മോഹൻലാൽ സിനിമയ്ക്ക് പണികൊടുക്കാനിറങ്ങിയ എം ടി വാസുദേവൻ നായർക്ക് തിരികെ പണികൊടുത്ത് മമ്മൂട്ടി സിനിമ
മോഹൻലാൽ സിനിമയ്ക്ക് പണികൊടുക്കാനിറങ്ങിയ എം ടി വാസുദേവൻ നായർക്ക് തിരികെ പണികൊടുത്ത് മമ്മൂട്ടി സിനിമ
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം താമസിക്കുന്നതിൽ തന്റെ തിരക്കഥ തിരികെ നൽകണമെന്നു കാട്ടി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ കേസിനു മുതിർന്നത് വലിയ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. രണ്ടാമൂഴത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുന്നെ ഇപ്പോൾ മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണ് എം ടി.
മമ്മൂട്ടി നായകനായെത്തി സൂപ്പർഹിറ്റായി മാറിയ സുകൃതത്തിന്റെ തിരക്കഥ എം ടി മോഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എം ടി വാസുദേവൻ നായരുടെ സുകൃതം സിനിമ തന്റെ നോവലാണെന്ന് വെളിപ്പെടുത്തി സാഹിത്യകാരിയും റിട്ടയേഡ് കോളജ് അധ്യാപികയുമായ ഡോ. ആനിയമ്മ ജോസഫാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് 1985ൽ കോട്ടയം ഡി സി ബുക്ക്സിന്റെ നോവൽ മത്സരത്തിൽ കേസരി അവാർഡ് ലഭിച്ച ‘ഈ തുരുത്തിൽ ഞാൻ തനിയെ’ എന്ന നോവലിലെ കഥയുമായി വളരെ സാമ്യം ഉള്ള കഥയാണ് 1994 ൽ പുറത്തിറങ്ങിയ എം ടി തിരക്കഥ എഴുതി മമ്മൂട്ടി നായകനായ സുകൃതം സിനിമ.
1994 ൽ സിനിമ റിലീസായപ്പോൾ തന്നെ ആനിയമ്മ ജോസഫിന്റെ സഹപ്രവർത്തകർ തന്റെ നോവലുമായി കഥയ്ക്കുള്ള സാമ്യം പറഞ്ഞിരുന്നു. സിനിമയിലെ സംഭാഷണങ്ങൾ പോലും നോവലിലെ സംഭാഷണങ്ങളുമായി സാമ്യം ഉണ്ടെന്ന് അന്നുതന്നെ ആനിയമ്മയുടെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഈ സംഭവം വിവാദമാക്കാൻ സുഹൃത്തുക്കൾ പറഞ്ഞതാണ്. എന്നാൽ എം ടി തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായതിനാലും താൻ സാഹിത്യത്തിൽ തുടക്കക്കാരിയായതിനാലും ഒന്നിനും മുതിർന്നില്ലെന്നും ആനിയമ്മ വ്യക്തമാക്കി.
എന്‍ വി കൃഷ്ണവാര്യര്‍, വൈക്കം ചന്ദ്രശേഖരന് നായര്‍, കെ ജയകുമാര്‍ എന്നിവരായിരുന്നു അന്ന് ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നത്. 1985 ല്‍ കോട്ടയം ഡി സി ബുക്ക്സിന്റെ വാര്‍ഷികത്തില്‍ മാമന് മാപ്പിള ഹാളിലാണ് ആനിയമ്മ ജോസഫിന് ഈ നോവലിനുള്ള അവാര്‍ഡും ലഭിച്ചത്. അവാര്‍ഡ് സമ്മാനിച്ചത് തകഴി ശിവശങ്കരപിള്ളയാണ്. വൈക്കം മുഹമ്മദ് ബഷീറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുകൃതം സിനിമ ഇറങ്ങിയ ശേഷം ഡി സി കിഴക്കേമുറിയോട് ആനിയമ്മ ഈ കാര്യം ബോധിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതുമായി അന്ന് മുന്നോട്ട് പോയില്ല.
കുറച്ച് നാളുകൾക്ക് മുമ്പ് ആനിയമ്മ ജോസഫിന്റെ മകൾ സിനിമ വെബ്സൈറ്റിൽ ചർച്ചാവേളയിൽ ഈ സംഭവം അവതരിപ്പിച്ചിരുന്നു. അപ്പോഴാണ് ചലച്ചിത്ര താരം നരേന്ദ്രപ്രസാദ് വഴിയാണ് സിനിമയ്ക്ക് കഥ ലഭിച്ചതെന്ന് വ്യക്തമായത്. 1990-91 കാലഘട്ടങ്ങളിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ആനിയമ്മ ജോസഫിന്റെ അധ്യാപകനും അവിടുത്തെ ഡയറക്ടറുമായിരുന്നു പ്രൊഫ:. നരേന്ദ്രപ്രസാദ്.
അന്ന് നരേന്ദ്രപ്രസാദിന് വായിക്കുവാൻ ആനിയമ്മ തനിക്ക് അവാർഡ് ലഭിച്ച ‘ഈ തുരുത്തിൽ ഞാൻ തനിയെ’ എന്ന നോവൽ കൊടുത്തിരുന്നു. സുകൃതം സിനിമയിൽ നരേന്ദ്രപ്രസാദും അഭിനയിച്ചിരുന്നു. തന്റെ അടുപ്പകാർക്കെല്ലാം ഈ വിവരം അറിയാമെങ്കിലും ഡോ. ആനിയമ്മ ജോസഫിന് പരാതിയുമായി പോകുവാൻ മടിയായിരുന്നു.
ഇപ്പോൾ രണ്ടാമൂഴം സിനിമയാക്കുന്നതിൽ സംവിധായകൻ ശ്രീകുമാർ മേനോൻ കരാർ വ്യവസ്ഥ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എം ടി വാസുദേവൻ നായർ ഹർജി നൽകിയതറിഞ്ഞപ്പോൾ അക്ഷര സ്ത്രീ ദി ലിറ്റററി വുമൻ പ്രസിഡന്റ് കൂടിയായ താൻ പ്രതികരിക്കുകയാണെന്നും ആനിയമ്മ ജോസഫ് കൂട്ടിച്ചേർത്തു.