Connect with us

ഇന്ത്യയിലെ ഈ 15 സ്ഥലങ്ങളിൽ ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ പോകരുത് ! പ്രേതകഥകൾ മൂലം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾ – പ്രസിദ്ധമായ സിനിമ ലൊക്കേഷനും ലിസ്റ്റിൽ

Malayalam Breaking News

ഇന്ത്യയിലെ ഈ 15 സ്ഥലങ്ങളിൽ ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ പോകരുത് ! പ്രേതകഥകൾ മൂലം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾ – പ്രസിദ്ധമായ സിനിമ ലൊക്കേഷനും ലിസ്റ്റിൽ

ഇന്ത്യയിലെ ഈ 15 സ്ഥലങ്ങളിൽ ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ പോകരുത് ! പ്രേതകഥകൾ മൂലം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾ – പ്രസിദ്ധമായ സിനിമ ലൊക്കേഷനും ലിസ്റ്റിൽ

ഇന്ത്യയിലെ ഈ 15 സ്ഥലങ്ങളിൽ ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ പോകരുത് ! പ്രേതകഥകൾ മൂലം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾ – പ്രസിദ്ധമായ സിനിമ ലൊക്കേഷനും ലിസ്റ്റിൽ

അതിസാഹസികത ഇഷ്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഒളിഞ്ഞു കിടക്കുന്ന ഇന്ത്യയിലെ പേടിപ്പെടുത്തുന്ന സ്ഥലങ്ങൾ കണ്ടിരിക്കണം.തീർച്ചയായും കണ്ടിരിക്കേണ്ട ഒരുപാട് സ്ഥലങ്ങൾ ഇന്ത്യയുടെ പലഭാഗത്തായി സ്ഥിതി ചെയ്യുന്നുണ്ട് .

രാജസ്ഥാനിലെ ഭംഗർ കോട്ട ഒരുപാട് ദുരൂഹതകൾ കിടക്കുന്ന പ്രേതഭൂമിയാണ്. സൂര്യാസ്തമയത്തിനു ശേഷം അവിടേക്ക് കാഴ്ചക്കാർക്ക് പ്രവേശനമില്ല. രാത്രികളിൽ അസ്വാഭാവികമായ ഒരുപാട് കാഴ്ചകാലും കഥകളും ബാങ്കർ കോട്ടയെ ചുറ്റിപറ്റി പറയപ്പെടുന്നുണ്ട്. മാൻ സിങ് നിർമിച്ച ഈ കോട്ട പ്രേതകഥകൾ മൂലം ഉപേക്ഷിക്കപെട്ടതാണ്.വിനോദ സഞ്ചാര കേന്ദ്രമായി ഭംഗർ കോട്ട നിലനിൽക്കുന്നുണ്ടെങ്കിലും അതിസാഹസികരായവരല്ലാതെ ആരും കോട്ട തേടി എത്താറില്ല.

മീററ്റിലെ ജി പി ബ്ലോക്ക് എന്ന കെട്ടിടം അസാധാരണ സംഭവങ്ങൾ കൊണ്ട് ശ്രേധേയമാണ്. രാത്രികാലങ്ങളിഇത് കെട്ടിടത്തിനുള്ളിൽ 4 പുരുഷന്മാർ മെഴുകുതിരിക്ക് ചുറ്റും ഇരിക്കുന്നതായും ചിലർ ഒരു സ്ത്രീയെ കാണാറുണ്ടെന്നും പറയുന്നു.

താനെയിലെ വൃന്ദവൻ സൈസൈറ്റി പ്രേതകഥക്ക് പ്രസിദ്ധമാണ്. സമ്പന്നരുടെ അപ്പാർട്മെന്റാണ് ഇവിടെ സ്ഥിതി ചെയ്യുന്നതെങ്കിലും പണ്ടെന്നോ ആത്മഹത്യ ചെയ്ത ആളുടെ പ്രേതം ഇവിടെ അലഞ്ഞു നടന്നു എല്ലാവരെയും ബുദ്‌മുട്ടിക്കുന്നു. സെക്യൂരിറ്റി ജീവനക്കാർക്ക് വായുവിൽ നിന്ന് കനത്ത പ്രഹരങ്ങളും കസേര കൊണ്ടുള്ള അടിയും അനുഭവപ്പെടാറുണ്ടെന്നാണ് പറയുന്നത്. രാത്രികാലങ്ങളിൻ ഇവിടെ താമസിക്കുന്നവർ പുറത്തേക്ക് പോകാറില്ല.

റാമോജിറാവ് ഫിലിം സിറ്റി ഇത്തരത്തിൽ അസാധാരണത്വം കൊണ്ട് ശ്രേധേയമാണ്. ഒരുപാട് ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന ഫിലിം സിറ്റിയിൽ സ്ത്രീകളാണ് കൂടുതലായും പ്രേതാനുഭവങ്ങൾക്ക് സാക്ഷിയായിട്ടുള്ളത്. ലോക്ക് ചെയ്ത മുറിക്കുള്ളിലെ കുളിമുറിയിൽ നിൽകുമ്പോൾ വാതിലി ൽ മുട്ടുക, ആഹാര സാധനങ്ങൾ മുറിയിൽ വലിച്ചു വാരി കിടക്കുക, ആരോ തള്ളിയിടുക തുടങ്ങി വെത്യസ്തമായ അനുഭവങ്ങളാണ് ഇവിടെ നിന്നും ലഭിക്കുക.

പുണെയിലെ ശനിവാർ വാഡ ഒരു രാജകുമാരന്റെ അലർച്ചയിലൂടെയാണ് പ്രേതകഥകൾക്ക് പ്രസിദ്ധം. ക്രൂരമായി കോല ചെയ്യപ്പെട്ട രാജകുമാരന്റെ ഈ അലർച്ച പൂർണ ചന്ദ്രനുള്ള ദിവസങ്ങളിൽ ആണ് കേൾക്കുക. ഈ ശബ്ദം കേൾക്കാനായി തന്നെ ഒരുപാട് പേര് അതിനടുത്ത ആ ദിവസം വന്നു തങ്ങാറുണ്ട്.

അസാധാരണ സംഭവങ്ങൾക്കും പ്രേത കഥകൾക്കും എപ്പോളും സെമിത്തേരികളാണ് സാക്ഷ്യം വഹിക്കുന്നത്. എന്നാൽ കർണാടകയിലെ കൽപിള്ളി സെമിത്തേരി വ്യത്യസ്തമാകുന്നത് എന്നും ആളുകൾ മരിച്ചവരെ കാണുന്നതിലൂടെയാണ്. ഇതിലെ കടന്നു പോകുന്ന എല്ലാവര്ക്കും ഈ അനുഭവം ഉണ്ടാകാറുണ്ട്.

ഡൽ ഹി യിലെ കൈലാസ് എന്ന വീട്ടിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പ്രായമായ ദദമ്പതികൾ ഇപ്പോളും ആ തകർന്ന വീട്ടിൽ ഉണ്ടെന്നാണ് ജനങ്ങളുടെ സംസാരം.,പകൽ വെളിച്ചത് പോലും അവിടേക്ക് കാലു കുത്താൻ ആരും ധൈര്യ പെടാറില്ല. അലർച്ചയും പൊട്ടിച്ചിരിയും തുടങ്ങി ഒരുപാട് അസാധാരണ സംഭവങ്ങൾ ഈ വീടിനെ ചുറ്റി പറ്റി ഉണ്ടാകാറുണ്ട്
ഇങ്ങനെ പേടിപ്പെടുത്തുന്ന കാഴ്ചകളും അനുഭവങ്ങളുമായി അതി സാഹസികരെ കാത്ത് ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.

ഷിംലയിലെ ബാരോഗ് ടണൽ

രാജസ്ഥാനിലെ കുൽധാര ഗ്രാമം

മഹാ രാഷ്ട്രയിലെ രാജ് കിരൺ ഹോട്ടൽ

ഡൽഹിയിലെ സഞ്ജയ് വനം

ഊട്ടിയിലെ ഫിൻഹിൽ ഹോട്ടൽ

പ്രേതകാഴ്ചകളും അനുഭവങ്ങളും അടുത്തറിയാൻ ഇവിടെ തീർച്ചയായും അവസരമുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്.

most haunted places in india

More in Malayalam Breaking News

Trending

Recent

To Top