Connect with us

രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ്, ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു…മകന്റെ വാക്കുകൾ കേട്ട് ചിരിയടക്കാനാകാതെ ജയറാം

Actor

രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ്, ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു…മകന്റെ വാക്കുകൾ കേട്ട് ചിരിയടക്കാനാകാതെ ജയറാം

രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ്, ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു…മകന്റെ വാക്കുകൾ കേട്ട് ചിരിയടക്കാനാകാതെ ജയറാം

മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. ഇപ്പോഴിതാ ഇരുവരും കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.

വിദേശ പഠനത്തിന് സൗകര്യമൊരുക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ സാൽവേ മരിയയുടെ ബ്രാൻഡ് അംബാസഡർമാരായി ജയറാമിനേയും മകൻ കാളിദാസ് ജയറാമിനേയും കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചടങ്ങിൽ വെച്ച് തന്നെ ഇരുവരും കരാറിൽ ഒപ്പുവെച്ച ശേഷം നടത്തിയ പ്രസം​ഗമാണ് വൈറലാകുന്നത്.

ഏറ്റവും വലിയ കോമഡി രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ് എന്നതാണ്. ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു എന്നാണ് കാളിദാസ് പറഞ്ഞത്. മകന്റെ വാക്കുകൾ കേട്ട് ജയറാമും വേദിയിലും സദസിലുമുള്ളവരുമെല്ലാം പൊട്ടിച്ചിരിച്ചു. ശേഷം ജയറാം ആയിരുന്നു സംസാരിക്കാനെത്തിയത്.

കാളി പറഞ്ഞത് രണ്ട് വിദ്യാഭ്യാസമില്ലാത്തവരെയാണ് ഇവർ ബ്രാന്റ് അംബാസിഡേഴ്സായി എടുത്തിരിക്കുന്നതെന്നാണ്. മലയാളത്തിലെ പ്രശസ്തമായ പത്രം എറണാകുളത്ത് വിദ്യാരംഭത്തിന്റെ അന്ന് വിദ്യ കുറിക്കാൻ വേണ്ടി രണ്ട്, മൂന്ന് വർഷം എന്നെ വിളിക്കുമായിരുന്നു. പിന്നീട് എനിക്കൊപ്പം ഹരിശ്രീ കുഞ്ഞുങ്ങളെ എഴുതിക്കാൻ ഇരിക്കുന്നവരൊക്കെ കംപ്ലെയ്ന്റ് ചെയ്തു.

ഇനി മുതൽ ജയറാം വരികയാണെങ്കിൽ ഞങ്ങൾ വരില്ലെന്ന് അവർ പറഞ്ഞു. അതുകൊണ്ട് അവർ എന്നെ പിന്നെ അതിൽ നിന്നും ഒഴിവാക്കി. ആ മൂന്ന് വർഷം ഞാൻ ആ പരിപാടിയുടെ ഭാ​ഗമയപ്പോൾ, എനിക്കൊപ്പം ഉള്ളവരെല്ലാം അങ്ങേയറ്റം വിദ്യാഭ്യാസമുള്ളവരാണ്. ഐഎഎസ് ഉള്ളവർ വരെയുണ്ട്.

അവരുടെ കൂട്ടത്തിൽ ഞാനാണ് ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞയാൾ. ഏകദേശം ആയിരം കുട്ടികളോളം അക്ഷരം കുറിക്കാൻ വരും. അതിൽ 800 കുട്ടികളും എന്റെ അടുത്ത് ഹരിശ്രീ കുറിക്കാൻ വരും. ബാക്കി 200 പേർ മറ്റുള്ളവരുടെ അടുത്തേക്ക് പോകും. എന്റെ അടുത്ത് ക്യൂ നീളുമ്പോൾ ബാക്കിയുള്ളവരുടെ അടുത്ത് ആരും ഇല്ല.

അവർ സ്വയം അരിയിൽ എഴുതിയും വരച്ചും ഇരിക്കുകയാണ്. അതുകൊണ്ടാണ് എന്നെ ഒഴിവാക്കിയത്. എന്റെ അടുത്ത് വരുന്ന കുട്ടികളുടെ മാതാപിതാക്കളോട് ഞാൻ ചോദിക്കും. അപ്പുറത്ത് ഒരുപാട് നല്ല വിദ്യാഭ്യാസമുള്ളവർ ഇരിക്കുന്നുണ്ടല്ലോ… കുട്ടികൾ നന്നായി പഠിക്കണ്ടേ?. അവരുടെ അടുത്തേക്ക് കൊണ്ടുപോകാമായിരുന്നില്ലേയെന്ന്.

അപ്പോൾ അവർ പറയും… ഞങ്ങളുടെ മോൻ ജയറാമായാൽ മതി. അത്രയും വിദ്യാഭ്യാസം ഞങ്ങളുടെ കുട്ടിക്ക് വേണ്ട… അതുകൊണ്ട് അവൻ ജയറാം ആകണേയെന്ന് പ്രാർത്ഥിക്കണെ തലയിൽ കൈവെച്ച് എന്ന് പറയും. അതുകൊണ്ട് തന്നെ ഇത്രയും വിദ്യാഭ്യാസം മതി കണ്ണാ… എന്നാണ് ജയറാം പറഞ്ഞത്.

അതേസമയം, കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ വിവാഹം. ഗുരുവായൂരിലായിരുന്നു താലികെട്ട് ചടങ്ങുകൾ. ശേഷം റിസപ്ഷനും മറ്റ് സത്ക്കാരങ്ങളും കഴിഞ്ഞ ശേഷം കുടുംബസമേതം ഫിൻലാന്റ് യാത്ര നടത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ വളരെ വേ​ഗത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. ശേഷം താര കുടുംബം ഒരുമിച്ച് ഫിൻലന്റിലേക്ക് യാത്ര പോയിരുന്നു.

ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.

More in Actor

Trending