Interviews
ചതിക്കരുത് , എല്ലാവരോടും ഞാൻ പറഞ്ഞു പോയി ലൂസിഫറിൽ ഞാൻ ഉണ്ടെന്ന് – ടോവിനോ തോമസ് പൃഥ്വിരാജിനോട് !
ചതിക്കരുത് , എല്ലാവരോടും ഞാൻ പറഞ്ഞു പോയി ലൂസിഫറിൽ ഞാൻ ഉണ്ടെന്ന് – ടോവിനോ തോമസ് പൃഥ്വിരാജിനോട് !
By
ടോവിനോ തോമസ് എന്ന നടന് മലയാള സിനിമയിൽ ഒരിടം നേടി നൽകിയ വ്യൿതിയാണ് പൃഥ്വിരാജ് . പ്രിത്വിരാജ് ആണ് ടോവിനോയെ എന്ന് നിന്റെ മൊയ്തീനിലെക്ക് പരിഗണിക്കുന്നത് . താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും നിര്ണായകമായൊരു വേഷം ടോവിനോയ്ക്ക് പ്രിത്വി നൽകി .
ലൂസിഫര്‍ കഥ എഴുതികൊണ്ടിരിക്കുമ്ബോള്‍ പൃഥിരാജ് ഒരു ദിവസം പറഞ്ഞു എഴുതി വന്നപ്പോള്‍ വല്ലാതെ നന്നായിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അത് ഞാന്‍ തന്നെ ചെയ്താ മതിയെന്നായി. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, ചതിക്കല്ലേ എല്ലാവരോടും ഞാന്‍ പറഞ്ഞ് പോയി ലൂസിഫറില്‍ ഉണ്ടെന്ന്. മുരളി ഗോപി തിരക്കഥ എഴുതി കൊണ്ട് വന്നപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ആവേശത്തിലായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാമായിരുന്നു എന്ന് തോന്നും. തമാശയായിട്ട് പറയുന്നതാണ്.”
“സിനിമയെ കുറിച്ച് നമ്മളേക്കാള്‍ നല്ല ക്ലാരിറ്റി ഉള്ള ഒരാളാണ് പുള്ളി. അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അതിന് എന്തെങ്കിലും കാരണം ഉണ്ടാകും. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെ തിയേറ്ററില്‍ കണ്ടത് ലൂസിഫറിലൂടെയാണ്. ചിത്രത്തിന് ശേഷം പോകുന്ന സ്ഥലങ്ങളിലൊക്കെ ആളുകള്‍ ആവശ്യപ്പെടുന്നത് ലൂസിഫറിലെ ഡയലോഗ് പറയാനാണ്” എന്നും ടൊവിനോ പറയുന്നു.
tovino thomas about prithviraj