ഒരുപാട് പേരെ സ്നേഹിച്ചു , വിവാഹം കഴിക്കാനും അമ്മയാവാനും താല്പര്യമുണ്ടായിരുന്നു ; എന്നാല്‍ അമ്മ സമ്മതിച്ചില്ല – ഷക്കീല
By
ഒരുപാട് പേരെ സ്നേഹിച്ചു , വിവാഹം കഴിക്കാനും അമ്മയാവാനും താല്പര്യമുണ്ടായിരുന്നു ; എന്നാല്‍ അമ്മ സമ്മതിച്ചില്ല – ഷക്കീല
ഒരു കാലത്ത് ആരാധകരെ കോരിത്തരിപ്പിച്ച നടിയാണ് ഷക്കീല. ആദ്യകാലത്ത് അഡൾട്ട് സിനിമകളിൽ സജീവമായ ഷക്കീല ഇപ്പോൾ മുഖ്യധാര ചിത്രങ്ങളുടെ ഭാഗമായി വീണ്ടും എത്തുകയാണ്. തന്റെ ജീവിത യാത്രയും സിനിമയിലേക്ക് ഉള്ള വരവുമൊക്കെ ഷക്കീല പങ്കു വെയ്ക്കുന്നു .
ചെന്നൈയിലാണ് ഞാന്‍ ജനിച്ചത്,എനിക്ക് ഏഴ് സഹോദരങ്ങള്‍ ഉണ്ടായിരുന്നു സഹോദരന് സലീമുമായി മാത്രമാണ് എനിക്ക് അടുപ്പമുണ്ടായിരുന്നത്. ചേച്ചി നുര്‍ജഹാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടങ്കിലും അവരോട് ഞാന്‍ ഒരിക്കലും സംസാരിച്ചിട്ടില്ല.
മരണം വരെ അമ്മ ഒപ്പമുണ്ടായിരുന്നു. അമ്മക്ക് ഒരുപാട്മക്കള് ഉണ്ട് അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെങ്കില്‍ എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു.അഡള്‍റ്റ് സിനിമകള്‍ ചെയ്യാന്‍ അമ്മയെന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല എന്നാല്‍ വരുന്ന സിനിമകള്‍ എല്ലാം റോള്‍ ഇഷ്ടമാകാതെ നിരസിച്ചപ്പോള്‍ അമ്മയാണ് അങ്ങനെ ചെയ്യരുതെന്നുപറഞ്ഞത്. അന്നുമുതല്‍ വരുന്ന വേഷങ്ങളെല്ലാം കൈ നീട്ടി സ്വീകരിച്ചു.
എന്നാല്‍ ബോഡി ഡ്യുപ്പുകളെ ഉപയോഗിച്ച് ചിലര്‍ ചതിച്ചിട്ടുണ്ട്. പലരും തിരക്കഥ പറയാന്‍ വരുമ്പോള്‍ ഇങ്ങനെ പറയും ഒരു പ്രണയരംഗം ഉണ്ട് ബാക്കിയെല്ലാം വികാര നിര്‍ഭരമായ രംഗങ്ങളാണ് എല്ലാം ഞന്‍ അഭിനയിക്കും.എന്നാല്‍ എഡിറ്റിംഗ് ടേബിളുകളിള് അവര്‍ പലതും നീക്കം ചെയ്യും ചിലത് കൂട്ടിചേര്‍ക്കുകയും ചെയ്യും.എന്റെ സിനിമകള്‍ കാണാന്‍ വന്‍ തിരക്കായതിനാല്‍ പല സിനിമകളും എനിക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നേ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചകാര്യം അറിയുന്നത് ആറുമാസങ്ങള്‍ക്ക് ശേഷമാണ്.
ഒരു ചിത്രത്തില്‍ കന്യാസ്ത്രീയായി അഭിനയിച്ചു. എന്നാല്‍ എന്റെ പ്രതിഛായ ആ വേഷത്തിനു പ്രശ്നമായി. വേഷം താന്‍ ചെയ്യുന്നില്ലെന്നറിയിച്ചതാണ് പക്ഷേ നിര്‍മാതാവിന്റെ ആവശ്യപ്രവകാരമാണ് ചിത്രത്തില്‍ അഭിനയിച്ചത് എന്നാല്‍ ഷക്കീലക്ക് എങ്ങനെ കന്യാസ്ത്രീയാപാന് കഴിയുംമെന്ന ചോദ്യം ഉയര്‍ന്നുവന്നതിനാല്‍ ചിത്രം പുറത്തിറങ്ങിയില്ല വിവാഹം കഴിക്കാനും അമ്മയാവാനും എനിക്ക് താല്പര്യമുണ്ടായിരുന്നു എന്നാല്‍ അമ്മ സമ്മതിക്കാഞ്ഞതിനാല്‍ അതു സംഭവിച്ചില്ലെന്നും ഷക്കീല പറഞ്ഞു .
പതിനഞ്ചാം വയസ്സു മുതല്‍ പലരേയും പ്രണയിച്ചു അവരെയെല്ലാം അമ്മക്ക് പരിചയപ്പെടുത്തുകയും ചെയ്തു പക്ഷേ അമ്മക്ക് താല്പര്യമില്ലായിരുന്നു കുടുംബത്തിന്റെ വരുമാനം ഇല്ലാതാകുമോയെന്ന ഭയമാണതിനു കാരണം ഇനി ഒറ്റക്കു ജീവിക്കാനാണ് തീരുമാനമെന്നും ഷക്കീല കൂട്ടിചേര്‍ത്തു.
shakeela about her life story
