Connect with us

മമ്മൂക്കയുമായി നിരവധി ചർച്ച നടത്തി; സിനിമകൾ നടന്നില്ല !! ഇനി മമ്മൂക്ക ഞങ്ങളുടെ സിനിമയിലേക്ക് ഇങ്ങോട്ട് വരട്ടെ !! അന്ന് റോഷൻ ആൻഡ്രുസ് പറഞ്ഞു…

Interviews

മലയാളത്തിലെ പെർഫെക്ഷൻ ആഗ്രഹിക്കുന്ന സംവിധായകരിൽ മുൻപന്തിയിലാണ് റോഷൻ. ഒരുപാട് നല്ല സിനിമകൾ മലയാള സിനിമ ലോകത്തിന് അദ്ദേഹം നൽകിയിട്ടുമുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കായംകുളം കൊച്ചുണ്ണി. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് സിനിമ ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിനിടെ ഒരുപാട് കാലം മുൻപ് മമ്മൂട്ടിയെ കുറിച്ച് ഒരഭിമുഖത്തിൽ റോഷൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മഊട്ടിയുമായി ഒരു സിനിമ റോഷൻ ആൻഡ്രുസ് ഇത് വരെ ചെയ്‌തിട്ടില്ല. അതിന് കാരണം ഒരു റേഡിയോ അഭിമുഖത്തിൽ ചോദിച്ചപ്പോഴായിരുന്നു റോഷൻ ആൻഡ്രുസിന്റെ മറുപടി.

“മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്ന് എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ്. ഒരുപാട് തവണ നിരവധി കഥകളുമായി ഞാനും ബോബി സഞ്ജയ് എന്നിവർ മമ്മൂക്കയെ കാണാൻ പോയി. അപ്പോഴൊക്കെ ഞങ്ങളുടെ കഥകൾ അദ്ദേഹത്തിന് ഇഷ്ടമായില്ല. അദ്ദേഹത്തിന് വേണ്ടി ഒരു കഥ എഴുതാൻ ഞങ്ങൾക്ക് സാധിക്കുകയുമില്ല. ഒരു കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെങ്കിലും ഡേറ്റ് പ്രശ്‌നമായി.”

റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന ഒരു മമ്മൂട്ടി സിനിമ ഇനി ഉണ്ടാകില്ലേ ?! എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. അതിന് റോഷൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

“ഒരുപാട് തവണ ഞങ്ങൾ അദ്ദേഹത്തെ കണ്ടു. ഇനി ഞങ്ങളുടെ സിനിമയിലെ ഒരു കഥാപാത്രമാകാം എന്ന ഇങ്ങോട്ട് ആവശ്യപ്പെടട്ടെ. അന്ന് ഒരു സിനിമ സംഭവിക്കും. അഹങ്കാരം കൊണ്ടൊന്നും അല്ല പറയുന്നത്.”

Roshan Andrews about Mammootty

More in Interviews

Trending

Recent

To Top