Connect with us

മലയാളികൾക്ക് ഓണാശംസകളുമായി പ്രിയ താരങ്ങൾ!

Malayalam

മലയാളികൾക്ക് ഓണാശംസകളുമായി പ്രിയ താരങ്ങൾ!

മലയാളികൾക്ക് ഓണാശംസകളുമായി പ്രിയ താരങ്ങൾ!

സമ്പദ്സമൃദ്ധിയുടെ ഒരു പൊന്നോണം കൂടി കടന്ന് പോകവെ മലയാളികൾക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ് സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങി നിരവധി പേരാണ് ഓണാശംസകളുമായി എത്തിയത്.

‘എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ’ എന്നാണ് മമ്മൂട്ടിയും മോഹൻലാലും കുറിച്ചത്.

‘ഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ’, എന്ന് സുരേഷ് ​ഗോപിയും കുറിച്ചു. ഭാര്യ രാധികയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സുരേഷ് ​ഗോപിയുടെ ആശംസ.

‘ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ’ എന്ന് ദുൽഖർ സൽമാനും കുറിച്ചു. നിരവധി ആരാധകരാണ് താരങ്ങൾക്കും ആശംസകളുമായി എത്തുന്നത്.

എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് ദിലീപ് ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചിത്രത്തിലുണ്ട്. കാവ്യയും ഇതേ ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിച്ചിട്ടുണ്ട്.

More in Malayalam

Trending