Actress
മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യരുടെ മോഹിനിയാട്ടം കാണാന്‍ ദിലീപിന്റെ സഹോദര ഭാര്യ എത്തിയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രങ്ങള്‍
മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യരുടെ മോഹിനിയാട്ടം കാണാന്‍ ദിലീപിന്റെ സഹോദര ഭാര്യ എത്തിയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രങ്ങള്‍
വെറും മൂന്ന് വര്‍ഷം മാത്രം സിനിമകളില്‍ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി 13 വര്‍ഷം കാത്തിരുന്നവരാണ് ആരാധകര്‍. 2016 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ ആണ് മഞ്ജു തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടിയിരുന്നു. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്.
മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു. അസുരന്‍ എന്ന ധനുഷ് ചിത്രത്തിന് പിന്നാലെ അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു നായികയായി എത്തിയിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത് നായകനായ ചിത്രത്തില്‍ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. മഞ്ജുവിന്റെ നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍.
44 കാരി ആയ മഞ്ജു വാര്യര്‍ കാണാന്‍ ഇപ്പോഴും ചെറുപ്പമാണ്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്നുമാണ് മഞ്ജു വ്യക്തമാക്കിയത്. പ്രായം ഒരു കടമ്പയല്ലെന്ന ട്രെന്‍ഡ് തന്നെ മഞ്ജു വാര്യര്‍ക്ക് കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കാനായി എന്നത് വാസ്തവമാണ്. മുമ്പ് നടത്തിയ മേക്കോവറുകളെല്ലാം തന്നെ വളരെപ്പെട്ടെന്നായിരുന്നു വൈറലായത്.
മഞ്ജുവിന്റെ ധൈര്യവും ശക്തിയുമെല്ലാമായ അമ്മ ഗിരിജ വാര്യര്‍ മഞ്ജുവിനെ കടത്തിവെട്ടിയെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്തകളില്‍ നിന്നും ആരാധകര്‍ പറഞ്ഞത്. 67ാം വയസ്സില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ഗിരിജ വാര്യര്‍. മഞ്ജുവാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പ്രശംസിച്ച് ഒരു കുറിപ്പും മഞ്ജു പങ്കു വെച്ചിട്ടുണ്ട്.
‘അമ്മാ, ജീവിതത്തില്‍ എന്ത് ചെയ്യുന്നതിലും പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദി. നിങ്ങളുടെ 67ാം വയസ്സിലാണ് ഇത് ചെയ്യുന്നത്’. ‘എന്നെയും മില്യണ്‍ കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിക്കുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു, ഒപ്പം നിങ്ങളില്‍ അഭിമാനിക്കുന്നു,’ മഞ്ജു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചതിങ്ങനെ. ഇതിനകം നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ സന്തോഷം പ്രകടിപ്പിച്ചത്. നേരത്തെ മഞ്ജുവിന്റെ അമ്മ കഥകളിയും ചെയ്തിരുന്നു.
ഗീതു മോഹന്‍ദാസ്, വീണ നായര്‍ തുടങ്ങിയവര്‍ കമന്റുകളുമായെത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്കിടയില്‍ മറ്റൊരു വലിയ ചര്‍ച്ച കൂടി സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ദിലീപിന്റെ അനുജന്റെ ഭാര്യ മഞ്ജുവിന്റെ അമ്മയുടെ മോഹിനിയാട്ടം കാണാന്‍ എത്തിയിരുന്നുവെന്നാണ് പ്രചരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിടുന്നത്. വേര്‍പിരിഞ്ഞെങ്കിലും മഞ്ജുവും സഹോദരന്റെ ഭാര്യ ലക്ഷ്മിയും സുഹൃത്തുക്കളാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്മി എത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, അടുത്തിടെ ആണ് മഞ്ജുവും ഒരിടവേളയ്ക്ക് ശേഷം സ്‌റ്റേജില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്തത്. കൃഷ്ണനായി മഞ്ജു വേദിയില്‍ നിറഞ്ഞാടിയതും ഏറെ ചര്‍ച്ചയായിരുന്നു. രാധേ ശ്യാം എന്ന ഡാന്‍സ് ഡ്രാമയില്‍ ശ്രീകൃഷ്‌നായാണ് മഞ്ജു വേഷമിട്ടത്. ഗുരു ഗീത പത്മകുമാറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. രാധയുടേയും കൃഷ്ണന്റേയും പ്രണയമാണ് ഡാന്‍സ് ഡ്രാമയുടെ പ്രമേയം. സൂര്യ ഫിലിം ഫെസ്റ്റിവല്‍ വേദിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം.
മഞ്ജു കൃഷ്ണനായി വേദിയില്‍ നിറഞ്ഞു നിന്ന് ആടി തിമിര്‍ത്തു. താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടികഴിഞ്ഞു. നിരവധി താരങ്ങള്‍ ആണ് ചിത്രങ്ങള്‍ക്ക് താഴെ മഞ്ജുവിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നത്. ആയിഷയില്‍ നിന്ന് കൃഷ്ണനിലേക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കലാജീവിതത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു. കലാക്ഷേത്ര പൊന്നിയാണ് കണ്ണന് പ്രിയപ്പെട്ടവളായ രാധയായി മഞ്ജുവിനൊപ്പം നൃത്തം ചെയ്തത്.
ആയിഷ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. മികച്ച പ്രതകിരണമാണ് ചിത്രത്തിന് ലഭിച്ചത്.
തിയേറ്ററിലെത്തും മുമ്പ് തന്നെ പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള സിനിമയായിരുന്നു ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിച്ച ആയിഷ ആറ് ഭാഷകളിലായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. നിലമ്പൂര്‍ ആയിഷ എന്ന കലാകാരിക്കുള്ള ആദരമാണ് ഈ സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ചിത്രത്തിന്റെ വിജയാഘോഷം പ്രേക്ഷകര്‍ക്കൊപ്പം ഖത്തറില്‍ വെച്ച് മഞ്ജു വാര്യരും എം.ജയചന്ദ്രനും അടങ്ങുന്ന ആയിഷ ടീം ആഘോഷിച്ചിരുന്നു. സക്കറിയയാണ് സിനിമയുടെ നിര്‍മാണം. ബി.കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ.