Malayalam
മഞ്ജുവിനെ മോശക്കാരിയാക്കി ഒന്നും തന്നെ പറഞ്ഞിട്ടില്ല, മനപൂര്‍വം ചിലര്‍ കരിവാരിതേക്കാന്‍ ശ്രമിക്കുന്നു; പല്ലിശ്ശേരി
മഞ്ജുവിനെ മോശക്കാരിയാക്കി ഒന്നും തന്നെ പറഞ്ഞിട്ടില്ല, മനപൂര്‍വം ചിലര്‍ കരിവാരിതേക്കാന്‍ ശ്രമിക്കുന്നു; പല്ലിശ്ശേരി
നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ച വേളയിലാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമാ ലോകത്തെ അറിയാക്കഥകള്‍ പറഞ്ഞ് രംഗത്തെത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോള്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സിനിമാ ലോകത്തെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തുടക്കം മുതല്‍ കേസില്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നിന്നിരുന്ന, കേസില്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുകയാണ് എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നാണ് പല്ലിശ്ശേരി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്.
ചിലര്‍ മഞ്ജുവിനെ താന്‍ മോശമായാണ് ചിത്രീകരിച്ചതെന്നാണ് പറഞ്ഞ് പരത്തുന്നത്. പിന്നാലെ ചിലര്‍ മഞ്ജുവിനെ അധിക്ഷേപിച്ചും കരിവാരിത്തേച്ചും രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ആ വീഡിയോയില്‍ താന്‍ മഞ്ജുവിനെ മോശക്കാരിയാക്കി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും ഇങ്ങനെ ചില സംസാരങ്ങള്‍ പല ഭാഗത്ത് നിന്ന് ഉയരുന്നുണ്ടെന്നും മാത്രമാണ് പറഞ്ഞതെന്നാണ് പല്ലിശ്ശേരി പറയുന്നത്.
മഞ്ജുവിനെ കുറിച്ചും ദിലീപിനെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചുമുള്ള പുറത്ത് നടക്കുന്ന ചില പ്രചരണങ്ങള്‍ മാത്രമാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. തനിക്ക് ഏറെ വിശ്വാസമുള്ള രണ്ട് പേരാണ് തെളിവ് സഹിതം തനിക്ക് അന്ന് വാര്‍ത്ത തന്നത്. ഈ വീര്‍ത്ത പ്രചരിക്കുമ്പോഴും അങ്ങനെ സംഭവിക്കാന്‍ വഴിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞിരുന്നതെന്നും പല്ലിശ്ശേരി പറയുന്നു.
ഇപ്പോഴും അങ്ങനെ സംഭിക്കാന്‍ വഴിയില്ല എന്ന് തന്നെയാണ് വിശ്വാസം. ഇങ്ങനൊരു വാര്‍ത്ത ലഭിച്ചതായി മഞ്ജുവിനോടോ ദിലീപിനോടോ തങ്ങള്‍ വിളിച്ച് തിരക്കിയിരുന്നില്ലെന്നും അങ്ങനെ തിരക്കിയാല്‍ തന്നെ അവര്‍ അത് നിഷേധിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. മഞ്്ജു വാര്യരെ കുറിച്ച് മോശമായ ഒരുി വാക്ക് പോലും തങ്ങള്‍ പറഞ്ഞിട്ടില്ല. മഞ്ജുവും ദിലീപും മീനാക്ഷിയും തമ്മില്‍ നല്ലൊരു അടുപ്പം ഉണ്ടാകാറുണ്ട്. ആര് ഇല്ലെന്ന് പറഞ്ഞാലും അച്ഛനും അമ്മയും മകളുമാണ്.
മഞ്ജുവിനും ദിലീപിനും വേര്‍പിരിയാന്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകാം. അത് ഇതുവരെ അവര്‍ തുറന്ന് പറഞ്ഞിട്ടുമില്ല. പലരും പടച്ചുവിടുന്ന ഊഹാപോഹങ്ങളും അവരുടെ മനസാക്ഷി സൂക്ഷിപ്പുകാര്‍ പറഞ്ഞു പരത്തിയ വാക്കുകളും മാത്രമാമ് പുറത്തെത്തിയിട്ടുള്ളത്. അവര്‍ അവരുടെ മകളെ സ്‌നേഹിക്കുന്നില്ലാ എന്നോ മകളുമായി നല്ല ബന്ധത്തിലല്ല എന്ന ്പറയാമോ പറ്റില്ല. പിന്നെ സാഹചര്യങ്ങള്‍ കൊണ്ട് മഞ്ജുവില്‍ നിന്നും മകള്‍ അകന്ന് നില്‍ക്കുന്നുവെന്ന് മാത്രം. രക്തം രക്തത്തെ തിരിച്ചറിയും എന്ന പറയുന്നത് പോലെയാണ് കാര്യങ്ങള്‍. ഇപ്പോള്‍ മകളുടെ വിവാഹം അടുത്തുകൊണ്ടിരിക്കുകയാണ്.
ദിലീപ് തന്റെ കരിയറുമായി തിരക്കിലാണ്. മഞ്ജുവാകട്ടെ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ തമ്മില്‍ ഒരുമിച്ചാലും ഒന്നും പറയാന്‍ സാധിക്കില്ല. ഒരുമിക്കുക എന്ന് പറഞ്ഞാല്‍ വീണ്ടും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുക എന്നല്ല, നല്ല ഫ്രണ്ട്‌സായിട്ട് അവര്‍ക്ക് കഴിയാമല്ലോ. അങ്ങനെ ഒരു ചിന്ത അവവരിലുണ്ടായാല്‍ കേസില്‍, ദിലീപിന് വേണ്ടി മഞ്ജു മൊഴിമാറ്റിയെന്ന് പറയാനാകുമോ. അത് നടക്കില്ല എന്ന താന്‍ പറഞ്ഞിട്ടുള്ളൂവെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ 20 സാക്ഷികളെ ആണ് രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കാനുളളത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണമുണ്ടായത്. 39 സാക്ഷികളില്‍ മുഖ്യസാക്ഷിയായ ബാലചന്ദ്ര കുമാര്‍ വിസ്താരത്തിന് ഉടന്‍ കോടതിയില്‍ ഹാജരായേക്കില്ല. ബാലചന്ദ്ര കുമാര്‍ ആശുപത്രിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. വൃക്ക രോഗത്തെ തുടര്‍ന്നാണ് ബാലചന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. രണ്ട് വൃക്കകളും സ്തംഭിച്ച സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയമാക്കുകയാണ്.
