ഐശ്വര്യ റായിയ്ക്ക് വയറ്റിൽ ആ രോഗം, ഇനി അമ്മയാകില്ല? അവളെ തൊടരുത്, ഇത് താക്കീത്; ഞെട്ടിച്ച് ബച്ചന്‍ കുടുംബം!!
By
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്.
എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്.
ഐശ്വര്യ റായി ബച്ചൻ എന്ന പേര് എന്നും, എക്കാലവും ഗോസിപ്പ് കോളങ്ങളിൽ സജീവമായിരുന്നു. 2007 ൽ അഭിഷേക് ബച്ചനുമായുള്ള പ്രണയ വിവാഹത്തിന് ശേഷമെങ്കിലും അതിനൊരു അവസാനമുണ്ടാവും എന്നാണ് കരുതിയത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ വിവാഹ മോചന ഗോസിപ്പുകളും സജീവമായിരുന്നു. മകൾ ആരാധ്യ ബച്ചൻ പിറന്നതിന് ശേഷവും ആ ഗോസിപ്പിന് കുറവൊന്നും സംഭവിച്ചിട്ടില്ല.
ബച്ചന്‍ കുടുംബത്തിലേക്ക് ഐശ്വര്യ വിവാഹം കഴിച്ച് എത്തിയത് മുതൽ ഐശ്വര്യ തങ്ങള്‍ക്ക് മരുമകളല്ല, മകള്‍ തന്നെയാണെന്ന് ബച്ചനും ജയയും പറഞ്ഞിട്ടുണ്ട്. ഇരുവരും പലപ്പോഴായി ഐശ്വര്യയെ പ്രശംസിച്ച് സംസാരിക്കാറുണ്ട്.
വ്യാജ വാര്‍ത്തകളുടേയും ഗോസിപ്പുകളുടേയും സ്ഥിരം ഇരകളാണ് ബച്ചന്‍ കുടുംബം. ഒരിക്കല്‍ ഐശ്വര്യയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയുടെ പേരില്‍ ഒരു മാധ്യമത്തിനെതിരെ ബച്ചന്‍ രംഗത്തെത്തിയിരുന്നു. പലപ്പോഴും താരകുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ ഗോസിപ്പ് കോളങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്.
അത്തരത്തിലൊരു സംഭവമായിരുന്നു 2010 ൽ നടന്നത്. ഐശ്വര്യ റായ്ക്ക് ഗര്‍ഭിണിയാകാന്‍ സാധിക്കില്ലെന്നായിരുന്നു വാര്‍ത്ത. താരത്തിന് വയറ്റില്‍ ട്യൂബര്‍കുലോസിസ് (ടിബി) ആയിരുന്നതിനാല്‍ അമ്മയാകാന്‍ സാധിക്കില്ലെന്നായിരുന്നു ആൻ പ്രചരിച്ച വാര്‍ത്ത. പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ അമിതാഭ് ബച്ചന്‍ രംഗത്തെത്തുകയായിരുന്നു. തന്റെ ബ്ലോഗിലൂടെയായിരുന്നു ബച്ചന്റെ പ്രതികരണം.
”അതിയായ വേദനയോടേയും അവജ്ഞയോടെയുമാണ് ഞാനിത് എഴുതുന്നത്. ഈ ആര്‍ട്ടിക്കിള്‍ പൂര്‍ണമായും തെറ്റാണ്. കെട്ടിച്ചമച്ചതും ഇന്‍സെന്‍സിറ്റീവും എക്കാലത്തേയും തരം താണ മാധ്യമ പ്രവര്‍ത്തനവുമാണ് ഈ വാര്‍ത്ത” എന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. ഐശ്വര്യ തനിക്ക് മരുമകളല്ല, മകള്‍ തന്നെയാണെന്നും ബ്ലോഗില്‍ ബച്ചന്‍ പറയുന്നുണ്ട്. അവള്‍ക്ക് വേണ്ടി താന്‍ അവസാന ശ്വാസം വരേയും പോരാടുമെന്നും ബച്ചന്‍ പറഞ്ഞിരുന്നു.
”ഞാനാണ് എന്റെ കുടുംബത്തിന്റെ കാരണവര്‍. ഐശ്വര്യ എന്റെ മരുമകളല്ല, എന്റെ മകളാണ്. എന്റെ വീട്ടിലെ സ്ത്രീയാണ്. അവളെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാല്‍, അവള്‍ക്കായി അവസാന ശ്വാസം വരെ ഞാന്‍ പൊരുതും. വീട്ടിലെ പുരുഷന്മാരായ എന്നേയും അഭിഷേകിനേയും കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ സഹിക്കും. പക്ഷെ വീട്ടിലെ സ്ത്രീകളെപ്പറ്റി എന്തെങ്കിലും മോശമായി പറഞ്ഞാല്‍ ഞാന്‍ അത് സഹിക്കില്ല” എന്നായിരുന്നു ബച്ചന്‍ തുറന്നടിച്ചത്.
