Connect with us

ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട് അന്ന് ആ മാളിൽ ഇരുന്നൂറോ മുന്നൂറോ ആളുകൾ ഉണ്ടായിരിക്കും പക്ഷെ ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ് ; ഷക്കീല

Actress

ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട് അന്ന് ആ മാളിൽ ഇരുന്നൂറോ മുന്നൂറോ ആളുകൾ ഉണ്ടായിരിക്കും പക്ഷെ ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ് ; ഷക്കീല

ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട് അന്ന് ആ മാളിൽ ഇരുന്നൂറോ മുന്നൂറോ ആളുകൾ ഉണ്ടായിരിക്കും പക്ഷെ ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ് ; ഷക്കീല

കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് താരം എത്തിയത്. ഷക്കീല എത്തുന്നതറിഞ്ഞ് ആയിരങ്ങളാണ് സദസ്സില്‍ എത്തിയിരുന്നത്.’ഇവിടെ വരാൻ കഴിഞ്ഞത് നിയേഗമാണ്. ഞാൻ അന്ന് മാളിലേക്ക് വരുന്നത് പ്രശ്നമായിരുന്നു.

ഇപ്പോൾ എനിക്ക് മനസിലായി ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. ആ മാളിൽ ഇരുന്നൂറോ മുന്നൂറോ ആളുകൾ ഉണ്ടായിരിക്കും അന്ന്. പക്ഷെ ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ്. ഇത് ഭഗവാൻ ശിവൻ എനിക്ക് കരുതി വച്ചിരുന്നതാണ്. അന്നെനിക്ക് കിട്ടാതെ പോയത് വളരെ നന്നായി കാരണം ഇന്ന് എനിക്ക് എല്ലാവരെയും കാണാൻ ഒരവസരം ലഭിച്ചു,’ ഷക്കീല പറഞ്ഞു.

ഒമർ ലുല സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് അതിഥിയായി എത്താനിരിക്കെയാണ് മാൾ അധികൃതർ പരിപാടി റദ്ദാക്കിയത്. ഷക്കീലയാണ് എത്തുന്നത് എന്നറിഞ്ഞ് അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞത്. ഇതിന് ശേഷം നടി പ്രതികരണവുമായി എത്തിയിരുന്നു.
ഇരുപത് വര്‍ഷത്തിനിടയില്‍ മുന്‍പും ഇത്തരത്തില്‍ പരിപാടി റദ്ദാക്കിയിട്ടുണ്ടായിരുന്നു.

എന്നാല്‍ കേരളത്തിലേക്കുള്ള തന്റെ മികച്ച തിരിച്ചുവരവ് ഇതാണെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് ഷക്കീല പറഞ്ഞിരുന്നു. ‘കേരളത്തില്‍ നിന്ന് തന്നെയാണ് ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിട്ടുള്ളത്. തെലുങ്കു, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം എനിക്ക് പരിപാടികള്‍ ലഭിക്കുന്നുണ്ട്. അവിടെയെല്ലാം കാര്യങ്ങള്‍ മാറി. കേരളത്തില്‍ മാത്രം ഒരു മാറ്റവുമില്ല. എന്നെ അംഗീകരിക്കാന്‍ ആളുകള്‍ തയ്യാറല്ലെന്ന് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ഞാന്‍ എന്താണ് ചെയ്തതെന്നും ആളുകളുടെ മനസ്സില്‍ എന്താണെന്നും എനിക്ക് മനസ്സിലാവുന്നില്ല,’ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിൽ ഷക്കീല പ്രതികരിച്ചിരുന്നു.

Continue Reading

More in Actress

Trending

Recent

To Top