Bollywood
തങ്ങളുടെ സ്വത്തുക്കൾ അഭിഷേക് ബച്ചനും ശ്വേത ബച്ചനും തുല്യമായി പങ്കിടും; ഞാനും ജയയും എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചു; അമിതാഭ് ബച്ചൻ
തങ്ങളുടെ സ്വത്തുക്കൾ അഭിഷേക് ബച്ചനും ശ്വേത ബച്ചനും തുല്യമായി പങ്കിടും; ഞാനും ജയയും എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചു; അമിതാഭ് ബച്ചൻ
ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിഞ്ഞുവെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇതിന് കാരണമായി അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. ഇതിന് നിരവധി ഉദാഹരണങ്ങളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. ബച്ചന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ കാണിക്കുന്ന അകലമാണ് ഏവരും എടുത്ത് പറയുന്നത്. പൊതുവേദികളിലും സോഷ്യൽമീഡിയയിലും ഈ അകൽച്ച പ്രകടമാണ്.
ഇപ്പോഴിതാ സ്വത്ത് ഭാഗം വെയ്ക്കുന്നതിനെക്കുറിച്ച് മുമ്പ് ഒരിക്കൽ അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്വത്തുക്കൾ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും തുല്യമായി പങ്കിടുമെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്. ഞാൻ മരിക്കുമ്പോൾ എനിക്കുള്ള സ്വത്ത് എത്ര ചെറുതാണെങ്കിലും മകനും മകൾക്കും തുല്യമായി വിഭജിക്കും. ജയയും ഞാനും ഏറെ മുമ്പെ ഇത് തീരുമാനിച്ചതാണ്.
എല്ലാവരും പറയുന്നത് പെൺകുട്ടി ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുമെന്നാണ്. പക്ഷെ എന്റെ കണ്ണിൽ അവൾ എന്റെ മകളാണ്. അഭിഷേകിനുള്ള അവകാശം അവൾക്കുണ്ട്. ബിസിനസുകാരൻ നിഖിൽ നന്ദയാണ് ശ്വേത ബച്ചന്റെ ഭർത്താവ്. അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് ഇവരുടെ മക്കൾ. മകൻ അഗസ്ത്യ അഭിനയ രംഗത്തേക്ക് കടന്ന് വന്നു.
ഐശ്വര്യ റായ്ക്കും അഭിഷേക് ബച്ചനും ഒരു മകളാണുള്ളത്. നേരത്തെ 50 കോടി വിലവരുന്ന തന്റെ ബംഗ്ലാവുകളിലൊന്ന് അമിതാഭ് ബച്ചൻ ശ്വേതയ്ക്ക് നൽകിയിരുന്നു. ബച്ചൻ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആസ്തി 5000 കോടിയ്ക്കടുത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പലപ്പോഴും ഐശ്വര്യയോടുള്ള സ്നേഹം തങ്ങളുടെ ബച്ചൻ കുടുംബം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചനുമായും കുടുംബത്തിലെ മറ്റുള്ളവരുമായി വളരെ നല്ല ബന്ധമായിരുന്നു ഐശ്വര്യയ്ക്കുണ്ടായിരുന്നത്.
എന്നാൽ ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് വലിയ വാർത്തയായിരുന്നു. വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്.
എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. പരസ്യമായി ഇരുവരും ഒരിക്കൽ പോലും പരസ്പരം തള്ളിപ്പറയുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെങ്കിലും അഭിഷേകിന്റെ അമ്മ ജയ ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് പല റിപ്പോർട്ടുകളും പറഞ്ഞിരുന്നത്.
ഐശ്വര്യ തന്നോട് കുറച്ചുകൂടി ബഹുമാനം കാണിക്കണം എന്നും ജയ ബച്ചൻ പറഞ്ഞിരുന്നു. ഞാൻ കുറച്ച് ഡ്രമാറ്റിക് ആകും. അവൾ എന്നോട് കുറച്ചുകൂടി ബഹുമാനം കാണിക്കേണ്ടി വരും. എനിക്ക് പ്രായമായില്ലേ. അത്രയേയുള്ളൂ. ഞങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങൾ രണ്ടുപേരും മാത്രം.
അവൾക്ക് അധികം സമയം കാണില്ല. അവൾ എന്ത് ചെയ്താലും ഞങ്ങളത് ആസ്വദിക്കും. അവളുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത് എന്നായിരുന്നു ജയ ബച്ചൻ പറഞ്ഞത്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പറഞ്ഞത് ജയ ബച്ചനുമായും അഭിഷേകിന്റെ സഹോദരിയുമായും ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇത് ഐശ്വര്യയുടേയും അഭിഷേകിന്റെ ദാമ്പത്യ ജീവിതത്തേയും ബാധിച്ചുവെന്നായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് ആദ്യം പ്രചരിച്ചിരുന്ന കഥകൾ.
