Connect with us

അവൾ അവളുടെ പണിയും കഴിഞ്ഞ് പോയി – ഗൗതമിയെ കുറിച്ച് കമൽ ഹാസൻ

Talk

അവൾ അവളുടെ പണിയും കഴിഞ്ഞ് പോയി – ഗൗതമിയെ കുറിച്ച് കമൽ ഹാസൻ

അവൾ അവളുടെ പണിയും കഴിഞ്ഞ് പോയി – ഗൗതമിയെ കുറിച്ച് കമൽ ഹാസൻ

അവൾ അവളുടെ പണിയും കഴിഞ്ഞ് പോയി – ഗൗതമിയെ കുറിച്ച് കമൽ ഹാസൻ

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് വിശ്വരൂപം 2 . ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചും കഴിഞ്ഞു. പ്രസ് മീറ്റിൽ ചിത്രത്തിന്റെ വിശേഷങ്ങളും അണിയറ പ്രവർത്തകരുടെ പ്രയത്നങ്ങളെ കുറിച്ചും കമൽ ഹാസൻ വാചാലനായി. കമൽ ഹാസന്റെ മുൻ ഭാര്യ ആയിരുന്ന ഗൗതമിയാണ് ചിത്രത്തിൽ കോസ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനെ കുറിച്ച് കമൽ ഹാസന്റെ വാക്കുകൾ ഇങ്ങനെയാണ് ;

“ഗൗതമിയാണ് വിശ്വരൂപം 2 വിന് കോസ്റ്യൂം ഡിസൈൻ ചെയ്തത്. അവർ തന്നെയാണ് ആദ്യ ഭാഗത്തിന് വേണ്ടിയും വർക്ക് ചെയ്തത്. അവർ ഭംഗിയായി അവരുടെ ജോലി പൂർത്തിയാക്കി പോയി. ഒരുപാട് പേര് ഈ ചിത്രത്തിന് വേണ്ടി അവരുടെ ആത്മാവും ഹൃദയവും കൊണ്ട് പ്രവർത്തിച്ചിട്ടുണ്ട്. ”

മുൻപ് കമൽ ഹാസനെതിരെ കടുത്ത പ്രതിഷേധവുമായി ഗൗതമി രംഗത്ത് വന്നിരുന്നു. ചെയ്ത ജോലിക്ക് പോലും പണം ലഭിച്ചില്ല എന്ന് അവർ ആരോപിച്ചിരുന്നു. ഇതിനോട് വളരെ ശാന്തമായാണ് കമൽ ഹാസൻ പ്രതികരിച്ചത്.

kamal hassan about gauthami

More in Talk

Trending