Connect with us

ബിഗ് ബോസില്‍ സാധാരണക്കാരനും പങ്കെടുക്കാം? , സാധ്യതകളെ പറ്റി ബിഗ് ബോസ് മല്ലു ടോക്‌സ്

TV Shows

ബിഗ് ബോസില്‍ സാധാരണക്കാരനും പങ്കെടുക്കാം? , സാധ്യതകളെ പറ്റി ബിഗ് ബോസ് മല്ലു ടോക്‌സ്

ബിഗ് ബോസില്‍ സാധാരണക്കാരനും പങ്കെടുക്കാം? , സാധ്യതകളെ പറ്റി ബിഗ് ബോസ് മല്ലു ടോക്‌സ്

മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. ഡാൻസറായ ധന്യ നൃത്തത്തിലൂടെയും മോഡലിംഗിലൂടെയുമാണ് സിനിമയിലേക്ക് എത്തുന്നത്. തിരുടി എന്ന തമിഴ് സിനിമയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. പൃഥ്വിരാജ് നായകനായ തലപ്പാവ് ആണ് മലയാളത്തിൽ നായികയായ ആദ്യ ചിത്രം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ധന്യ അഭിനയിച്ചിരുന്നു. ടെലിവിഷൻ പാരമ്പരകളിലും ധന്യ അഭിനയിച്ചിട്ടുണ്ട്.

ബിഗ് ബോസ് സീസൺ അഞ്ചിനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ആരൊക്കെയാവും ഈ സീസണിൽ മത്സരാർത്ഥികളായി എത്തുക എന്ന പ്രവചനങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ സീസണു ആവശ്യമായ തയ്യാറെടുപ്പുകൾ ചാനലുകാരും തുടങ്ങിയെന്നാണ് വിവരം.

ഇതിനിടയില്‍ താരങ്ങള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ബിഗ് ബോസില്‍ പങ്കെടുക്കാമെന്ന തരത്തില്‍ ചില പ്രചരണം ഉണ്ടായി. മലയാളത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലേക്ക് സാധാരണക്കാരില്‍ നിന്നും ഒരാളെ എടുക്കുമെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ഇത് ഔദ്യോഗികമായി വന്നിട്ടില്ല. ചാനലാണ് ഇക്കാര്യം പറയേണ്ടത്. അതല്ലെങ്കില്‍ ഷോയുടെ അവതാരകനായ മോഹന്‍ലാലോ മറ്റുള്ളവരോ സാധാരണക്കാരെ അറിയിക്കുകയാണ് ചെയ്യുക. അതുവരെ ഈ പ്രചരണം അനൗദ്യോഗികമായി തുടരും. ഇപ്പോള്‍ വന്നത് സത്യമാണോന്ന് അറിയാന്‍ കുറച്ച് നാള്‍ കൂടി എന്തായാലും കാത്തിരുന്നേ പറ്റുകയുള്ളു.

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് തമിഴിന്റെ ആറാം സീസണില്‍ രണ്ടോ മൂന്നോ സാധാരണക്കാര്‍ പങ്കെടുത്തിരുന്നു. അതിന് വേണ്ടി ഒരു പ്രൊമോ വന്നു. നിങ്ങളൊരു സാധാരക്കാരന്‍ ആണെങ്കിലും നിങ്ങള്‍ക്ക് ബിഗ് ബോസില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഹോട്ട്‌സ്റ്റാറിലൂടെ അപേക്ഷ അയക്കാവുന്നതാണെന്ന് പ്രൊമോ വീഡിയോയില്‍ പറഞ്ഞിരുന്നു.

അങ്ങനൊരു പ്രൊമോ വന്നാല്‍ മാത്രമേ മലയാളത്തിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് മനസിലാവുകയുള്ളു. അതിനിടയില്‍ ഓഡിഷന്‍ നടക്കുന്നുണ്ടെന്ന് കരുതി ആരും ചതിയില്‍ ചാടരുതെന്ന് രേവതി മുന്നറിയിപ്പ് നല്‍കുന്നു. പ്രൊമോ വന്നതിന് ശേഷം ഓഡിഷന് വേണ്ടി ചാനലില്‍ നിന്ന് തന്നെയായിരിക്കും കോള്‍ വരിക. അതുവരെ ഇതിലൊന്നും വിശ്വസിക്കാന്‍ സാധിക്കില്ല. പുറത്ത് ബിഗ് ബോസിലേക്ക് അവസരമുണ്ടെന്ന് കേട്ട് പലരും ചാടിയിറങ്ങാന്‍ സാധ്യതയുണ്ട്.

വീഡിയോ കോളിലൂടെയും മറ്റുമായിട്ടും ഷോ യുടെ അഭിമുഖം നടന്നേക്കം. എന്തായാലും ഇതൊന്നും ഔദ്യോഗികമാകാതെ ആരും എടുത്ത് ചാടരുത്. അതേ സമയം ഇപ്രാവിശ്യവും മോഹന്‍ലാല്‍ തന്നെയാണ് അവതാരകന്‍. മാത്രമല്ല ഇരുപത്തിനാല് മണിക്കൂറും ഷോ കാണാന്‍ സാധിച്ചേക്കും. കഴിഞ്ഞ സീസണ്‍ മുതലാണ് ബിഗ് ബോസ് ഷോ യുടെ ഇരുപത്തിനാല് മണിക്കൂറുമുള്ള കാര്യങ്ങള്‍ ലൈവായി ഹോട്ട്‌സ്റ്റാറിലൂടെ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരുന്നത്. ഇത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

നിലവില്‍ മലയാളം ബിഗ് ബോസ് മാര്‍ച്ച് 26 ന് തുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഏകദേശം ഈ തീയ്യതി കണ്‍ഫോം ആണെന്നാണ് സൂചന. കഴിഞ്ഞ തവണ നടന്നത് പോലെ മുംബൈയില്‍ വച്ചാണ് മലയാളത്തിന്റെ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഓഡിഷനൊക്കെ ഏകദേശം പൂര്‍ത്തിയാക്കി വൈകാതെ ഷോ തുടങ്ങുമെന്നാണ് വിവരം. ഇതിനിടയിലാണ് സാധാരണക്കാരും ബിഗ് ബോസില്‍ മത്സരിക്കുമെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ വരുന്നത്.

ഇത്തവണ ഒരു സാധാരണക്കാരന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ആ സാധാരണക്കാരന്‍ ആയിരിക്കും വിന്നറെന്നാണ് ഇതേപ്പറ്റി ആരാധകര്‍ക്ക് പറയാനുള്ള വിശദീകരണം. കാരണം അവനെന്തായാലും സേഫ് ഗെയിം കളിക്കില്ല. എല്ലാവരും കളി പഠിച്ചിട്ട് പോയി ഒറ്റയ്ക്ക് നിന്ന് ബഹളം വച്ച് കളിക്കണം, എങ്കില്‍ കോമഡി ആയിരിക്കും. ഹൗസിലെ ഫുള്‍ ആള്‍ക്കാരെ വെറുപ്പിച്ച് ആവരുടെ ശത്രു ആവാന്‍ പറ്റിയാല്‍ 90% വിജയിച്ചു.

ഇതിനിടയില്‍ കഴിഞ്ഞ സീസണുകളിലെ ഡ്രാമ ക്വീന്‍ ആരാണെന്ന ചോദ്യത്തിന് ലഭിച്ച മറുപടിയെ പറ്റിയും രേവതി പറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ലക്ഷ്മിപ്രിയയ്ക്ക് ആയിരുന്നു. രണ്ടാമത് സൂര്യയും മൂന്നാമത് ഡിംപല്‍ ഭാല്‍, സജ്‌ന ഫിറോസ്, ഏറ്റവുമൊടുവില്‍ ദയ അച്ചു എന്നിവരാണ് ഡ്രാമ ക്വീനായി ആരാധകര്‍ തിരഞ്ഞെടുത്തത്.

More in TV Shows

Trending

Recent

To Top