കൊടുമൺ പോറ്റിയായി വേദിയിൽ ടിനി ടോം; പിന്നാലെ മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന നീക്കം; അമ്പരന്ന് സഹപ്രവർത്തകർ..!
By
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് പരിപാടികളുടെ ഭാഗമായിരുന്നു ടിനി ടോം. പിന്നീട് സിനിമയിലുമെത്തി ടിനി. ഇന്ന് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ടിനി.
ഇപ്പോഴിതാ ‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് നടൻ ടിനി ടോം. മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ പുനരവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമാണെന്നും അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്നും ടിനി പറഞ്ഞു.
‘‘ഏറെ നാളുകളുടെ ശ്രമഫലമായി വികസപ്പിച്ചെടുത്തൊരു സ്കിറ്റ് ആയിരുന്നു അത്. ‘അമ്മ’യുടെ തന്നെ നേതൃത്വത്തിൽ നടന്ന ഷോയിലെ ഏറ്റവും ഗൗരവമേറിയ സ്കിറ്റും നമ്മുടേതായിരുന്നു. മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം.
അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകർച്ചയായിരുന്നു അത്. മമ്മൂക്ക മാത്രമല്ല സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം അഭിനന്ദിക്കുകയുണ്ടായി എന്നും ടിനി പറഞ്ഞു. മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമൺ പോറ്റിയായി ടിനി ടോമിനെ ഒരുക്കിയത്.
സ്പൂഫ് സ്കിറ്റ് സദസ്സിലിരുന്ന് ആസ്വദിച്ച മമ്മൂട്ടി പിന്നീട് ബാക്ക് സ്റ്റേജിലെത്തി ടിനിയെ അഭിനന്ദിക്കുകയായിരുന്നു. വനിത ഫിലിം അവാർഡ് വേദിയിലാണ് മമ്മൂട്ടിയെ മുന്നിലിരുത്തി ടിനി കൊടുമൺ പോറ്റിയായി എത്തിയത്. ടിനിക്കൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനും ചേർന്നാണ് സ്കിറ്റ് അവതരിപ്പിച്ചത്.