Football
ഷൂട്ടൗട്ടിൽ ക്രൊയേഷ്യ; റഷ്യയെ 3-4ന് തോൽപ്പിച്ചു; സെമിയിൽ ഇംഗ്ളണ്ടിനെതിരെ
ഷൂട്ടൗട്ടിൽ ക്രൊയേഷ്യ; റഷ്യയെ 3-4ന് തോൽപ്പിച്ചു; സെമിയിൽ ഇംഗ്ളണ്ടിനെതിരെ
By
മോസ്കോ: അത്യന്തം ആവേശം നിറഞ്ഞ റഷ്യ-ക്രൊയേഷ്യ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും രണ്ടു ഗോളുകൾ വീതം അടിച്ചു ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ആയിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാല് എണ്ണം ലക്‌ഷ്യം കണ്ടപ്പോൾ മൂന്നെണ്ണമേ റഷ്യ വലയിലാക്കിയുള്ളു.
ഓരോ ഗോൾ വീതം ഇരു ടീമും നേടിയ ശേഷം പ്രതിരോധത്തിലേക്കു പോയി. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത് ക്രൊയേഷ്യയാണെങ്കിലും മികച്ച പ്രതിരോധം തീര്‍ക്കുന്ന റഷ്യയ്‌ക്കെതിരേ നിശ്ചിത സമയത്ത് ഒരു ഗോളില്‍ കൂടുതല്‍ ക്രൊയേഷ്യയ്ക്ക് നേടാന്‍ സാധിച്ചില്ല.
വിയ്യാറയല്‍ താരമായ ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31ാം മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 25 വാര അകലെ നിന്ന് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ചെറിഷേവിന്റെ ബൂട്ടുകളിലൂടെ പിറന്നത്. ടൂര്‍ണമെന്റിന്റെ കണ്ടെത്തെല്‍ എന്നു പറയാവുന്ന ചെറിഷേവിന്റെ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്.
എന്നാല്‍ 39ാം മി്‌നുട്ടില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടി. മാന്‍സൂക്കിച്ചിന്റെ പാസില്‍ നിന്നും ആന്ദ്രെ റാമാറികെ ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതി മത്സരം വിരസമായി. സമനിലപ്പൂട്ടിനായി ഇരു ടീമും ആഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇംഗ്ലണ്ടിനെയാണ് ഈ മത്സരത്തിലെ വിജയികൾ ക്വാർട്ടറിൽ നേരിടുന്നത്.
picture courtesy: www.fifa.com
Russia vs Croatia quarter