News
ആ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് മോഹൻ നടരാജൻ വിടവാങ്ങി; കണ്ണീരോടെ തമിഴ് സിനിമാ ലോകം
ആ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് മോഹൻ നടരാജൻ വിടവാങ്ങി; കണ്ണീരോടെ തമിഴ് സിനിമാ ലോകം
പ്രശ്സത തമിഴ് സിനിമാ നടനും നിർമാതാവുമായ മോഹൻ നടരാജൻ(71) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
വിജയുടെ കണ്ണുക്കുൾ നിലവ്, വിക്രമിന്റെ ദൈവ തിരുമകൾ, അജിത്തിന്റെ ആൾവാർ, സൂര്യയുടെ വേൽ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് മോഹൻ നടരാജൻ.
നിർമാതാവ് എന്നതിനേക്കാളുപരി നല്ലൊരു നടൻ കൂടിായിരുന്നു അദ്ദേഹം. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. പട്ടിയാൽ, കാവലൻ, മഹാനദി, പുതൽവൻ, അരമനൈ, നമ്മ അണ്ണാച്ചി, സക്കരൈതേവൻ, കോട്ടൈ വാസൽ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1986 ൽ പൂക്കളെ പറിക്കാതീർഗൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് മോഹൻ നടരാജൻ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്. ഇന്ന് തമിഴ് സിനിമാ രംഗത്തെ മുതിർന്ന നിർമാതാക്കളിലൊരാളായിരുന്നു മോഹൻ നടരാജൻ.
അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നത്.