ലക്ഷങ്ങൾ കൈമാറിയത് ദിലീപ്; എല്ലാം പുറം ലോകമറിയണം; മമ്മുട്ടി ചെയ്തതൊന്നും മറക്കില്ല; ഞെട്ടിച്ച് ആ താരപുത്രൻ!!
By
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ് മച്ചാൻ വർഗീസ് സിനിമയിൽ എത്തുന്നത്. തുടർന്ന് അൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. 2011 ഫെബ്രുവരിയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
അർബുദ രോഗബാധയെ തുടർന്ന് 50ാം വയസിലാണ് അദ്ദേഹം ഈ ലോത്തോട് വിട പറഞ്‍ത്. കൊച്ചി ഇളമക്കര സ്വദേശിയായ മച്ചാൻ വർഗീസിന് ഭാര്യ എൽസിയും മക്കളായ റോബിനും റിൻസിയും അടങ്ങുന്നതാണ് കുടുംബം. അദ്ദേഹം മരിക്കുമ്പോൾ റോബിൻ പഠിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ അമ്മ സംഘടനയടക്കം മലയാള സിനിമയിൽ നിന്ന് ലഭിച്ച സഹായങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് റോബിൻ മച്ചാൻ.
അപ്പയുടെ മരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ അസുഖം ഭേദമായിട്ടിരിക്കുകയായിരുന്നു. ആ സമയത്ത് താൻ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. അമ്മ സംഘടനയിൽ നിന്നൊക്കെ വലിയ സഹായം അന്ന് ലഭിച്ചിട്ടുണ്ട്. അപ്പയ്ക്ക് ആശുപത്രിയിൽ 12 ലക്ഷം രൂപ ബില്ലായിരുന്നു. ചില ആളുകൾ ഒക്കെ ഇപ്പോൾ ചോദിക്കുന്നുണ്ട് അമ്മ സംഘടന എന്തിനാണ് എന്നൊക്കെ.
അമ്മ സംഘടന ചെയ്ത കാര്യങ്ങളൊന്നും ആർക്കും അറിയില്ല. ആ സംഘടന കാരണം നിലനിന്ന് പോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. ആ സമയത്ത് ദിലീപേട്ടൻ, മമ്മൂക്ക പോലെ ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. ദിലീപേട്ടനൊക്കെ പ്രതീക്ഷിക്കാത്ത രീതിയിൽ സഹായിച്ചു. ആശുപത്രിയിൽ രണ്ടര ലക്ഷം ബില്ലായപ്പോൾ പെട്ടെന്നാണ് സഹായിച്ചത്.
അമ്മ സംഘടനയുടെ മഴവില്ലഴകിൽ അമ്മ എന്ന പരിപാടിയുടെ സംവിധാനം ചെയ്ത ലാൽ, ഷാഫി, സച്ചി എന്നിവരുടെ പ്രതിഫലം ഞങ്ങളെ സഹായിക്കാനായി തന്നിരുന്നു. ഒരുപാട് സഹായിച്ചിട്ടുണ്ട്. അതൊന്നും മറക്കില്ല, മറക്കാൻ പാടില്ല. ചിലർ അമ്മ സംഘടനയെ കുറിച്ചൊക്കെ മോശം പറയുമ്പോൾ നമുക്കറിയാം. കാരണം നമ്മുടെ അനുഭവം ആണ് നമ്മൾ പറയുന്നത്. സിനിമാ രംഗത്ത് നിന്ന് ഒരുപാട് സഹായം ലഭിച്ചിട്ടുണ്ട്.
ദിലീപേട്ടനുമൊരുമിച്ച് അപ്പ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 30ന് മുകളിൽ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ടാകും. മമ്മൂക്കയോടൊത്ത് രണ്ട് മൂന്ന് സിനികളേ ചെയ്തിട്ടുളളൂ. എന്നാൽ മമ്മൂക്കയുമായി നല്ല അടുപ്പം ആയിരുന്നു. തന്റെ മേക്കപ്പ് സ്റ്റുഡിയോ ലോഞ്ച് ചെയ്തത് മമ്മൂക്ക ആയിരുന്നു. സുറുമി ആർട്ടിസ്ട്രി എന്ന പേര് അദ്ദേഹമാണ് ലോഞ്ച് ചെയ്ത് തന്നത്. എന്റെ മകളുടെ പേരാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു എന്നും റോബിൻ ഓർക്കുന്നു.
മിമിക്രിനാടക രംഗത്തുനിന്നാണ് മച്ചാൻ വർഗീസിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. സംവിധായകൻ സിദ്ദിഖിന്റെ സുഹൃത്തായിരുന്ന മച്ചാൻ വർഗീസ് കാബൂളിവാല എന്ന സിദ്ദിഖ്‌ലാൽ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എം.എൽ.വർഗീസ് എന്നാണ് യഥാർത്ഥ പേര്. ദിലീപ് നായകനായ പാപ്പി അപ്പച്ചാ ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.
