Connect with us

“സെൽഫികൾ കൊണ്ടും സ്നേഹം കൊണ്ടും മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!” – പ്രതിഷേധവുമായി ആളൊരുക്കം സംവിധായകൻ വി സി അഭിലാഷ്

Malayalam Breaking News

“സെൽഫികൾ കൊണ്ടും സ്നേഹം കൊണ്ടും മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!” – പ്രതിഷേധവുമായി ആളൊരുക്കം സംവിധായകൻ വി സി അഭിലാഷ്

“സെൽഫികൾ കൊണ്ടും സ്നേഹം കൊണ്ടും മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!” – പ്രതിഷേധവുമായി ആളൊരുക്കം സംവിധായകൻ വി സി അഭിലാഷ്

“സെൽഫികൾ കൊണ്ടും സ്നേഹം കൊണ്ടും മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!” – പ്രതിഷേധവുമായി ആളൊരുക്കം സംവിധായകൻ വി സി അഭിലാഷ്

Aalorukkam (1)

23-മത് രാജ്യാന്തര ചലച്ചിത്ര മേള നടക്കാൻ നാളുകൾ മാത്രമാണ് ബാക്കി. എന്നാൽ മേളയുടെ സിനിമ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു. ചലച്ചിത്രമേളയിൽ നിന്നും ആളൊരുക്കം സിനിമ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സംവിധായകനായ വി.സി. അഭിലാഷ് രംഗത്തെത്തി . ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തെ ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമാണെന്നും അഭിലാഷ് സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.

വി.സി. അഭിലാഷിന്റെ കുറിപ്പ് വായിക്കാം–

ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീർക്കും? ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച, ഇന്ദ്രൻസേട്ടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം നമ്മുടെ സ്വന്തം ചലച്ചിത്ര മേളയിൽ നിന്ന് അവർ ഒഴിവാക്കിയിരിക്കുന്നു..!

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ കേരളാ ഫിലിം ക്രിട്ടിക്സ് (4 വിഭാഗങ്ങളിൽ),പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡ് (8 വിഭാഗങ്ങളിൽ), അടൂർഭാസി പുരസ്‌കാരം (2 വിഭാഗങ്ങളിൽ),വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്‌റ്റിവലുകളിലെ പ്രദർശനം- എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു..

പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങൾക്ക് ഐഎഫ്എഫ്കെ വലിയൊരു സ്വപ്നമായിരുന്നു !! ആളൊരുക്കം കാണാനാവസരം കിട്ടിയവർ -ഗുരുതുല്യരായ സംവിധായകർ പോലും- പറഞ്ഞത് ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കിൽ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ അവസരം കിട്ടുമെന്നാണ് ..!

ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതർക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉൾപ്പെടുത്താനാനാവാത്ത അത്ര മോശം സിനിമയായിരുന്നോ ഇത് ?

”ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?”- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാർഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!

സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ? ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം ഐഎഫ്എഫ്കെ പ്രേക്ഷകരെങ്കിലും കാണണ്ടേ ?

Aalorukkam (6)

വേദനയോടെ പറയട്ടെ..ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്. ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു!

എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു! സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!

കഴിഞ്ഞ തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയത് പോലെ വിചിത്രമായ ഈ തീരുമാനം അവർ തിരുത്തുമോ ? അറിയില്ല.. ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ…അവർ തിരുത്തിയിരുന്നെങ്കിൽ.. !!!

Aalorukkam (8)

v c abhilash against iffk

More in Malayalam Breaking News

Trending

Recent

To Top