Connect with us

ഇംഗ്ലീഷ് കഠിനം, സ്വീഡൻ തോറ്റു; സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ

Football

ഇംഗ്ലീഷ് കഠിനം, സ്വീഡൻ തോറ്റു; സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ

ഇംഗ്ലീഷ് കഠിനം, സ്വീഡൻ തോറ്റു; സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ

സമാറ: ഫുട്ബോൾ പിറന്ന നാട് ലോക വേദിയിൽ അവസാന നാലിൽ ഒന്നായി. സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ് റഷ്യൻ ലോകകപ്പ് സെമിയിൽ.

1990 ന് ശേഷം ഇതാദ്യയമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്നത്. അതിനു മുമ്പ് 1966-ൽ സെമിയിലെത്തിയിരുന്നു. ഈ ലോകകപ്പിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഗോൾ വഴങ്ങാതിരിക്കുന്നത്.

ആദ്യ പകുതിയിൽ ഹാരി മഗ്യൂറിലൂടെ 1-0ന് മുന്നിലെത്തിയ സ്വീഡനെതിരേ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ഡെലി അലി 2-0ന്ലീഡ്‌ സ്വന്തമാക്കി. ക്രൊയേഷ്യ – റഷ്യ മത്സര വിജയികളാണ് സെമിയിൽ ഇംഗ്ലണ്ടിന്റെ എതിരാളി.

മുപ്പതാം മിനിറ്റിൽ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്.വീണ്ടും സെറ്റ് പീസിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ.

ആഷ്​ലി യങ് എടുത്ത കോർണർ ബോക്സിൽ ഉയർന്നു ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റർ സിറ്റിയുടെ ഡിഫൻഡറായ മഗ്യൂർ. ഗോളി റോബി ഓൾസന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

അമ്പത്തിയൊന്നാം മിനിറ്റിൽ ഡെലി അലിയാണ് ലീഡുയർത്തിയത്. ബോക്സിന്റെ പുറത്ത് നിന്ന് ലിങ്ഗാർഡ് നൽകിയ ക്രോസ് അലി ഹെഡ്ഡ് ചെയ്താണ് വലയിലിട്ടത്.

28 വർഷങ്ങൾക്കു ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്നത്.

picture courtesy: www.fifa.com
Sweden vs England quarter

More in Football

Trending

Recent

To Top