Connect with us

“ലാലേട്ടാ ഇപ്പൊ ശരിയാക്കിത്തരാം”, ഇത് എന്ത് ഭാവം എന്ന് ആരാധകർ ! ഈവന്റ് ലൈഫിൽ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് ആര്യ !

Actress

“ലാലേട്ടാ ഇപ്പൊ ശരിയാക്കിത്തരാം”, ഇത് എന്ത് ഭാവം എന്ന് ആരാധകർ ! ഈവന്റ് ലൈഫിൽ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് ആര്യ !

“ലാലേട്ടാ ഇപ്പൊ ശരിയാക്കിത്തരാം”, ഇത് എന്ത് ഭാവം എന്ന് ആരാധകർ ! ഈവന്റ് ലൈഫിൽ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് ആര്യ !

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഒറ്റ പ്രോഗ്രാമിലൂടെ പ്രേക്ഷക പ്രീതി നേടിയ ആളാണ് ആര്യ ബാബു. പിന്നീട് ആര്യ ബിഗ് ബോസ്സിലേക്ക് എത്തിയപ്പോൾ കുടുംബ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഇതിനകം കുറച്ചു നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചാനൽ അവതാരകയായും കഴിവ് തെളിയിച്ച താരം നിരവധി ഹിറ്റ് അവാർഡ് നിശകളുടെയും ഭാഗമായിട്ടുണ്ട് .അത്തരത്തിൽ ആര്യ അവതാരകയായി എത്തിയ ഒരു ഇവെന്റിലേക്ക് മലയാളത്തിന്റെ താര രാജാവ് എത്തിയതിന്റെ ദൃശ്യങ്ങൾ ആണ് ആര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത് .

ഈവന്റ് ലൈഫിൽ മറക്കാനാകാത്ത അനുഭവം എന്ന ഹാഷ്‌ടാഗ്‌ നൽകിയാണ് മോഹൻലാലിനൊപ്പം ഒരു വേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ ആര്യ പങ്കു വെച്ചിരിക്കുന്നത് .നിമിഷ നേരം കൊണ്ടാണ് ലാലേട്ടൻറെ ഒപ്പമുള്ള ആര്യയുടെ ചിത്രങ്ങൾ വൈറലായിമാറിക്കഴിഞ്ഞിരിക്കുന്നത്. “ലാലേട്ടാ ഇപ്പൊ ശരിയാക്കിത്തരാം എന്ന ക്യാപ്ഷനോടെ ആര്യ പങ്ക് വെച്ച അൺഎസ്‌പെക്ടഡ് ക്ലിക്കുകൾ ഉള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അനുശ്രീ, ഫുക്രു, ജ്വവെൽ മേരി,അനൂപ്‌ കൃഷ്ണൻ, അഞ്ജു ജോസഫ്, സിദ്ധാർഥ് മേനോൻ ഇങ്ങനെ നിരവധി താരങ്ങൾ ആണ് ആര്യയുടെ ചിത്രത്തിന് ലൈകുമായി എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ ഹാസ്യ കഥാപാത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്, അത് ആര്യയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി.

മലയാളത്തിൽ സൂപ്പർഹിറ്റായിരുന്ന എന്റെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെയാണ് ആര്യ ശ്രദ്ധനേടുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ ആര്യ ബഡായ് ബംഗ്ലാവിന് ഒപ്പം സ്ത്രീധനം എന്ന സൂപ്പർഹിറ്റ് സീരിയലിലും അഭിനയിച്ചതോടെ സമയം തെളിഞ്ഞു. നിരവധി അവസരങ്ങൾ തേടിയെത്തി. ബിഗ് ബോസിൽ നിന്നും വ്യക്തിപരമായ കാര്യങ്ങളടക്കം വെളിപ്പെടുത്തിയ നടി അന്ന് വലിയ വിമർശനങ്ങൾ നേടിയിരുന്നു.ഇന്നും വിമർശനങ്ങൾ കിട്ടാറുണ്ടെങ്കിലും അതൊക്കെ നിസാരമെന്ന് കരുതി വിടുകയാണ് ചെയ്യുന്നതെന്ന് ആര്യ പറഞ്ഞിട്ടുണ്ട് .ഷോയിൽ കാണുന്ന മണ്ടത്തിയായ ആര്യയല്ല യഥാര്‍ത്ഥ ജീവിതത്തില്‍, അല്‍പം കാര്യ ഗൗരവമുള്ള സിംഗിള്‍ പാരന്റ് ആണ് ആര്യ എന്ന സത്യം ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞത് ബിഗ്ഗ് ബോസ് റിയാലിറ്റിഷോയിലൂടെയാണ്.

കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നൃത്തം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിങ്, അവതാരക എന്നീ മേഖലകളിലെല്ലാം തിളങ്ങിയ നടി കൂടിയാണ് ആര്യ.ഡിസൈനിങ് രംഗത്ത് മികവ് തെളിയിച്ച ആര്യ ‘അറോയ്’ എന്നു പേരുള്ള ഡിസൈനിങ് ഷോപ്പും തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. പഴയ മോഡലിംഗ് കഴിവുകള്‍ താന്‍ ഇപ്പോഴും മറന്നിട്ടില്ല എന്ന് തെളിയിച്ച് കൊണ്ടാണ് പുതിയ ഷോപ്പ് ആരംഭിച്ചത്.പലതരം സ്‌റ്റൈലിഷ് ആയ കോസ്റ്റൂമിലാണ് ആര്യ ഓരോ ദിനവും ഫോട്ടോകള്‍ പങ്കുവെയ്ക്കാറുള്ളത്. ബഡായി ടാക്കീസ് ബൈ ആര്യ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ആര്യ എപ്പോഴും എത്താറുള്ളത്.

More in Actress

Trending

Malayalam