Malayalam Breaking News
“സ്വപ്‌നത്തില്‍ പോലും ചിന്തിച്ചില്ല സിനിമയിലുള്ളവരും എന്നോടിങ്ങനെ ചെയ്യുമെന്ന്…. ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തരഫലം മുഴുവന്‍ അനുഭവിച്ചത് ഞാന്‍…” റോഷ്‌നി ദിനകര്‍
“സ്വപ്‌നത്തില്‍ പോലും ചിന്തിച്ചില്ല സിനിമയിലുള്ളവരും എന്നോടിങ്ങനെ ചെയ്യുമെന്ന്…. ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തരഫലം മുഴുവന്‍ അനുഭവിച്ചത് ഞാന്‍…” റോഷ്‌നി ദിനകര്‍
“സ്വപ്‌നത്തില്‍ പോലും ചിന്തിച്ചില്ല സിനിമയിലുള്ളവരും എന്നോടിങ്ങനെ ചെയ്യുമെന്ന്…. ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തരഫലം മുഴുവന്‍ അനുഭവിച്ചത് ഞാന്‍…” റോഷ്‌നി ദിനകര്‍
പാര്‍വ്വതി പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മൈ സ്‌റ്റോറി തിയേറ്ററുകളില്‍ പരാജയമായിരുന്നു. ആദ്യ ചിത്രത്തിന്റെ പരാജയത്തോടെ ബംഗളൂരു മലയാളിയായ റോഷ്‌നി ദിനകറിന് ഇനിയൊരു സിനിമയുമായി മലയാളത്തിലേക്ക് വരാന്‍ ധൈര്യമില്ല. ഇക്കാര്യം സംവിധായക തന്നെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ആദ്യ ചിത്രത്തിന്റെ പരാജയം തന്നെ തന്നെ ബാധിച്ചതെങ്ങനെയെന്ന് സംവിധായിക പറയുന്നു. ഇനിയൊരു സിനിമ ചെയ്യാന്‍ എനിക്ക് ധൈര്യം പോര. കാരണം അത്രയും മോശമായ ഒരവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. എല്ലാവരും കൂടി എന്നെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതല്ലേ? പേടിയാണ് സത്യത്തില്‍. ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തര ഫലം മുഴുവന്‍ അനുഭവിച്ചത് ഞാനാണ്. ഞാനെന്ത് ചെയ്തു എന്നൊന്ന് പറഞ്ഞു തരാമോ? ഞാനാരാണെന്നോ എന്താണെന്നോ ആര്‍ക്കും അറിയില്ല.
ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നി. അങ്ങനെ വന്നതാണ്. പക്ഷേ സിനിമാ ലോകവും കൂടെ നില്‍ക്കുന്നവരും എന്നോട് ഇങ്ങനെ പെരുമാറുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ഒരു സാധാരണ സ്ത്രീയാണ് ഞാന്‍. ഒരു സാധാരണ സിനിമാ സംവിധായികയായി സിനിമയില്‍ വരണമെന്നായിരുന്നു ആഗ്രഹം. എനിക്ക് സാധിക്കുന്നത് പോലെ ഒരു സിനിമ സംവിധാനം ചെയ്തു. ഇന്ത്യയിലെല്ലായിടത്തും മാര്‍ക്കറ്റിംഗ് ചെയ്യുകയും ചെയ്തു. എന്നിട്ടും ആ സിനിമ പരാജയമായെന്നും റോഷ്ണി ദിനകര്‍ പറയുന്നു.
താന്‍ ആദ്യമായിട്ടാണ് സിനിമാ മേഖലയിലേക്ക് സംവിധായികയായി എത്തുന്നതെന്നും ഇവിടുത്തെ രാഷ്ട്രീയമോ കളികളോ എനിക്കറിയില്ലെന്നും സംവിധായിക പറയുന്നു. ഒരു കാര്യം മനസ്സിലായി. പുറമെ കാണുന്ന പോലെയല്ല ആരും. വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. സഹായിക്കണമെന്ന് ഞാന്‍ പറയില്ല. പക്ഷേ സ്വന്തം തൊഴില്‍ മേഖലയുടെ എത്തിക്‌സിന്റെ ഭാഗമായിട്ട് പോലും ആരും ഒന്നും ചെയ്തില്ല. സ്ത്രീസംരക്ഷണം എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമാണ് പലരും. എന്നിട്ടാണോ എനിക്കിങ്ങനെ അനുഭവിക്കേണ്ടി വന്നതെന്നും റോഷ്‌നി ദിനകര്‍ ചോദിക്കുന്നു. സിനിമ കാണാതെയാണ് പലരും മോശം റിവ്യൂ എഴുതിവിട്ടത്. കണ്ടിട്ടാണ് മോശം പറയുന്നതെങ്കില്‍ ശരിയാണ്. അതവരുടെ അഭിപ്രായമാണെന്ന് പറയാമായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ നിന്ന് എനിക്ക് പിന്തുണയൊന്നും ലഭിച്ചില്ലെന്നും സംവിധായിക പറയുന്നു.
സത്യമായും ഇനിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള ധൈര്യം എനിക്കില്ല. ആ സിനിമ റിലീസിംഗിനെത്തിക്കുന്ന സമയം വരെ വളരയെധികം പ്രതിസന്ധികളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. ഇനി വരുന്ന സംവിധായികമാരോട് എനിക്ക് പറയാനുള്ളത് ഇതാണ്. കരുതലോടെ സിനിമാ മേഖലയിലേക്ക് വരിക. മിന്നുന്നതെല്ലാം പൊന്നല്ല എന്നറിയണം. ധൈര്യത്തോടെ നിവര്‍ന്ന് നിന്ന് സ്വന്തം കാര്യം പറയാനുള്ള തന്‍േടം ഉണ്ടാകുക എന്നത് പ്രധാനമാണ്. ശരിയേതാണ് തെറ്റേതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നും റോഷ്‌നി ദിനകര്‍ പറയുന്നു.
Roshni Dinaker reveals the reason behind My Story failure