Connect with us

വീട്ടിൽ മോഷണശ്രമം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; ആറ് മുറിവുകളിൽ രണ്ടെണ്ണം ഗുരുതരം!

Bollywood

വീട്ടിൽ മോഷണശ്രമം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; ആറ് മുറിവുകളിൽ രണ്ടെണ്ണം ഗുരുതരം!

വീട്ടിൽ മോഷണശ്രമം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; ആറ് മുറിവുകളിൽ രണ്ടെണ്ണം ഗുരുതരം!

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വിവരം. മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് കുത്തേറ്റത്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോൾ നടനെ കുത്തി പരിക്കേൽപ്പിച്ച് ആണ് അക്രമികൾ രക്ഷപ്പെട്ടത്.

ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ​ഗുരുതരമായതാണെന്ന് പൊലീസ് അറിയിച്ചു. നടിയും ഭാര്യയുമായ കരീന കപൂറിനും മക്കൾക്കുമൊപ്പം ആയിരുന്നു നടൻ.

ലീലാവതി ആശുപത്രിയില്‍ ആണ് സെയ്ഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.

More in Bollywood

Trending