സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിക്കുകയും മുക്കാല്‍ കോടിയിലധികം രൂപയും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം മറൈന്‍ െ്രെഡവിലെ ഫ്ലാറ്റില്‍ താമസിക്കുന്ന തൃശ്ശൂര്‍ നടത്തറ സ്വദേശി മാര്ട്ടിന് സെബാസ്റ്റ്യന്‍(57) ആണ് അറസ്റ്റിലായത്.
1990കളില്‍ വിവാദമായ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണ് മാര്‍ട്ടിനെന്ന് പോലീസ് പറഞ്ഞു. കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്പില് ഹാജരാകണം എന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
2000 മുതല്‍ 2022 ഓഗസ്റ്റ് വരെ എറണാകുളം, വയനാട്, മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് വിവാഹ വാഗ്ദാനവും ചെയ്ത് പീ ഡിപ്പിച്ചുവെന്നാണ് പരാതി. കൂടാതെ 78.6 ലക്ഷം രൂപയും 80 പവന് സ്വര്‍ണവും തട്ടിയെടുത്തുവെന്നും ക്വട്ടേഷന്‍ നല്കി കൊ ലപ്പെടുത്തുമെന്ന് ഭീ ഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.
ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസില്‍ മാര്‍ട്ടിനും സഹോദരങ്ങളും ചേര്‍ന്ന് സൂര്യനെല്ലി പ്ലാന്റേഷന് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ആസ്ഥാനമായി തുടങ്ങിയിരുന്നു. ആയിരം രൂപ മുടക്കുന്നവര്‍ക്ക് 20 വര്‍ഷത്തിനു ശേഷം ഒരു ലക്ഷം രൂപയോ 20 ക്യുബിക് അടി തേക്കോ നല്‍കുമെന്ന് പരസ്യം ചെയ്ത് കോടിക്കണക്കിനു രൂപ പിരിച്ചെടുത്തതായാണ് കേസ്.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വിവരം. മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന്...
മലയാളികളുടെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ ആശുപത്രിയിൽ. അ്ദദേഹത്തിന്റെ നില അതീവ ഗുരുതരമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ കോഴിക്കോട്ടെ...