Hollywood
ഹോളിവുഡ് നിർമ്മാതാവ് ജയ് കാൻ്റർ അന്തരിച്ചു
ഹോളിവുഡ് നിർമ്മാതാവ് ജയ് കാൻ്റർ അന്തരിച്ചു
ഹോളിവുഡ് നിർമ്മാതാവും ഏജൻ്റുമായ ജയ് കാൻ്റർ അന്തരിച്ചു. 97 വയസായിരുന്നു പ്രായം. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇതേ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മെർലിൻ മൺറോയും മർലോൺ ബ്രാൻഡോയും ഉൾപ്പെടെയുള്ള പ്രമുഖരുടെ സുഹൃത്തായിരുന്നു കാന്റർ.
ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് റൊണാൾഡ് റീഗൻ,ലോറൻസ് ഒലിവിയർ, വാറൻ ബീറ്റി,ഗ്രേസ് കെല്ലി, പോൾ ന്യൂമാൻ, എന്നിവരെ കാൻ്റർ പ്രതിനിധീകരിച്ചിട്ടുണ്ട്.
കാന്ററിന്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു മെൽ ബ്രൂക്‌സ്. ഇദ്ദേഹത്തിനൊപ്പം യംഗ് ഫ്രാങ്കെൻസ്റ്റൈൻ, സൈലൻ്റ് മൂവി, ഹൈ അൺസൈറ്റി എന്നിവയിൽ പ്രവർത്തിച്ചു.
ചാരിയറ്റ്സ് ഓഫ് ഫയർ, ഏലിയൻ, ബ്ലേഡ് റണ്ണർ, തെൽമ, ലൂയിസ് എന്നിവയുൾപ്പെടെയുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളും സ്റ്റാർ വാർസ്, പോലീസ് അക്കാദമി ഫ്രാഞ്ചൈസികളിലെ സിനിമകളും നിർമ്മിക്കാൻ അദ്ദേഹം സഹായിച്ചു.
നേവിയിൽ സേവനമനുഷ്ഠിച്ച ശേഷം,1940 കളിലാണ് കാന്റർ മീഡിയ മാനേജ്മെൻ്റ് ഗ്രൂപ്പായ എംസിഎയിൽ ജൂനിയർ ഏജൻ്റായി ചേർന്നത്. അദ്ദേഹത്തിന് മൂന്ന് ഭാര്യമാരുണ്ട്.