Connect with us

“ദുൽക്കറിനു അങ്ങനെ കൈകഴുകാം . പക്ഷെ ഞങ്ങൾക്കത് പറ്റില്ല” – റിമ കല്ലിങ്കൽ

Malayalam Breaking News

“ദുൽക്കറിനു അങ്ങനെ കൈകഴുകാം . പക്ഷെ ഞങ്ങൾക്കത് പറ്റില്ല” – റിമ കല്ലിങ്കൽ

“ദുൽക്കറിനു അങ്ങനെ കൈകഴുകാം . പക്ഷെ ഞങ്ങൾക്കത് പറ്റില്ല” – റിമ കല്ലിങ്കൽ

“ദുൽക്കറിനു അങ്ങനെ കൈകഴുകാം . പക്ഷെ ഞങ്ങൾക്കത് പറ്റില്ല” – റിമ കല്ലിങ്കൽ

‘അമ്മ സംഘടനയ്ക്ക്എതിരേയുള്ള ഡബ്ള്യു സി സിയുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ‘അമ്മ സംഘടനാ വിഷയത്തിൽ കാര്യമായ പ്രതികരണങ്ങൾക്ക് തയ്യാറല്ലെങ്കിലും ഡബ്ള്യു സി സി അംഗങ്ങൾ എപ്പോളും മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഡബ്ള്യു സി സി യുടെ നിലപാട് വ്യകത്മാക്കി എത്തിയ റിമ കല്ലിങ്കൽ ശക്തമായാണ് പ്രതികരിച്ചത് .

‘അമ്മ’ എന്ന സംഘടന എല്ലാ രീതിയിലും പുരുഷ മാഫിയയാണെന്ന് നടി റിമ കല്ലിങ്കല്‍. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെയെന്നും റിമ പറയുന്നു.

‘അവൾക്കൊപ്പം നിൽക്കണമെന്ന കൃത്യമായ ബോധ്യത്തോടെയാണ് ഡബ്ലുസിസി എന്ന സംഘടന തുടങ്ങിയത്. ഒരാളെയും ദ്രോഹിക്കാൻ വേണ്ടിയല്ല, പക്ഷേ ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിർക്കേണ്ടി വരും.’–റിമ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുമ്പോൾ അമ്മയിലെ അംഗങ്ങൾ ‘മോഹൻലാൽ’ എന്ന വ്യക്തിയുടെ പുറകിൽ ഒളിക്കുകയാണെന്നും റിമ ആരോപിച്ചു. ‘ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് വളരെ ബാലിശമാണ്. എന്ത് പറഞ്ഞാലും മോഹന്‍ലാല്‍.. മോഹന്‍ലാല്‍. ഞങ്ങള്‍ മോഹന്‍ലാലിനെ കുറിച്ചല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റിനെ കുറിച്ചാണ്.’- റിമ വ്യക്തമാക്കുന്നു.

മോഹൻലാല്‍ എന്ന വ്യക്തിയെ ഡബ്ലുസിസി തേജോവധം ചെയ്യുന്നു എന്ന അമ്മ അംഗങ്ങളുടെ ആരോപണങ്ങളെ കോമഡിയായി തള്ളുന്നുവെന്നും റിമ പറഞ്ഞു. മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി പരിശ്രമങ്ങൾ എടുത്ത് ഒരു പ്രധാന പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അമ്മ ആ വിഷയത്തെ പരിഗണിക്കുന്നുപോലുമില്ലെന്നും റിമ പറയുന്നു.

വിവാദ വിഷയങ്ങളില്‍ ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും റിമ പറഞ്ഞു.

ദുൽക്കർ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദുൽക്കറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.– റിമ തുറന്നുപറഞ്ഞു.

rima kallinkal about amma association

More in Malayalam Breaking News

Trending

Recent

To Top