Connect with us

ഇംഗ്ലീഷ് ‘ഹരികെയ്ൻ’ അമ്പമ്പോ, എന്തൊരാക്രമണം ..ഇംഗ്ലണ്ടിന്റെ ഗോൾ ചുഴലിക്കാറ്റിൽ പാനമാ കനാൽ വിറങ്ങലിച്ചു.

Football

ഇംഗ്ലീഷ് ‘ഹരികെയ്ൻ’ അമ്പമ്പോ, എന്തൊരാക്രമണം ..ഇംഗ്ലണ്ടിന്റെ ഗോൾ ചുഴലിക്കാറ്റിൽ പാനമാ കനാൽ വിറങ്ങലിച്ചു.

ഇംഗ്ലീഷ് ‘ഹരികെയ്ൻ’ അമ്പമ്പോ, എന്തൊരാക്രമണം ..ഇംഗ്ലണ്ടിന്റെ ഗോൾ ചുഴലിക്കാറ്റിൽ പാനമാ കനാൽ വിറങ്ങലിച്ചു.

ഇംഗ്ലീഷ് ‘ഹരികെയ്ൻ’ അമ്പമ്പോ, എന്തൊരാക്രമണം ..ഇംഗ്ലണ്ടിന്റെ ഗോൾ ചുഴലിക്കാറ്റിൽ പാനമാ കനാൽ വിറങ്ങലിച്ചു.

അമ്പമ്പോ, എന്തൊരാക്രമണം ..ഇംഗ്ലണ്ടിന്റെ ഗോൾ ചുഴലിക്കാറ്റിൽ പാനമാ കനാൽ വിറങ്ങലിച്ചു. ഫുട്ബോൾ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ കോൺകകാഫിൽ നിന്നുള്ള പാനമയെ ഏകപക്ഷീയമായ ആറു ഗോളിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ.
ഇംഗ്ലണ്ടിനു വേണ്ടി സൂപ്പർ താരം ഹാരി കെയ്ൻ ഹാട്രിക് (22,45+,62 ) നേടിയപ്പോൾ സ്റ്റോൺസ് ഇരട്ട ഗോൾ (8,40) സ്വന്തമാക്കി. ലംഗാർഡിന്റെ (36) വകയാണ് ആറാം ഗോൾ. ബാലോയ് (78) വകയാണ് പാനമയുടെ ആശ്വാസ ഗോൾ.
ഇന്നുവരെ ഇംഗ്ലണ്ട്  നേരിട്ടിട്ടില്ലാത്ത ടീമാണ് പാനമ. ലോകകപ്പിൽ ആദ്യമായെത്തിയ പാനമ ആദ്യ മത്സരത്തിൽ ബെൽജിയത്തോടു പരാജയപ്പെട്ടിരുന്നു. ഇതോടെ പാനമ ലോകകപ്പിൽ നിന്ന് പുറത്തായി. 2–1ന് ടുണീഷ്യയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്.
 ഇതോടെ നായകൻ ഹാരി കെയിന്റെ ഈ ലോകകപ്പിലെ ഗോൾ നേട്ടം അഞ്ചായി. ഇതോടെ ഈ ടൂർണമെന്റിലെ ടോപ് സ്കോററാകാനും ഹാരിക്കായി റൊണാൾഡോ, ലുക്കാകു എന്നിവർ നാലു ഗോൾ വീതമടിച്ച് രണ്ടാം സ്ഥാനത്തുണ്ട്.
ജോൺസ് തുടങ്ങി, കെയ്ൻ തകർത്തു
എട്ടാം മിനിറ്റിൽ ജോൺ സ്റ്റോൺസിന്റെ ബുള്ളറ്റ് ഹെഡ്ഡർ ഗോളിലൂടെയാണ് ഇംഗ്ലണ്ട്  ആദ്യമായി മുന്നിലെത്തിയത്. ഇരുപത്തി രണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ ജെസ്സെ ലിംഗാര്‍ഡിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.
ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നായിരുന്നു ഗോളിലേക്കുള്ള വഴി തുറന്നത്.   ട്രിപ്പിയർ ഉയർത്തി നൽകിയ ക്രോസിൽ  പാനമ വലയിലേക്കു ഹെഡ് ചെയ്യുകയായിരുന്നു സ്റ്റോൺസ്.
36 ാം മിനിറ്റില്‍ ജെസ്സെ ലിംഗാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ സ്വന്തമാക്കിയപ്പോൾ 40ാം മിനിറ്റില്‍ ജോണ്‍ സ്റ്റോണ്‍സ് നാലാം ഗോളും നേടി. ആദ്യകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഹാരികെയ്ൻ ഗോളാക്കി മാറ്റിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് അഞ്ചായി.
ഇംഗ്ലണ്ടിന് അനുകൂലമായ കോർണർ കിക്ക് എടുക്കുന്നതിനിടെ പാനമ ബോക്സിനുള്ളിൽ  ഹാരി കെയ്നെ ഗോഡോയ് വലിച്ചു താഴെയിട്ടതിനാണ് ഇംഗ്ലണ്ടിനു പെനാൽറ്റി ലഭിച്ചത്. തുടർച്ചയായ രണ്ടാം പെനൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് കെയ്ൻ മികച്ചു നിന്നു.
2017ൽ മാത്രം 56 ഗോളുകൾ നേടിയ ഹാരി 8 ഹാട്രിക്കും സ്വന്തമാക്കി. ഹാരി തന്റെ ഗോളടി മികവ് തുടരുകയാണ്.
78-ാം മിനിറ്റിൽ ഫിലിപെ ബലോയ് പാനമയുടെ ആശ്വാസ ഗോൾ നേടി.. ലോകകപ്പ് ചരിത്രത്തില്‍ പാനമയുടെ ആദ്യ ഗോളാണിത്.
കണക്കു പറയുന്ന ഇംഗ്ലീഷ്
ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയന്ന വിജയമാണിത്.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട് ഇതു രണ്ടാമതു തവണയാണ് രണ്ടു തുടർ വിജയങ്ങൾ നേടുന്നത്. 1982 ലും 2006ലുമായിരുന്നു ഇത്. ലോകകപ്പിൽ ഹാഫ് ടൈമിനു മുമ്പ് 5 ഗോളുകൾ പിറക്കുന്നത് 4 -ാം തവണയാണ്.
Picture courtesy: www.fifa.com
Story written by Rajesh Kumar
England vs Panama football worldcup

More in Football

Trending

Recent

To Top