News
ആര്‍ത്തവം ഉണ്ടാവുമ്പോള്‍ ആ രക്തം പൂര്‍ണമായും പുറത്ത് പോകാതെ കട്ടപിടിക്കുന്ന അവസ്ഥ; കഠിനമായ വയറുവേദന ; അതിൽ മോഹന്‍ലാല്‍ ചെയ്തുതന്ന സഹായത്തെ കുറിച്ചും ലിയോണ!
ആര്‍ത്തവം ഉണ്ടാവുമ്പോള്‍ ആ രക്തം പൂര്‍ണമായും പുറത്ത് പോകാതെ കട്ടപിടിക്കുന്ന അവസ്ഥ; കഠിനമായ വയറുവേദന ; അതിൽ മോഹന്‍ലാല്‍ ചെയ്തുതന്ന സഹായത്തെ കുറിച്ചും ലിയോണ!
അടുത്തിടെയാണ് നടി ലിയോണ ലിഷോയ് തനിക്കുള്ള ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആർത്തവവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോഗമായിരുന്നു ലിയോണയ്ക്ക്. ആർത്തവ വേദനയെ നിസാര വൽക്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവർ പരിശോധന നടത്തണമെന്നും ലിയോണ തൻ്റെ അവസ്ഥ പങ്കുവച്ചുകൊണ്ട് ആരാധകരെ ഉപദേശിക്കുകയുണ്ടയായി.
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ലിയോണ തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ലക്ഷണങ്ങള്‍ വച്ച് തിരിച്ചറിയാന്‍ പ്രയാസമുള്ള എന്റോമെട്രിയോസിസ് എന്ന അസുഖത്തെ കുറിച്ച് പൊതുവെ സ്ത്രീകള്‍ക്ക് അവബോധം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ലിയോണ അസുഖത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്.
എന്താണ് ആ അസുഖം എന്നതിനെ കുറിച്ചും തനിക്ക് അത് വന്നപ്പോള്‍ മോഹന്‍ലാല്‍ സഹായിച്ചതിനെ കുറിച്ചുമെല്ലാമാണ് ഇപ്പോൾ ലിയോണ റെഡ് കാർപ്പറ്റ് ഷോയിലൂടെ പറയുന്നത്.
“ഗര്‍ഭപാത്രത്തിലുള്ള ഒരു ടിഷ്യു ആണ് എന്റോമെട്രിയം. അത് ആവശ്യമുള്ള ടിഷ്യു ആണ്, പക്ഷെ അത് ആവശ്യമില്ലാത്ത ഇടത്ത് വന്ന് നില്ക്കുന്ന രോഗാവസ്ഥയാണ് എന്റോമെട്രിയോസിസ്. നമുക്ക് ആര്‍ത്തവം ഉണ്ടാവുമ്പോള്‍ ആ രക്തം പൂര്‍ണമായും പുറത്ത് പോകാതെ അത് അവിടെ ശേഖരിക്കപ്പെടുകയും കട്ടപിടിയ്ക്കുകയും ചെയ്യുകയാണ് ഉണ്ടാവുന്നത് എന്നാണ് അടിസ്ഥാനപരമായി ഞാന്‍ ഈ രോഗത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്.
അങ്ങനെ കട്ടപിടിയ്ക്കുന്ന രക്തം കാരണം പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവും. യൂട്രസും ഓവറിയവും ഒട്ടിപിടിയ്ക്കുന്ന അവസ്ഥ വരും. ഇത് എന്തുകൊണ്ട് വരുന്നു എന്നോ, എന്താണ് ഇതിന് പരിഹാരം എന്നോ കണ്ടു പിടിച്ചിട്ടില്ല. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. പൊതുവെ ആര്ത്തവമായാല് വരുന്നത് പോലെയുള്ള വയറ് വേദന തന്നെയാണ് ലക്ഷണം. അതുകൊണ്ട് പലരും ശ്രദ്ധിക്കാതെ പോവും.
എനിക്ക് ഫൈബ്രോയിഡുകള്‍ ഉണ്ടായത് കാരണം ഒരു ശസ്ത്രക്രിയ നടന്നിരുന്നു. അതുകൊണ്ടാണ് എനിക്ക് എന്റോമെട്രിയോസിസ് ഉണ്ട് എന്ന് തിരിച്ചറിയാന്‍ സാധിച്ചത്. വളരെ കൂടുതല്‍ ആയാല്‍ മാത്രമേ സ്കാനിങില്‍ അത് തെളിഞ്ഞ് കാണുകയുള്ളൂ. എനിക്ക് വര്‍ഷങ്ങളായി പിരിയഡ്സിന്റെ സമയത്ത് അതി കഠിനമായ വേദനയാണ് ഉണ്ടാവാറുള്ളത്. പക്ഷെ അമ്മയോട് പറഞ്ഞാല്‍ അത് വളരെ സാധാരണമാണ് എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് കിട്ടുന്നത്. ഞാനും അങ്ങിനെയാണ് കരുതിയത്.
ഭയങ്കര വയറ് വേദനയും, വയറ് വീര്‍ത്ത് വരികയും എല്ലാം ചെയ്യും. അപ്പോള്‍ കരുതും അസിഡിറ്റിയുടെ പ്രശ്നമാവും എന്ന്. അങ്ങിനെ വര്‍ഷങ്ങളോളം ആ വേദനയും ബുദ്ധിമപട്ടുകളും എല്ലാം കണ്ടില്ല എന്ന് നടിച്ചു നിന്നു. പക്ഷെ രോഗം തിരിച്ച് അറിഞ്ഞ ശേഷവും ഒന്നും ചെയ്യാനില്ല. പ്രത്യേകിച്ച് മരുന്നുകളും ഇല്ല. എനിക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് ഹോര്‍മോണ്‍ ടാബ് ലെറ്റുകലാണ്. അത് കഴിച്ച് കഴിഞ്ഞാല്‍ എനിക്ക് ഭയങ്കര മൂഡ്സ്വിങ്സ് ആണ്. ഭയങ്കര ദേഷ്യവും ഡിപ്രഷനും എല്ലാം വന്നു.
ട്വല്‍ത്ത് മാന്‍ ഷൂട്ടിങ് നടക്കുമ്പോള്‍ എല്ലാം ഞാന്‍ ആ അവസ്ഥയുടെ അങ്ങേ അറ്റത്തായിരുന്നു. അതുകാരണം ആരോടും അടുത്ത് ഇടപഴകിയില്ല. ദൂരെ മാറിയിരുന്നു. അത് ലാല്‍ സര് ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. അതിന് മുന്‍പ് റാം എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍ മാറി ഇരിക്കുന്നത് കണ്ടപ്പോള്‍ ലാല്‍ സര് വന്ന് കാര്യം തിരക്കി.
എല്ലാം ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഹോര്‍മോണ്‍ ടാബ് ലെറ്റ്സുകള്‍ അതിന് കഴിക്കേണ്ട എന്ന്. അദ്ദേഹം ഒരു ആയുര്‍വേദ ഡോക്ടറിനെ നിര്‍ദ്ദേശിച്ചു. ഷൂട്ട് തീരുമ്പോഴേക്കും ലാലേട്ടന് തന്നെ അദ്ദേഹത്തിന്റെ അപ്പോയിന്മെന്റ് എടുത്ത് തന്ന് എന്നെ പറഞ്ഞുവിട്ടു. ഇപ്പോള്‍ നല്ല വ്യത്യാസം ഉണ്ട്, ലിയോണ പറഞ്ഞു.
about liona
