Connect with us

ഹീറോ ഹോണ്ട

Football

ഹീറോ ഹോണ്ട

ഹീറോ ഹോണ്ട

എകാതെറിൻബർഗ്• സൂപ്പർ ഹീറോ സൂപ്പർ സബ് ആയപ്പോൾ സെനഗലിനെതിരേ ജപ്പാന് വിജയ തുല്യമായ സമനില.
 കെയ്സുകി ഹോണ്ട സൂപ്പർസബ്ബായി അവതരിച്ച ഉശിരൻ മൽസരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചു.. സാദിയോ മാനെ (11), മൂസ വാഗു (71) എന്നിവർ സെനഗലിനായി ലക്ഷ്യം കണ്ടപ്പോൾ തകാഷി ഇനൂയി (34), കെയ്സുകി ഹോണ്ട (78) എന്നിവർ ജപ്പാനു വേണ്ടി ഗോൾ നേടി.
72–ാം മിനിറ്റിൽ മറ്റൊരു സൂപ്പർ താരം ഷിൻജി കവാഗയ്ക്കു പകരക്കാരനായാണ് ഹോണ്ട കളത്തിലിറങ്ങിയത്. ആറു മിനിറ്റുകൾക്കപ്പുറം ഹോണ്ട സൂപ്പർ ഗോൾ നേടി ആഫ്രിക്കൻ വന്യതയെ സമനിലയിൽ കുരുക്കിയത്.
ആദ്യ മത്സരത്തിൽ പോളണ്ടിനെ 2-1ന്അ ട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി. ഗ്രൂപ്പ് എച്ചിൽനിന്ന് ഇരു ടീമിനും ക്വാർട്ടർ കടക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്.
ആവേശം ഗോളടിച്ചു
ലോകകപ്പിലെ ഏറ്റവും മികച്ച ഒരു മത്സരമായിരുന്നു ഇത്. ഏഷ്യയിലെ ഏറ്റവും മനോഹരമായ ഫുട്ബോൾ കളിക്കുന്ന ജപ്പാനും ആഫ്രിക്കയുടെ ജ്വലിക്കുന്ന യൗവ്വനം സെനഗലും ഓരോ നിമിഷവും കാണികളിൽ ആവേശം നിറച്ചു. സെനഗലിന്റെ രണ്ടു താരങ്ങളൊഴികെ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നവരാണ്.  അതു കൊണ്ടു തന്നെ സെനഗലിന്റെ മുന്നേറ്റങ്ങൾക്കു ആഫ്രിക്കയുടെ കരുത്തുണ്ടായിരുന്നു.
കണക്കുകൂട്ടൽ
സമനിലയോടെ ജപ്പാനെതിരേ ഒരു മത്സരത്തിൽപ്പോലും തോറ്റിട്ടില്ല എന്ന റിക്കോർഡ് നിലനിർത്താൻ സെനഗലിനായി. നാലു തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 2 എണ്ണം
സമനിലയിലായി. രണ്ടു മത്സരത്തിൽ സെനഗൽ ജയിച്ചു.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഏഷ്യൻ താരമെന്ന റിക്കോർഡ് (9 മത്സരങ്ങളിൽ നിന്ന് 4) കെയ്സുക്ക ഹോണ്ട നിലനിർത്തി.

picture courtesy: www.fifa.com

Article written by Rajesh Kumar

Japan vs Senegal worldcup football

More in Football

Trending

Recent

To Top