Interviews
കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വരട്ടെ ബാക്കിയൊക്കെ അപ്പോള്‍ ആലോചിക്കാം.- കാളിദാസ് ജയറാം
കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വരട്ടെ ബാക്കിയൊക്കെ അപ്പോള്‍ ആലോചിക്കാം.- കാളിദാസ് ജയറാം
By
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു കാളിദാസ് . അച്ഛന്റെ ലേബലിൽ വന്നെങ്കിലും സ്വന്തമായൊരു ലേബൽ സൃഷ്ടിക്കുകയായിരുന്നു കാളിദാസ് ജയറാം . പക്ഷെ നായകനായുള്ള വരവ് തമിഴിലായി പോയി . എങ്കിലും മലയാളം ഇരു കൈകളും നീട്ടി അദ്ദേഹത്തെ സ്വീകരിച്ചു. ചെറുപ്പത്തിലേ പ്രശസ്തി നായകനായപ്പോൾ വെല്ലുവിളി ആയോ എന്ന് പറയുകയാണ് കാളിദാസ് .
എനിക്ക് തോന്നുന്നു കൊച്ചുകൊച്ചു സന്തോഷങ്ങളായാലും എന്റെ വീട് അപ്പുവിന്റെയും ആയാലും ഒരുപാട് ആള്ക്കാര് ഇപ്പോഴും ഇത് ടി.വി.യില്‍ വരുമ്പോള്‍ എന്നെ വിളിച്ചുപറയാറുണ്ട്. നല്ല സിനിമയായിരുന്നു, നല്ല കഥാപാത്രങ്ങളായിരുന്നു എന്നെല്ലാം. അതെല്ലാം നല്ല കുടുംബമൂല്യങ്ങള്‍ പറയുന്ന സിനിമകളായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു നമ്മുടെ പ്രേക്ഷകര്‍ക്ക് അതുമായി പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റിയത്.
പിന്നെ തീര്‍ച്ചയായും സത്യന് അങ്കിള്‍, സിബി അങ്കിള്‍ അങ്ങനെ മലയാളത്തിലെ മാസ്റ്റര്‍ ജീനിയസ് സംവിധായകര്‍ സംവിധാനം ചെയ്യുമ്പോള്‍ ഏത് അഭിനേതാവായാലും അഭിനയിച്ചുപോകും. അതുകൊണ്ട് ആ ക്രെഡിറ്റ് അവര്‍ക്ക് രണ്ടുപേര്‍ക്കും പോകും.
സംസ്ഥാനദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ബാലതാരമായിരിക്കുമ്പോള്‍ ലഭിച്ചിരുന്നു. അവാര്‍ഡുകള്‍ മാറ്റിവെച്ചാലും ആ സിനിമകള്‍ ഇപ്പോഴും കണ്ടിട്ട് ആള്ക്കാര് എന്നെ അപ്പൂന്ന് വിളിക്കുന്നതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. ഏതാണ്ട് പത്തുപതിനഞ്ച് വര്‍ഷമായി ആ സിനിമയിറങ്ങിയിട്ട്. ഇപ്പോഴും എന്നെ കാണുമ്പോള്‍ അപ്പു എന്ന് വിളിക്കുന്ന ഒരുപാട് പേരുണ്ട്. സത്യത്തില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനായതില്‍ ഞാന്‍ ഭാഗ്യവാനാണ്.
ഒരിടയ്ക്ക് ട്രോളന്മാരുടെ താരമായിരുന്നു കാളിദാസ്. “ഒരുകാലത്ത് എന്നല്ല ഇപ്പോഴും നമ്മള് എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ട്രോളുന്ന ഒരുപാട് പേരുണ്ട്. ട്രോള്‍ ചെയ്യുക എന്നുപറഞ്ഞാല്‍ അതിനും വല്ലാത്ത കഴിവ് വേണം. ഇത്രയും പേരെ ചിരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. അവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നു, നമ്മള് നമ്മുടെ ജോലി നന്നായി ചെയ്താല്‍ അവര്‍ക്ക് ജോലി കുറയും. നമ്മുടെ ജോലിയില്‍ ആത്മാര്ഥമായിട്ട് പരിശ്രമം നടത്തിയാല്‍ ബാക്കിയായുള്ള കാര്യങ്ങളധികം മൈന്‍ഡ് ചെയ്യേണ്ട ആവശ്യം വരില്ല.
ഒരു ഡ്രീം റോള്‍ ഉണ്ടോ എന്ന ചോദ്യത്തിനു കാളിദാസിന്റെ മറുപടി ഇങ്ങനെയാണ് . ഏതു കഥാപത്രം ചെയ്യുമ്പോഴും അത് വെല്ലുവിളിതന്നെയാണ്. കാരണം എത്രയോ പേര് ആഗ്രഹിക്കുന്ന ഒരു മേഖലയാണ് സിനിമ. അപ്പോള്‍ അങ്ങനെയുള്ള ഒരിടത്തുനിന്ന് നമ്മള് ഇത്രയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നുപറയുന്നതുതന്നെ വലിയ കാര്യമാണ്. ഞാന്‍ ആ പ്രോസസ് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വരട്ടെ ബാക്കിയൊക്കെ അപ്പോള്‍ ആലോചിക്കാം.
kalidas jayaram about future project
