Interviews
അന്ന് അമിതാഭ് ബച്ചൻ ജയയോട് രൂക്ഷമായി പൊട്ടിത്തെറിച്ചു ; അതോടെ വളരെ വേഗം ഞങ്ങൾ അവിടെ നിന്നും മടങ്ങി – കരൺ ഥാപ്പർ
അന്ന് അമിതാഭ് ബച്ചൻ ജയയോട് രൂക്ഷമായി പൊട്ടിത്തെറിച്ചു ; അതോടെ വളരെ വേഗം ഞങ്ങൾ അവിടെ നിന്നും മടങ്ങി – കരൺ ഥാപ്പർ
By
അന്ന് അമിതാഭ് ബച്ചൻ ജയയോട് രൂക്ഷമായി പൊട്ടിത്തെറിച്ചു ; അതോടെ വളരെ വേഗം ഞങ്ങൾ അവിടെ നിന്നും മടങ്ങി – കരൺ ഥാപ്പർ
കരൺ ഥാപ്പറിന്റെ അഭിമുഖങ്ങൾ എന്നും ശ്രദ്ധെയമായിരുന്നു .ദേശിയ – അന്തർദേശിയ അഭിമുഖങ്ങൾ ഇന്നും ചർച്ചകൾക്ക് വിദേയമാകാറുമുണ്ട്. ചില അഭിമുഖങ്ങളിൽ നിന്നും മറക്കാനാവാത്ത അനുഭവങ്ങളും ലഭിക്കും. അമിതാഭ് ബച്ചനെ ഇന്റർവ്യൂ ചെയ്തപോലുണ്ടായ ഒരു സംഭവം കരൺ ഥാപ്പർ പങ്കു വയ്ക്കുന്നു. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ‘ഡെവിള്‍സ് അഡ്വക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി ‘ എന്ന തന്റെ പുസ്തകത്തിലാണ് കരണ്‍ ഥാപ്പര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സംസാരിക്കുന്നതിനിടയില്‍ അമിതാഭ് ബച്ചന് എന്നോട് വാരന്‍ ബീറ്റിയുടെ അഭിമുഖത്തെക്കുറിച്ച് പറഞ്ഞു. ബീറ്റിയുടെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ച് അഭിമുഖകാരന് ചോദിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാം. പക്ഷേ അഭിമുഖത്തില്‍ തുറന്ന് ചോദിക്കുന്നത് പുതിയ കാര്യമായിരുന്നു. ബീറ്റിയെകുറിച്ച് ബച്ചന് സംസാരിച്ചപ്പോള്‍ അദ്ദേഹം ഒരു സൂചന തരുന്നപോലെ എനിക്ക് തോന്നി. അദ്ദേഹത്തിന്റെ പ്രണയ ജീവിതത്തെക്കുറിച്ച്.
തുടര്‍ന്ന് ഞാന്‍ ബച്ചനോട് രേഖയെക്കുറിച്ചും പര്‍വീണ്‍ ബാബിയെക്കുറിച്ചും ചോദിച്ചു. എനിക്ക് അവരെക്കുറിച്ച് മാത്രമേ അറിയാമായിരുന്നുള്ളൂ. തൊട്ടടുത്ത സോഫയില്‍ ഇരിക്കുന്നുണ്ടായിരുന്ന ജയ ബച്ചനോട് ഞാന്‍ ചോദിച്ചു, താങ്കള്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്നുവോ എന്ന്. ജയ, ബച്ചനെ നോക്കി എന്നോട് പറഞ്ഞു, ‘തീര്‍ച്ചയായും, ഞാന്‍ എന്തിന് വിശ്വസിക്കാതിരിക്കണം.’
ഞാന്‍ ജയയോട് മറ്റൊരു കാര്യം ചോദിച്ചു. നിങ്ങള്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തെ വിശ്വസിക്കുന്നുവോ, അതോ അദ്ദേഹം ഇവിടെ ഇരിക്കുന്നത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന്. ‘അല്ല, ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു’ ജയ ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനു ശേഷം ഞാന്‍ വിഷയം മാറ്റി. ഞങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്ത പോലെ ഒരു നാല്‍പ്പത് മിനിറ്റോളം അഭിമുഖം നീണ്ടു.
അഭിമുഖത്തിന് ശേഷം ബച്ചന് ഭക്ഷണം കഴിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു. ആദ്യം നിരസിച്ചുവെങ്കിലും പിന്നീട് ഞങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി. ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ കാര്യങ്ങള്‍ മാറി. ബച്ചന് കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുവാന്‍ തുടങ്ങി. അത് പതുക്കെ കോപമായി മാറുകയായിരുന്നു. പെട്ടന്ന് ബച്ചന് ജയയോട് പൊട്ടിത്തെറിച്ചു. ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തിന് സമാനമായിരുന്നു അത്.
സത്യത്തില്‍ അദ്ദേഹത്തിന്റെ കോപം മുഴുവന്‍ ജയയ്ക്ക് നേരെ അല്ലായിരുന്നു. ഞങ്ങളോട്, പ്രത്യേകിച്ച് എന്നോടായിരുന്നു. പക്ഷേ പാവം ജയ അദ്ദേഹത്തിന്റെ കോപത്തിന് ഇരയായി. ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല. വളരെ പെട്ടന്നു തന്നെ അവിടെ നിന്ന് പോന്നു. ഥാപ്പര്‍ പുസ്തകത്തില്‍ കുറിച്ചു.
karan thapar about amitabh bachan
