Connect with us

പ്രണവിന്റെ സ്വാഭാവത്തെ കുറിച്ച് തുറന്നടിച്ച് സുചിത്ര;ഒരു അമ്മയുടെ ആശങ്ക!!

Malayalam

പ്രണവിന്റെ സ്വാഭാവത്തെ കുറിച്ച് തുറന്നടിച്ച് സുചിത്ര;ഒരു അമ്മയുടെ ആശങ്ക!!

പ്രണവിന്റെ സ്വാഭാവത്തെ കുറിച്ച് തുറന്നടിച്ച് സുചിത്ര;ഒരു അമ്മയുടെ ആശങ്ക!!

ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍. വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്.

പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഇന്ന് മലയാള സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ്. പ്രണവിനെ അഭിനേതാവെന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ചത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ്. പ്രണവിന് കഴിവുകള്‍ പുറത്തെത്തിക്കാന്‍ വിനീതിന് കഴിഞ്ഞു. ഇരുവരും ഒന്നിച്ച അടുത്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രതീക്ഷകൾ തെറ്റിക്കാതെ വർഷങ്ങൾക്ക് ശേഷം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിവിൻ പോളിയുൾപ്പെടെ ഒരുപി‌ടി താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. 

തുടർച്ചയായി രണ്ടാമത്തെ ഹിറ്റ് സിനിമ ലഭിച്ചിരിക്കുകയാണ് പ്രണവിന്. നടന്റെ മുന്നോട്ട് പോക്കിൽ ഇന്ന് ഏറ്റവും കൂടുതൽ‌ സന്തോഷിക്കുന്നത് അമ്മ സുചിത്ര മോഹൻലാലാണ്. മകന്റെ സിനിമാ കരിയറിൽ പൂർണ പിന്തുണ നൽകിക്കൊണ്ട് അമ്മ എപ്പോഴും ഒപ്പമുണ്ട്. ഇപ്പോഴിതാ മൂവി വേൾഡ് മീ‍ഡിയക്ക് നൽകിയ അഭിമുഖത്തിൽ സുചിത്ര മകനെക്കുറിച്ച് സംസാരിച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ചിത്രത്തിന്റെ റിലീസിനും മുന്‍പും പിന്‍പുമായി വിനീതും കൂട്ടരും നിരവധി അഭിമുഖങ്ങള്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും പ്രണവിനെ കാണാന്‍ സാധിക്കുന്നില്ല. ചെറുപ്പത്തില്‍ തന്നെ അവന്‍ ഇങ്ങനെ അധികം ആളുകളുടെ മുന്നില്‍ വരാന്‍ താല്‍പര്യപ്പെടാത്ത വ്യക്തിയാണെന്നുമാണ് സുചിത്ര മോഹന്‍ലാല്‍ നല്‍കുന്ന മറുപടി. ഊട്ടിയിലെ ഒരു അന്താരാഷ്ട് സ്കൂളിലാണ് അവന്‍ പഠിച്ചത്.

ട്രെക്കിങും മറ്റുമൊക്കെയാണ് അവിടുത്തെ പിള്ളേരുടെ ഇഷ്ട വിനോദങ്ങള്‍. ചെറുപ്പത്തില്‍ തന്നെ അതെല്ലാം അവനെ സ്വാധീനിച്ചിട്ടുണ്ടാകും. ഒരു ദിവസം അവനും അവന്റെ സുഹൃത്തും വന്ന് പറഞ്ഞു ഹിമാലയത്തിലേക്ക് ട്രെക്കിങിന് പോകുകയാണെന്ന്. അങ്ങനെ ഞാന്‍ പറഞ്ഞത് പ്രകാരം ട്രെക്കിങ് ഏജന്‍സി നടത്തുന്ന എന്റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തി കൊടുത്തു. എന്നാല്‍ തനിച്ച് പോകാനായിരുന്നു അവരുടെ താല്‍പര്യം. അന്ന് തന്നെ തുടങ്ങിയതാണ് തനിച്ച് പോകാനുള്ള അവന്റെ താല്‍പര്യം.

എനിക്കും അവനെ പിടികിട്ടില്ല. ഊട്ടിയില്‍ നിന്നും ഇന്നലെ ചെന്നൈയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നും ഫിലോസഫിയാണ് അവന്‍ പഠിച്ചത്. അതുമായി ബന്ധപ്പെട്ട കരിയറിലേക്കൊന്നും പോയില്ല. ഒരു ഡോക്ടറുടെ കുടുംബം ആണെങ്കില്‍ സ്വാഭാവികമായും ഏതെങ്കിലും ഒരു കുട്ടി ആ മേഖലയിലുണ്ടാകും. എന്റെ കുടുംബം എന്ന് പറയുന്നത് സിനിമയുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും ഒരു കുട്ടി ഡോക്ടറാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലേക്ക് എന്തുകൊണ്ട് ട്രൈ ചെയ്ത് കൂടാ എന്ന് ഞങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.

പലരും പ്രണവിനെ ചേട്ടനുമായി താരതമ്യം ചെയ്യും. ലാലേട്ടന്‍ ആദ്യം ചെയ്തത് ഒരു വില്ലന്‍ വേഷമാണ്. അത്രയും നന്നായി ചെയ്തതുകൊണ്ട് എല്ലവർക്കും ആ കഥാപാത്രത്തെ വെറുത്തു. എല്ലാവരും അങ്ങനെ ചെയ്യണമെന്ന് ഇല്ലാലോ. കുട്ടികളാകുമ്പോള്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ വീഴുന്നതൊക്കെ സാധാരണമാണ്. ചേട്ടന്റെ ഇഷ്ടപ്പെട്ട ഒരുപാട് പടങ്ങളുണ്ട്. സദയം, ചിത്രം, കിലുക്കും എന്നിവയെല്ലാം ഏറെ ഇഷ്ടമാണ്.

ഒരു ഹൊറർ മൂവീ ആരാധികയാണ് ഞാന്‍. അതുകൊണ്ട് തന്നെ മണിച്ചിത്രതാഴിനോട് പ്രത്യേക താല്‍പര്യമുണ്ട്. അങ്ങനെ കുറേ പടമുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പടങ്ങളുമുണ്ട്. എന്നാല്‍ അത് ചോദിക്കരുത്. പണ്ടത്തെ പടങ്ങളിലെ കോമഡിയൊക്കെ വലിയ ഇഷ്ടമാണെന്നും സുചിത്ര വ്യക്തമാക്കുന്നു. കണ്ട് കണ്ണ് നിറഞ്ഞ ഒരു പടം തന്മാത്രയാണ്.

ആ പടം കണ്ടതിന് ശേഷം നല്ലപോലെ ഫീല്‍ ചെയ്തു. അത്തരം സിനിമകള്‍ വീണ്ടും ഉണ്ടാകണം. അത് ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇപ്പോഴത്തെ പിള്ളേർ അതുപോലെ കഴിവുള്ളവരാണ്. വിഷുവിന് ഇറങ്ങിയ മൂന്ന് സിനിമകള്‍ തന്നെ നോക്കൂ. എല്ലാ മികച്ച രീതിയില്‍ അഭിപ്രായം നേടുന്നുവെന്നും സുചിത്ര അഭിമുഖത്തില്‍ വ്യക്തമാക്കി.

More in Malayalam

Trending