Malayalam
കാളിദാസിനെയും തരിണിയെയും അനുഗ്രഹിച്ച് സുരേഷ് ഗോപിയും രാധിയയും!
കാളിദാസിനെയും തരിണിയെയും അനുഗ്രഹിച്ച് സുരേഷ് ഗോപിയും രാധിയയും!
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. ഇക്കഴിഞ്ഞ മെയിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. ഇപ്പോൾ കാളിദാസിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞദിവസമായിരുന്നു നടൻ ജയറാമിന്റെയും പാർവതിയുടെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹം കഴിഞ്ഞത്. ആഡംബരപൂർവ്വം തന്നെയായിരുന്നു വിവാഹം. സിനിമാ മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് വിവാഹത്തിന് പങ്കെടുക്കാനെത്തിയത്. ഗുരുവായൂരിൽ വച്ച് ആയിരുന്നു താലികെട്ട്. ഇനി 11 നു ചെന്നൈയിൽ യിൽ വച്ച് ഗംഭീര റിസപ്‌ഷനും ജയറാം നടത്തുന്നുണ്ട്.
അതേസമയം, ചെന്നൈയിലും കേരളത്തിലുമായി നടന്ന വിവാഹ ചടങ്ങിൽ വധൂ വരന്മാർക്ക് ലക്ഷങ്ങൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ ആണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സമ്മാനങ്ങൾ ഒഴിവാക്കണമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നിരുന്നാലും നിരവധി പേരാണ് വധൂവരന്മാർക്ക് സ്നേഹോപകാരങ്ങൾ നൽകിയത്.
ഈ വേളയിൽ കാളിദാസിനെയും തരിണിയെയും അനുഗ്രഹിക്കാൻ എത്തിയ സുരേഷ് ഗോപി എന്തായിരിക്കും കണ്ണന് വേണ്ടി നല്കിയിട്ടുണ്ടാവുക എന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും വിലപിടിപ്പുള്ള സമ്മാനം തന്നെയാകും സുരേഷ് ഗോപി നൽകിയതെന്നാമ് പ്രേക്ഷകർ പറയുന്നത്. ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തിനും ജയറാം സജീവ സാന്നിധ്യമായിരുന്നു. പിന്നീട് മാളവികയുടെ വിവാഹം. സുരേഷ് ഗോപി നേരത്തെ തന്നെ ഭാര്യക്ക് ഒപ്പം ഗുരുവായൂരിൽ എത്തിയിരുന്നു.
ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ട് പരമ്പരാഗത ബ്രാഹ്മിൺ രീതിയിൽ ഉടുത്ത് ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മേൽമുണ്ട് ഞൊറിഞ്ഞ് ധരിച്ചാണ് കാളിദാസ് ക്ഷേത്രത്തിൽ താലികെട്ടിനായി എത്തിയത്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്.
വധു താരിണിയുടെ പേസ്റ്റൽ ഡീപ്പ് ഓറഞ്ച് സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു ഹെവി ചോക്കറും ലോങ് ചെയിനും കമ്മലകളും വളയും ഹിപ് ബെൽറ്റും ധരിച്ച് മുല്ലപ്പൂവും കൂടി ചൂടി സുന്ദരിയായാണ് താരിണി എത്തിയത്. വിവാഹത്തിന് തലേ ദിവസം തന്നെ വധുവിനും കൂട്ടർക്കുമൊപ്പം കാളിദാസും കുടുംബവും ഗുരുവായൂരിൽ എത്തിയിരുന്നു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.
തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.
നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കലിംഗയാർ കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ വധു. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.
ജയറാമിന്റെ മകൾ മാളവികയുടെ ഭർത്താവ് നവനീതും സമ്പന്ന കുടുംബത്തിൽ നിന്നുള്ള അംഗമാണ്. ചാർട്ടഡ് അക്കൗണ്ടന്റാണ് നവനീത്. നിലവിൽ ഒരു എയർലെൻസിന്റെ സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിങ് ഹെഡായി മാഞ്ചെസ്റ്ററിലാണ് നവനീത് ജോലി ചെയ്യുന്നത്. മകളുടെ വിവാഹം പോലെ തന്നെ മകന്റെ വിവാഹവും ജയറാം ആഡംബരപൂർണമായി തന്നെയാകും നടത്തുകയെന്നാണ് പ്രേക്ഷകർ പറയുന്നത്.