News
ആമിര്‍ ഖാന്റ മാതാവിന് ഹൃദയാഘാതം
ആമിര്‍ ഖാന്റ മാതാവിന് ഹൃദയാഘാതം
ആമിര്‍ ഖാന്റ മാതാവ് സീനത് ഹുസൈന് ഹൃദയാഘാതം. നടന്റെ മുംബൈയിലെ വസതിയായ പഞ്ചഗണിയില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മകനോടൊപ്പം ദീപാവലി ആഘോഷിക്കാനായി മുംബൈയില്‍ എത്തിയതായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അന്തരിച്ച ചലച്ചിത്രകാരന്‍ താഹിര്‍ ഹുസൈന്റെ ഭാര്യയാണ് സീനത്. ഈ വര്‍ഷം ജൂണിലായിരുന്നു സീനത്തിന്റെ പിറന്നാള്‍. ആമിര്‍ ഖാന്റെ മുന്‍ഭാര്യ കിരണ്‍ റാവുവും മകന്‍ ആസാദും പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്തിരുന്നു.
അമ്മയുമായി വളരെ അടുത്ത ബന്ധമാണ് ആമിര്‍ ഖാനുള്ളത്. അമ്മക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് ലാല്‍ സിങ് ഛദ്ദയുടെ പ്രചരണഭാഗമായി നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു.
