Bollywood
ഐശ്വര്യ തന്നോട് കുറച്ചുകൂടി ബഹുമാനം കാണിക്കണം, എനിക്ക് പ്രായമായില്ലേ; വീണ്ടും വൈറലായി ജയ ബച്ചന്റെ വാക്കുകൾ
ഐശ്വര്യ തന്നോട് കുറച്ചുകൂടി ബഹുമാനം കാണിക്കണം, എനിക്ക് പ്രായമായില്ലേ; വീണ്ടും വൈറലായി ജയ ബച്ചന്റെ വാക്കുകൾ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. റിപ്പോർട്ടുകൾ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണിട്ടുണ്ട്.
പലപ്പോഴും ഐശ്വര്യയോടുള്ള തങ്ങളുടെ ബച്ചന്‍ കുടുംബം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അഭിഷേകിന്റെ അച്ഛന്‍ അമിതാഭ് ബച്ചനുമായും കുടുംബത്തിലെ മറ്റുള്ളവരുമായി വളരെ നല്ല ബന്ധമായിരുന്നു ഐശ്വര്യയ്ക്കുണ്ടായിരുന്നത്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് വലിയ വാർത്തയായിരുന്നു.
വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. പരസ്യമായി ഇരുവരും ഒരിക്കല്‍ പോലും പരസ്പരം തള്ളിപ്പറയുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെങ്കിലും അഭിഷേകിന്റെ അമ്മ ജയ ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പല റിപ്പോര്‍ട്ടുകളും പറഞ്ഞിരുന്നത്.
ഇപ്പോഴിതാ മുമ്പോരിക്കൽ ഒരിക്കല്‍ ഐശ്വര്യയും താനും തമ്മില്‍ എങ്ങനെയാണെന്ന് ജയ ബച്ചന്‍ പറഞ്ഞത് ഇപ്പോള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. എനിക്ക് അവളുടെ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനത് മുഖത്ത് നോക്കി പറയും. അവളുടെ പുറകില്‍ നിന്ന് പൊളിറ്റിക്‌സ് കളിക്കില്ല. അവള്‍ക്ക് എന്നോട് എതിര്‍പ്പുണ്ടെങ്കില്‍ അവളും അത് തുറന്ന് പറയാറുണ്ട് എന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.
ഐശ്വര്യ തന്നോട് കുറച്ചുകൂടി ബഹുമാനം കാണിക്കണം എന്നും ജയ ബച്ചന്‍ പറഞ്ഞിരുന്നു. ഞാന്‍ കുറച്ച് ഡ്രമാറ്റിക് ആകും. അവള്‍ എന്നോട് കുറച്ചുകൂടി ബഹുമാനം കാണിക്കേണ്ടി വരും. എനിക്ക് പ്രായമായില്ലേ. അത്രയേയുള്ളൂ. ഞങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങള്‍ രണ്ടുപേരും മാത്രം.
അവൾക്ക് അധികം സമയം കാണില്ല. അവള്‍ എന്ത് ചെയ്താലും ഞങ്ങളത് ആസ്വദിക്കും. അവളുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത് എന്നായിരുന്നു ജയ ബച്ചന്‍ പറഞ്ഞത്. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ജയ ബച്ചനുമായും അഭിഷേകിന്റെ സഹോദരിയുമായും ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇത് ഐശ്വര്യയുടേയും അഭിഷേകിന്റെ ദാമ്പത്യ ജീവിതത്തേയും ബാധിച്ചുവെന്നായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് ആദ്യം പ്രചരിച്ചിരുന്ന കഥകള്‍.
എന്നാൽ അടുത്തിടെ ദസ്വി എന്ന സിനിമയുടെ സെറ്റിൽ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മിൽ അടുപ്പത്തിലായെന്നും അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
ഇതെല്ലാം തിരിച്ചറിഞ്ഞ അഭിഷേകിന്റെ കുടുംബം അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. നിമ്രത് അഭിഷേകിന്റെ കാര്യത്തിൽ സീരിയസ് ആയിരുന്നു. എന്നാൽ താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ അഭിഷേക് നിമ്രതിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഐശ്വര്യ അപ്പോഴേയ്ക്കും അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പക്ഷെ നിയമപരമായി വിവാഹ ബന്ധം വേർപെടുത്താനുള്ള സാധ്യത കുറവാണെന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിൽ പറഞ്ഞിരുന്നത്.