Connect with us

അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്. – പൊട്ടിത്തെറിച്ച് ജമിനി ഗണേശന്റെ മകൾ

Talk

അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്. – പൊട്ടിത്തെറിച്ച് ജമിനി ഗണേശന്റെ മകൾ

അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്. – പൊട്ടിത്തെറിച്ച് ജമിനി ഗണേശന്റെ മകൾ

അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്. – പൊട്ടിത്തെറിച്ച് ജമിനി ഗണേശന്റെ മകൾ

മഹാനടി തെലുങ്കിൽ വൻ ഹിറ്റാണ് സൃഷ്ടിച്ചത്. കീർത്തി സുരേഷ് സാവിത്രിയെ അവതരിപ്പിച്ച് മികച്ച അഭിപ്രായവും നേടി. ദുല്ഖര് സല്മാന് മികച്ച സാധ്യതകളാണ് ചിത്രം തുറന്നത്. ജമിനി ഗണേശന്റെയും സാവിത്രിയുടെയും മകളായ വിജയയാണ് ചിത്രത്തിന് വേണ്ട സഹായങ്ങൾ നൽകിയത്. എന്നാൽ ഇത് ജമിനി ഗണേശനെ അപമാനിക്കുന്ന രീതിയിലാണെന്നു പറഞ്ഞു ആദ്യ ഭാര്യയായ അലമേലുവിന്റെ മകൾ കമല രംഗത്ത്.

“മഹാനടി സിനിമ എന്നെ കൊണ്ട് കാണിപ്പിക്കുകയായിരുന്നു. എല്ലാ വര്‍ഷവും മക്കളും കൊച്ചുമക്കളുമായി ഞാന്‍ കൊടൈക്കനാലില്‍ പോകാറുണ്ടായിരുന്നു. ഇത്തവണയും അത് മുടക്കാനോ കുട്ടികളെ ഒറ്റയ്ക്ക് വിടാനോ എനിക്ക് മനസ് വന്നില്ല. പക്ഷേ ചിത്രം പുറത്തിറങ്ങിയ ശേഷം പലരും എന്നെ വിളിച്ചു ചോദിച്ചു ഡോക്ടര്‍ സിനിമ കണ്ടില്ലേ ഒരു മാതിരി ഉണ്ട് എന്നെല്ലാം അങ്ങനെ കുറെ ആയപ്പോള്‍ എനിക്ക് വല്ലാത്ത ആകാംക്ഷയായി.

നമ്മുടെ അച്ഛനമ്മമാരെ കുറിച്ചൊരു ചിത്രം ചെയ്യുമ്പോള്‍ അതില്‍ വലിയ ഗവേഷണം തന്നെ ചെയണം. ഞങ്ങള്‍ തന്നെ അച്ഛനും അമ്മയുമായി ബന്ധമുള്ള എല്ലാ സ്ഥലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും നല്ല രീതിയില്‍ ഗവേഷണം നടത്തിയിരുന്നു. കാരണം ആരും അത് കള്ളമാണെന്ന് പറയരുത് എന്നുണ്ടായിരുന്നു .

സാവിത്രിയുടെ മകള്‍ പക്ഷേ ഇങ്ങനെയൊരു ചിത്രം ചെയ്യുന്നതിന് മുന്‍പ് ഞങ്ങളോട് പറഞ്ഞിരുന്നു. അന്ന് ഞാന്‍ ഒന്നേ പറഞ്ഞുള്ളൂ ആര്‍ക്കും ചീത്ത പേര് വരാതെ നോക്കണമെന്ന്. അതല്ലാതെ വേറെ ഒന്നും തന്നെ ഞങ്ങളോട് ചോദിച്ചിട്ടില്ല. പക്ഷെ അതില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. എന്റെ അച്ഛനെ എല്ലാവര്‍ക്കും അറിയാം. പക്ഷെ സാവിത്രിയെ ഞങ്ങള്‍ക്കറിയാന്‍ വഴിയില്ല. അച്ഛനും അമ്മയും എന്താണോ ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത് അത്രയേ അവരെക്കുറിച്ചു ഞങ്ങള്‍ക്കറിയുള്ളു.

അച്ഛന്‍ കാണാന്‍ സുന്ദരനായിരുന്നു, വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, വളരെ മാന്യമായാണ് പെരുമാറിയിരുന്നത് ഇതുകൊണ്ടൊക്കെ തന്നെ അന്ന് അച്ഛന് ചാക്ക്കണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്. വീട്ടില്‍ വേലക്കാരിയായി എങ്കിലും ജീവിച്ചാല്‍ മതിയെന്ന് വരെ പലരും പറഞ്ഞിട്ടിട്ടുണ്ട്. ഇങ്ങനെ അച്ഛനെ തേടി വീട് വിട്ട് ഓടി വന്നവരെ തിരികെ വീട്ടില്‍ കൊണ്ടുവിടുന്നതും അച്ഛന്റെ ജോലിയായിരുന്നു. അവരോടൊക്കെ അച്ഛന്‍ പറഞ്ഞിരുന്നു പഠിച്ചു വലിയ ആളാകണമെന്ന്. അച്ഛന് എല്ലാ പെണ്‍കുട്ടികളും സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണമെന്നാണ് ആഗ്രഹം. ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്.

ഞാന്‍ ഇപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ അവരുടെ ഫോണ്‍ പോലും ഞങ്ങള്‍ ആരും തന്നെ എടുക്കാറില്ല. ജെമിനി ഗണേശന്റെ കുടുംബക്കാര്‍ അടങ്ങുന്ന വലിയ ഗ്രൂപ്പ് തന്നെയുണ്ടായിരുന്നു. അത് വേണ്ടെന്ന് വയ്ക്കാന്‍ ഞാന്‍ മകനോട് ആവശ്യപ്പെട്ടു. ഇവരോട് കുറച്ചു ജാഗൃതയോടെ പെരുമാറണമെന്നും അധികം അടുക്കന്‍ പോകരുതെന്നും അച്ഛനും അമ്മയും മുന്‍പേ പറഞ്ഞിരുന്നു. പക്ഷെ എല്ലാവരെയും ഒരുമിച്ചു നിര്‍ത്താന്‍ ആഗ്രഹിച്ചു ഞങ്ങള്‍. എന്നാല്‍ ആ ഒരു പരിഗണനയുടെ ആവശ്യമൊന്നും ഇനിയില്ല.

ഞങ്ങളോട് ഒരു വാക്ക് അവര്‍ക്ക് ചോദിക്കാമായിരുന്നു. ഒരു വിവാദവും ഉണ്ടാകാത്ത രീതിയില്‍ ഈ ചിത്രം എടുക്കാമായിരുന്നു . അത് ചെയ്തില്ല എന്റെ അച്ഛന് മാത്രമല്ല അവരുടെ അമ്മയ്ക്ക് വരെ ഇത്തരം മോശം കമന്റുകള്‍ ഒന്നും വരില്ലായിരുന്നു. സ്വന്തം തലയില്‍ അവര്‍ തന്നെ മണ്ണ് വാരിയിട്ടു അത്രയേ ഇതില്‍ പറയാനുള്ളൂ.

ഈ സിനിമയില്‍ സ്ത്രീകളുടെ പിറകെ നടക്കുന്ന ആളായാണ് അച്ഛനെ കാണിച്ചത്. എന്റെ അച്ഛന്‍ അങ്ങനെയുള്ള ഒരാളല്ല. സ്ത്രീകള്‍ അദ്ദേഹത്തിന് പുറകെയാണ് വന്നിരുന്നത്. ഇപ്പോള്‍ പോലും എനിക്ക് കോളുകള്‍ വരുന്നുണ്ട്, നിങ്ങളുടെ അച്ഛന്‍ ഒരു പെണ്ണിന്റെയും പുറകെ പോയിരുന്നില്ല എന്നും അത്രയ്ക്കും മഹാനായ ആളായിരുന്നുവെന്നും ഒക്കെ പറഞ്ഞ്. അച്ഛന്റെ പുറകെ വന്നിരുന്ന സ്ത്രീകള്‍ അവിവാഹിതകളായിരുന്നു. അച്ഛന്‍ ആരുടെയും കുടുംബം തകര്‍ത്തിട്ടില്ല. അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്.

കടപ്പാട് – മാതൃഭൂമി

daughter kamala against savithri

More in Talk

Trending

Recent

To Top