Football
ഉംറ്റിറ്റിയുടെ ചിറകിലേറി ഫ്രാൻസ് ഫൈനലിലേക്ക്; ബെൽജിയത്തെ 1-0ന് തോൽപ്പിച്ചു
ഉംറ്റിറ്റിയുടെ ചിറകിലേറി ഫ്രാൻസ് ഫൈനലിലേക്ക്; ബെൽജിയത്തെ 1-0ന് തോൽപ്പിച്ചു
By
സെന്റ് പീറ്റേഴ്സ് ബർഗ്: ഏകപക്ഷീയമായ ഒരു ഗോളിന് ചുവന്ന ചെകത്താന്മാരെ പരാജയപ്പെടുത്തി ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ. 51-ാം മിനിറ്റിൽ പ്രതിരോധ താരം സാമുവേൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്.
ക്രൊയേഷ്യ – ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളായിരിക്കും ഫൈനലിൽ ഫ്രാൻസിൻറെ എതിരാളികൾ .
റഷ്യ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിലെ ആദ്യ പകുതി സമനിലയില്‍ കലാശിക്കുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും മികച്ച പല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ 45 മിനുട്ട് ഗോളൊന്നും പിറന്നില്ല. 3-5-2 ഫോര്‍മേഷനില്‍ ഇറങ്ങിയ ബെല്‍ജിയമാണ് മധ്യനിരയില്‍ പന്ത് കൈവശം വെച്ച് ഫ്രാന്‍സ് പ്രതിരോധത്തെ പലതവണ സമ്മര്‍ദ്ദത്തിലാക്കിയത്.
അതേസമയം, കൗണ്ടര്‍ തന്ത്രം ഉപയോഗിച്ച് എംബാപ്പെയിലൂടെയും ജിറൂഡിലേയും ഫ്രാന്‍സും ബെല്‍ജിയത്ത് ഒപ്പത്തിനൊപ്പം നിന്നു.
അന്റോയിൻ ഗ്രീസ്മാന്റെ കോര്‍ണറിന് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഉയര്‍ന്ന് ചാടിയ ഉംറ്റിറ്റി തിബോ കുര്‍ട്ടോയെ കീഴടക്കി പന്ത് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ ബെല്‍ജിയം ആക്രമണം കൂടുതല്‍ ശക്തമാക്കിയെങ്കിലും ഫ്രാന്‍സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിര്‍മാരും സെന്‍ട്രല്‍ ഡിഫന്‍സും അതെല്ലാം ദുര്‍ബലമാക്കുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും സെമി ഫൈനല്‍ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിക്കാന്‍ ബെല്‍ജിയത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
picture courtesy: www.fifa.com
France vs Belgium semifinal