Connect with us

മോഹൻലാലിന്റെ ആ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്‌തപ്പോൾ ശബ്ദം നൽകിയത് ഞാനാണ് !! വിജയ് സേതുപതി പറയുന്നു….

Interviews

മോഹൻലാലിന്റെ ആ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്‌തപ്പോൾ ശബ്ദം നൽകിയത് ഞാനാണ് !! വിജയ് സേതുപതി പറയുന്നു….

മോഹൻലാലിന്റെ ആ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്‌തപ്പോൾ ശബ്ദം നൽകിയത് ഞാനാണ് !! വിജയ് സേതുപതി പറയുന്നു….

മോഹൻലാലിന്റെ ആ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്‌തപ്പോൾ ശബ്ദം നൽകിയത് ഞാനാണ് !! വിജയ് സേതുപതി പറയുന്നു….

8 വർഷം മുൻപ് വരെ സിനിമയിലെത്തണം എന്ന ആഗ്രഹത്തോടെ നടക്കുന്ന ലക്ഷകണക്കിന് ആളുകളിൽ ഒരാളായിരുന്നു വിജയ് സേതുപതിയും. കാലുപിടിച്ചായാലും സ്‌ക്രീനിൽ മുഖം ഒന്ന് കാണിക്കാൻ നടന്നിരുന്ന ആ മനുഷ്യൻ ഇന്ന് ലക്ഷക്കണക്കിന് പേർക്ക്‌ പ്രചോദനമാണ്, സിനിമാ ഞങ്ങൾക്ക് പറ്റിയ ഒന്നല്ല എന്നും പറഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് എല്ലാവര്ക്കും ആഗ്രഹിക്കാവുന്ന ഒരു ലോകം തന്നെയാണ് സിനിമ എന്ന് കാണിച്ചു കൊടുത്തത് ഇദ്ദേഹമാണ്. ഈയിടയ്ക്ക് ഒരഭിമുഖത്തിൽ തന്റെ സിനിമ ഭ്രാന്തിനെക്കുറിച്ചും മലയാള സിനിമയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും വിജയ് സേതുപതി മനസ്സ് തുറക്കുകയുണ്ടായി.

“ഇരുപത്തിനാലാം വയസിലാണ് സിനിമ എന്ന മോഹം ഉദിക്കുന്നത്. അന്ന് ജെസ്സി ഗർഭിണിയാണ്. അപ്പയുടെ ബിസിനസ്സ് നഷ്ടത്തിലായി. ഏകദേശം പത്തു ലക്ഷം രൂപ കടം ഉണ്ട്. നേരായ മാർഗ്ഗത്തിൽ പെട്ടന്നു പണം സമ്പാദിക്കാനായാണ് സിനിമയിൽ എത്തിയത്.”

“ജെസ്സി മോഹൻലാലിന്റേയും രജനികാന്തിന്റെയും ഫാൻ ആണ്. അവൾക്കു ഞാൻ അഭിനയിക്കുന്നതിൽ എതിർപ്പൊന്നുമില്ലായിരുന്നു. ആഗ്രഹിക്കുന്ന കാര്യം സാധിപ്പിച്ചു തരുന്ന ഒരു കൂട്ടുകാരിയെ കിട്ടിയത് ഭാഗ്യമായി കാണുന്നു. പ്രായത്തെ പറ്റി ബോധ്യമുള്ളത് കൊണ്ട് ചേട്ടന്റെയോ കൂട്ടുകാരന്റെയോ വേഷങ്ങൾ കിട്ടുമെന്ന് ആണ് പ്രതീക്ഷിച്ചത് ഒടുവിൽ ലഭിച്ചത് നായക വേഷവും. ഹീറോ ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.”

vijay-sethupathi.jpg.image.784.410

സിനിമയിലേക്ക് എത്താൻ പല വഴികൾ ശ്രമിച്ചിട്ടുണ്ടെന്നും ഒടുവിൽ ലോക്കൽ ചാനലിന് പഴയ മലയാളം സിനിമകൾ ഡബ് ചെയ്തു തമിഴേക്ക് മാറ്റുന്ന ജോലി വരെ ചെയ്‌തെന്നും വിജയ് സേതുപതി പറയുന്നു.

മോഹൻലാൽ തനിക്കു ഒരിക്കലും മറക്കാനാകാത്ത നടനാണെന്നും, അദ്ദേഹത്തിന്റെ ‘വരവേൽപ്പ്’ എന്ന ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്തപ്പോൾ താൻ ആണ് മോഹൻലാലിന് ശബ്ദം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

what is the connection between vijay sethupathi and malayalam movie varavelppu

 

More in Interviews

Trending

Recent

To Top