ഷക്കീല ഉദ്ഘാടനം ചെയ്‌താൽ ഏതാ പ്രശ്നം; ഹണി റോസിനും ലിച്ചിയ്ക്കും ആകാമെങ്കിൽ ഷക്കീലക്കും ഉദ്ഘാടനം ചെയ്യാം; നവ്യയുടെ വാക്കുകൾ വൈറലാകുന്നു!!!
By
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. നന്ദനം എന്ന സിനിമയിലെ നന്ദനം സിനിമയിലെ ബാലമണിയായിട്ടാണ് ഇന്നും പ്രേക്ഷകര്‍ നവ്യയെ കാണുന്നത്. അത്രത്തോളം സ്‌നേഹവാത്സല്യങ്ങളാണ് ഒരൊറ്റ സിനിമയിലൂടെ നടി സ്വന്തമാക്കിയത്. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനും നവ്യയ്ക്ക് സാധിച്ചു.
വിവാഹശേഷം വന്ന ഇടവേള അവസാനിപ്പിച്ച് സിനിമാ രംഗത്തും നൃത്ത രംഗത്തും സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യയിപ്പോൾ. ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് നവ്യ നടത്തിയത്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വീഡിയോകളുമെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും നൃത്തമേഖലയിലും തന്റെ ‘മാതംഗി’ എന്ന ഡാൻസ് സ്കൂളുമായി തിരക്കിലാണ് താരം. ഒരുപാട് പ്രോഗ്രാമുകളും താരം ചെയ്യുന്നുണ്ട്. അടുത്തിടെ വെണ്ണല മഹാദേവ ക്ഷേത്രത്തിൽ ‘മാതംഗി’യുടെ നൃത്ത പരിപാടിയുണ്ടായിരുന്നു. പരിപാടിയ്ക്കിടെ ആരാധകരുമായി നവ്യ സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ ഈ പ്രോഗ്രാമിനിടെ നവ്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷക്കീല ക്ഷേത്രത്തിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാൻ വന്നതിനെക്കുറിച്ചായിരുന്നു നവ്യ സംസാരിച്ചത്.
” ഷക്കീല എന്ന നടി ഈ അമ്പലത്തിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാൻ എത്തി. അന്ന് അവർക്ക് സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. അവരെ അമ്പലത്തിലേക്ക് ക്ഷണിച്ചപ്പോൾ അവര് ചോദിച്ചുവത്രേ എന്നെപ്പോലെയൊരു നടി അമ്പലത്തിലെ ഉദ്ഘാടനത്തിനോ? ” എന്ന്.
അപ്പോൾ ക്ഷണിക്കാൻ പോയ ആൾ പറഞ്ഞു ഭഗവാന്റെ മുന്നിൽ നല്ലതോ ചീത്തയോ ഇത്തരത്തിലുള്ളത് അത്തരത്തിലുള്ളത് എന്നൊന്നുമില്ല. ഞങ്ങൾക്കൊക്കെ അമ്പലത്തിൽ പോയി തൊഴാമെങ്കിൽ നിങ്ങൾക്കും അമ്പലത്തിൽ വരാം. മറ്റെല്ലാ നടിമാർക്കും അമ്പലങ്ങളിൽ ഇനാഗുറേഷൻ ചെയ്യാമെങ്കിൽ നിങ്ങൾക്കും ഇനാഗുറേഷൻ ചെയ്യാം. ഈ പറഞ്ഞ ആൾ ആരാണെന്ന് എനിക്കറിയില്ല അദ്ദേഹമാരാണെന്നും എന്താണെന്നും എനിക്കറിയില്ല.
പക്ഷേ ഈയൊരു ചിന്ത എന്നെ ആകർഷിച്ചു. ഇത് പറയാതിരിക്കുന്നത് ശരിയല്ല. അദ്ദേഹം ആരായാലും വളരെ മനുഷ്യത്വമുള്ള വ്യക്തിയാണെന്ന് അന്നെനിക്ക് തോന്നി
നവ്യ പറയുന്നു. താരത്തിന്റെ ഈ വാക്കുകൾ നിറഞ്ഞ കൈയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.
നല്ല മനസ്സോടെ താരം ഷെയർ ചെയ്ത ഈ വാക്കുകൾക്ക് നിറയെ വിമർശനങ്ങൾ വരുന്നുണ്ട്. പിന്തുണയ്ക്കുന്നവർക്കൊപ്പം തന്നെ പലരും ഈ വാക്കുകളെ വിമർശിക്കുന്നുമുണ്ട്. ഷക്കീല എന്ന നടിക്ക് എന്താ പ്രശ്നം. ഹണി റോസിന് ആകാമെങ്കിൽ ഷക്കീലക്കും ഉദ്ഘാടനം ചെയ്യാം. ലിച്ചിയും ഹണിയും നവ്യയും ഷക്കീലയും എല്ലാം നടിമാരാണ്. എന്ന് അടക്കമാണ് കമന്റുകൾ