Football
കൊളംബിയ പോളണ്ടിനെ മുക്കി ! Columbia 3 – Poland 0 !!!
കൊളംബിയ പോളണ്ടിനെ മുക്കി ! Columbia 3 – Poland 0 !!!
കൊളംബിയ പോളണ്ടിനെ മുക്കി ! Columbia 3 – Poland 0 !!!
പോളണ്ടിനെക്കുറിച്ച് മിണ്ടണ്ട, കാരണം അവർ പുറത്തായി !!
മോസ്കോ: വേണ്ട, പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടണ്ട; കാരണം അവർ ലോകകപ്പിൽ നിന്ന് പുറത്തായി. റഷ്യ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ചിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പോളണ്ടിനെ തകർത്ത് കൊളംബിയ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ലോകകപ്പിൽ നിന്ന് പുറത്താകുന്ന എട്ടാമത്തെ ടീമാണ് ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള പോളണ്ട്.
മിന (40) , ഫൽക്കാവോ ( 70), ഗ്വർഡാ ഡോ (75 ) എന്നിവരാണ് കൊളംബിയയ്ക്കായി സ്കോർ ചെയ്തത്.
മികച്ച കളി പുറത്തെടുക്കാൻ പോളണ്ടിനായില്ല. ലവൻഡോവ്സി റയടക്കമുള്ളവരെ സമർഥമായി ചെറുക്കാൻ കൊളംബിയൻ പ്രതിരോധത്തിനായി
ഡേവിഡ്സൺ, ജറി മീന എന്ന പ്രതിരോധ താരങ്ങൾ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ലവൻ ഡോവ്സ്കി അടക്കമുള്ള പോളിഷ് മുന്നേറ്റക്കാരെ തടുത്തത് ഇരു വരുമാണ്.
വാൾസറാമ , റെനെ ഹിഗ്വിറ്റ എന്നീ ഇതിഹാസ താരങ്ങളെ സാക്ഷിനിർത്തിയാണ് കൊളംബിയ വിജയം നേടിയത്.
സെനഗൽ, ജപ്പാൻ എന്നീ രണ്ടു ടീമുകളാണ് ഗ്രൂപ്പ് എച്ചിലെ മറ്റു രണ്ടു പേർ.
അർജന്റീന ക്രൊയേഷ്യക്കെതിരേ പുറത്തെടുത്ത പോലെ 3-4-3 എന്ന ശൈലിയിലാണ് പോളണ്ട് കളിക്കാനിറങ്ങിയത്. ഇതോടെ ഈ ഫോർമേഷൻ പുറത്തെടുത്ത് തോൽക്കുന്ന രണ്ടാമത്തെ ടീമായി പോളണ്ട്.
