Connect with us

മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം; നായികയായിട്ടല്ല എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണം; ഷക്കീല

general

മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം; നായികയായിട്ടല്ല എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണം; ഷക്കീല

മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം; നായികയായിട്ടല്ല എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണം; ഷക്കീല

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം. വളരെ വിരളമായി മാത്രമാണ് ഷക്കീല കേരളത്തില്‍ വരാറുള്ളത്. അടുത്തിടെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഷക്കീലയെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു.

ഷക്കീല അതിഥിയായതിനാല്‍ മാള്‍ അധികൃതര്‍ പരിപാടി റദ്ദാക്കുക വരെ ചെയ്തിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസം വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി നടി ഷക്കീല എത്തിയതും വൈറലായിരുന്നു. കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷക്കീല പറഞ്ഞിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ചത്. ഒട്ടേറെയാളുകള്‍ ഷക്കീലയെ കാണാന്‍ എത്തിയിരുന്നു.

ഇപ്പോഴിത ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഷക്കീല അഭിമുഖത്തിനിടെ വെളിപ്പെടുത്തി.

‘കിന്നാരതുമ്പികളില്‍ ചെറുപ്പക്കാരനായി അഭിനയിച്ച സഞ്ജുവിന് എന്നെ കാണുന്നത് തന്നെ പേടിയായിരുന്നു. അവനോട് ഞാന്‍ പറഞ്ഞത് എന്നെ ചേച്ചിയെ പോലെ കണ്ടാല്‍ മതിയെന്നാണ്.’ ‘അന്ന് അവന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. കൊറോണ സമയത്ത് ഞാന്‍ ചാര്‍മിളയ്ക്ക് 2000 രൂപ അയച്ചുകൊടുത്തിരുന്നുവെന്നത് സത്യമാണ്. അന്ന് എനിക്ക് അങ്ങനെ കുറച്ച് പേരെ സഹായിക്കാനുള്ള വരുമാനമുണ്ടായിരുന്നു. ഒരുപാട് പേരെയൊന്നും സഹായിക്കാന്‍ പറ്റിയിട്ടില്ല.’

‘കഴിയുന്നത് പോലെ ഭക്ഷണം കുക്ക് ചെയ്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഒരു സമയത്ത് കുടുംബജീവിതം ആഗ്രഹിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയൊരു ആഗ്രഹമില്ല. കാരണം എനിക്ക് ഇനി കുട്ടികളെയൊന്നും നോക്കാന്‍ വയ്യ. എനിക്ക് മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നായികയായിട്ടല്ല അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്.

ദിലീപിന്റെ ചാന്ത്‌പൊട്ട് സിനിമ കണ്ടശേഷമാണ് എനിക്ക് ആ ആഗ്രഹം വന്നത്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യങ്ങളൊന്നും വെച്ചിട്ടല്ല!. ഞാന്‍ ഈ പറഞ്ഞത്.’ ‘ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിന് പണം കിട്ടാനുണ്ട്. എനിക്ക് പെട്ടന്ന് ദേഷ്യവരാറില്ല. ഞാന്‍ സോഫാറ്റായ ആളല്ല. പക്ഷെ ആളുകളോട് സ്‌നേഹത്തോടെ പെരുമാറാറുണ്ട്. ഏറ്റവും കൂടുതല്‍ മോശം കമന്റുകള്‍ എനിക്ക് കിട്ടിയിട്ടുള്ളത് എന്റെ കുടുംബത്തില്‍ നിന്ന് തന്നെയാണ്.’

‘അവര്‍ ഞാന്‍ മലയാളം സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് പഠിച്ചതും കല്യാണം കഴിച്ചതും ഇപ്പോള്‍ സുഖമായി ജീവിക്കുന്നതും.’ ‘എന്നെ കിട്ടിയില്ലെന്ന ദേഷ്യം കൊണ്ടാണ് പലരും മോശം കമന്റുകള്‍ എന്റെ വീഡിയോയ്ക്ക് താഴെ ഇടുന്നത്. സില്‍ക്ക് സ്മിതയുടെ സഹോദരിയായി അഭിനയിച്ചപ്പോള്‍ ഒരു ഷോട്ടില്‍ അവര്‍ ശരിക്കും എന്റെ കവിളില്‍ അടിച്ചു. അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു.’

‘പിന്നെ എനിക്ക് അവരോട് ദേഷ്യമായിരുന്നു. പിറ്റേദിവസം സില്‍ക്ക് സ്മിത എന്നെ വിളിച്ച് എനിക്ക് ചോക്ലേറ്റ് നിറഞ്ഞ ബാസ്‌ക്കറ്റ് സമ്മാനിച്ചു. പക്ഷെ അടിച്ചതിന് അവര്‍ സോറി പറഞ്ഞില്ല. അതിനാല്‍ എനിക്ക് അവരോട് ദേഷ്യം ഉണ്ടായിരുന്നു.’ ‘മരണത്തിന് ശേഷം കാണാനും പോയില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ മനസിലാക്കിയശേഷമാണ് എനിക്ക് അവരോട് സ്‌നേഹം തോന്നിയത്. എനിക്ക് എപ്പോഴും അവരുണ്ടാകും സഹായത്തിന്. അവര്‍ എന്നെ നോക്കിക്കോളും. അവര്‍ക്ക് ഞാന്‍ സ്വന്തം അമ്മയെപ്പോലെയാണ്.’

‘അവര്‍ നമ്മളെക്കാള്‍ സ്‌നേഹമുള്ളവരാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ലെവലില്‍ നില്‍ക്കുന്ന നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. 2011ല്‍ ആയിരുന്നു സംഭവം. കൊച്ചിയിലെ ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നിറയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു’ എന്നും ഷക്കീല പറഞ്ഞു.

ഞാന്‍ അഭിനയിച്ച സിനിമകളില്‍ കിന്നാര തുമ്പി മാത്രമാണ് കണ്ടത്. അതിന്റെ സംഗീതം കേട്ട് തന്നെ ഞാന്‍ ടെന്‍ഷന്‍ ആയിപ്പോയി. എനിക്ക് എ ഫിലിമുകള്‍ ഒന്നും ഇഷ്ടമല്ല. അതുകൊണ്ട് ചെയ്ത കഥാപാത്രങ്ങളോട് ഒന്നും ഇഷ്ടം തോന്നിയിട്ടില്ല. അതല്ലാത്ത കഥാപാത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ കിട്ടിയിട്ടില്ല. നന്നായിട്ട് കരയുന്ന സാധാരണ കഥാപാത്രങ്ങള്‍ ചെയ്യണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട് എന്നും ഷക്കീല പറഞ്ഞു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഷക്കീലയുടെ വാക്കുകള്‍ വൈറലായതോടെ ദിലീപ് ഷക്കീലയുടെ ആഗ്രഹം സാധിച്ചുകൊടുക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ ഇനിയെങ്കിലും ചെയ്യാന്‍ സാധിക്കട്ടെ, സംവിധായകര്‍ അത്തരത്തിലൊരു വേഷം കൊണ്ടു തരട്ടെ, നല്ല കഥാപാത്രങ്ങളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഷക്കീലയുടെ അഭിമുഖത്തിന് ലഭിക്കുന്നത്.

More in general

Trending

Recent

To Top