Connect with us

സിനിമയില്ലെങ്കിലും എന്റെ വീട്ടിൽ അടുപ്പ് പുകയും; ചാൻസ് ചോദിച്ച് അച്ഛന്റെ പേര് കളയാൻ ഞാനില്ല !! പ്രേംനസീറിന്റെ മകൻ പറയുന്നു…

Interviews

മലയാളത്തിന്റെ അഭിനയ കുലപതിയാണ് പ്രേംനസീർ. മലയാള സിനിമയ്ക്ക് ഒരു വിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ആയിരത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ച നസീറിന്റെ മക്കളെ അങ്ങനെയൊന്നും സിനിമകളിൽ നമ്മൾ കണ്ടിട്ടില്ല. മകൻ ഷാനവാസ് ചില ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈയടുത്തായി സിനിമകളിൽ ഒന്നും തന്നെ അദ്ദേഹത്തെ കാണാറില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഷാനവാസ്.

ചാൻസ് ചോദിച്ച് അച്ഛന്റെ പേര് നശിപ്പിക്കാൻ താല്പര്യമില്ല എന്നായിരുന്നു ഷാനവാസ് പറഞ്ഞത്. വിളിച്ചാൽ മാത്രമേ അഭിനയിക്കാൻ പോകൂ എന്നും, ചാൻസ് ചോദിച്ച് സംവിധായകരുടെ വീടിന്റെ വാതിൽ മുട്ടിയാൽ കിട്ടുമെങ്കിലും പിന്നീടവർ അത് പറഞ്ഞു കളിയാക്കുമെന്നും ഷാനവാസ് പറയുന്നു. ഞാൻ പ്രേംനസീറിന്റെ മകൻ അല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അങ്ങനെ ചെയ്‌തേനെ എന്ന് പറഞ്ഞ ഷാനവാസ്, ഞാൻ കാരണം അച്ഛന്റെ പേര് നശിക്കുന്നത് ഇഷ്ടമല്ലെന്നും കൂട്ടിച്ചേർത്തു.

നൂറു സിനിമകളിൽ അധികം അഭിനയിച്ചിട്ടും ഷാനവാസിനെ ആരും ശ്രദ്ധിക്കാഞ്ഞത് പ്രേംനസീറിന്റെ മകനായത് കൊണ്ടാണോ എന്ന് അവതാരക ചോദിച്ചപ്പോഴായിരുന്നു ഷാനവാസിന്റെ ഈ മറുപടി. തന്റെ വീടിൽ അടുപ്പ് പുകയാൻ സിനിമയുടെ ആവശ്യമില്ലെന്നും, ഇത് തന്റെ പാഷൻ മാത്രമാണെന്നും ഷാനവാസ് പറഞ്ഞു.

Prem Naseer’s son Shanavas talking about problems in cinema

Continue Reading
You may also like...

More in Interviews

Trending

Recent

To Top