Interviews
ഉണ്ണികൃഷ്ണനെ എന്തിനാണ് സോഹൻ റോയ് തന്റെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയത് ?! പറയാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് ലിബര്‍ട്ടി ബഷീര്‍…
ഉണ്ണികൃഷ്ണനെ എന്തിനാണ് സോഹൻ റോയ് തന്റെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയത് ?! പറയാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് ലിബര്‍ട്ടി ബഷീര്‍…
ഉണ്ണികൃഷ്ണനെ എന്തിനാണ് സോഹൻ റോയ് തന്റെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയത് ?! പറയാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് ലിബര്‍ട്ടി ബഷീര്‍…
ദിലീപിനെ വച്ച് സിനിമ ചെയ്യുന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. നിർമ്മാതാവും സംവിധായകനുമായ സോഹൻ റോയ് ബി.ഉണ്ണികൃഷ്ണനെ തന്റെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയെന്നും, അതെന്തിനാണെന്ന് പറയാൻ ഉണ്ണികൃഷ്‌ണന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചുമാണ് ബഷീർ രംഗത്ത് വന്നിരിക്കുന്നത്.
ലിബർട്ടി ബഷീറിന്റെ വാക്കുകൾ….
“പണ്ട് സോഹന്‍ റോയ് ഡാം 999 എന്ന ചിത്രം കേരളത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്ന സമയത്ത് ഇന്ന് ദിലീപിനെ വച്ച് സിനിമ സംവിധാനം ചെയ്യുന്ന ഫെഫ്‌ക ഡയറക്ടര്‍ ബി ഉണ്ണികൃഷ്ണനും എ.എം.എം.എയും ഫെഫ്കയും ഒത്തുചേര്‍ന്നാണ് തിലകന്‍ ചേട്ടനെ, അതും സെറ്റില്‍ മെയ്ക്കപ്പ് ഇട്ടിരുന്ന വ്യക്തിയെ, ചിത്രത്തില്‍ നിന്നും ഒഴിവാക്കി. അന്നദ്ദേഹം കരഞ്ഞുകൊണ്ടാണ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത്.”
“ആ ബി. ഉണ്ണിക്കൃഷ്ണനെയാണ് ഇപ്പോള്‍ തന്റെ സ്ഥാപനങ്ങളില്‍ നിന്നും അഴിമതി ആരോപണം ഉന്നയിച്ച് സോഹന്‍ റോയ് പുറത്താക്കിയത്. അപ്പോള്‍ സിനിമാപ്രവര്‍ത്തകരോടും ജനങ്ങളോടും എന്തുകൊണ്ട് താന്‍ പുറത്താക്കപ്പെട്ടു എന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഉണ്ണിക്കൃഷ്ണനുണ്ട്.” – ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
“ഡേറ്റുകള്‍ ഒഴിവാണെങ്കിലും ദിലീപിനെ വച്ച് പടം ചെയ്യാനായി ധൈര്യപ്പെട്ട് ഒരു നിർമ്മാതാവും മുന്നോട്ട് വരില്ല. എടുത്ത പടം തന്നെ പലതും കെട്ടി കിടക്കുകയാണ്. ഇപ്പോള്‍ ഫെഫ്കയുടെ ഡയറക്ടര്‍ കൂടിയായ ഉണ്ണികൃഷ്ണന്‍ ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അയാള്‍ സംവിധായകന്‍ മാത്രമായിരുന്നെങ്കില്‍ കുഴപ്പമില്ല. ഇത് ഫെഫ്കയുടെ ഡയറക്ടര്‍ ആണ്, മലയാള സിനിമാ ഇന്‍ഡസ്ട്രയുമായി ബന്ധപ്പെട്ട ആളാണ്. ആ വ്യക്തി ദിലീപിനെ വച്ച് പടം ചെയ്യുക എന്നുള്ളത് ജനങ്ങള്‍ക്ക് അത്ര നല്ലതായി തോന്നില്ല. ഒരു കാര്യം ആവശ്യപെടുന്നു .എന്തുകൊണ്ടാണ് സോഹന്‍ റോയ് തന്നെ പുറത്താക്കിയതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കണം.”
Liberty Basheer about B.Unnikrishnan
