എന്റെ ചിത്രത്തെ മോശമാക്കിയവർ പ്രിത്വിരാജിന്റെയും പാർവതിയുടെയും കൂടെക്ക് കയ്യടിക്കുന്നു – പരാതിയുമായി മൈ സ്റ്റോറി സംവിധായിക റോഷ്നി ദിനകർ
അഞ്ജലി മേനോന്റെ കൂടെ റിലീസ് ചെയ്തത് മുതൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ ഒരാഴ്ച വ്യത്യാസത്തിൽ അതെ ടീമിന്റെ തന്നെ റോഷ്നി ദിനകർ ചിത്രം മൈ സ്റ്റോറിക്ക് നേരെയുള്ള സൈബർ ആക്രമണം അവസാനിക്കുന്നില്ല. ഇപ്പോൾ എറണാകുളം ഐ ജി ക്ക് മൈ സ്റ്റോറി നിർമാതാവും സംവിധായികയുമായ റോഷ്നി ദിനകർ പരാതി നൽകിയിരിക്കുകയാണ്.
പതിനെട്ട് കോടിരൂപ മുടക്കിയെടുത്ത ചിത്രമാണ് മൈ സ്റ്റോറി. പക്ഷെ പൃഥ്വിരാജും പാര്‍വതിയും അഭിനയിച്ച ചിത്രത്തെ പരാജയപ്പെടുത്താന്‍ നവമാധ്യമങ്ങളിലടക്കം ആസൂത്രിതശ്രമം നടക്കുന്നെന്ന് ആരോപിക്കുന്നു റോഷ്നി ദിനകര്‍. തന്റെ ചിത്രത്തിനെ മോശമാക്കാന്‍ രംഗത്തിറങ്ങിയ പലരും കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിന് കയ്യടിക്കുന്നു. തന്റെ സിനിമ കാണാത്തവരാണ് ഈ രീതിയില്‍ കുപ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് സംവിധായികയുടെ പരാതി. ഇതോടെയാണ് ഐ .ജിക്ക് പരാതി നല്കിയതും.
പന്ത്രണ്ട് കോടിരൂപ ബജറ്റിട്ട് തുടങ്ങിയ മൈ സ്റ്റോറി ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ പതിനെട്ടുകോടിയായി. പൃഥ്വിരാജിന്റെ ഡേറ്റില്‍ മാറ്റംവന്നത് നിര്‍മാണചെലവ് കൂടാനിടയാക്കിയെന്ന് റോഷ്നിയുടെ ആരോപണം. പൃഥ്വിയോടും പാര്‍വതിയോടുമുള്ള പലരുടെയും വിരോധം സിനിമയെ ബാധിച്ചുവെന്നും റോഷ്നി നേരത്തെ ആരോപിച്ചിരുന്നു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....