രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല, സന്തോഷം കൊണ്ട് കണ്ണില്‍ നിന്ന് വെള്ളം വന്നു; പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അടുത്ത് കണാനായ സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്
രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല, സന്തോഷം കൊണ്ട് കണ്ണില്‍ നിന്ന് വെള്ളം വന്നു; പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അടുത്ത് കണാനായ സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്
രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല, സന്തോഷം കൊണ്ട് കണ്ണില്‍ നിന്ന് വെള്ളം വന്നു; പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അടുത്ത് കണാനായ സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്
നിരവധി ആരാധകരുള്ള ഫുട്ബോള്‍ താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ തന്റെ പ്രിയ താരത്തെ തൊട്ടടുത്ത് കാണാനായതിന്റെ പങ്കുവെയ്ക്കുകയാണ് പെപെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതലേ കളിപ്പിക്കണമായിരുന്നെന്ന് പെപ്പെ പറഞ്ഞു.
പുള്ളി കളിക്കാനിറങ്ങുമ്പോള്‍ത്തന്നെ എതിര് ടീമിന് സമ്മര്‍ദ്ദമുണ്ടാവും. ഇത്രയും വലിയ കളിക്കാരന് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഒരു ചെറിയ പേടി എന്തായാലും എല്ലാവര്‍ക്കുമുണ്ടാവുമെന്നുറപ്പാണ്. ആ പേടി കൊടുത്തിരുന്നെങ്കില്‍ എന്തായാലും എന്തെങ്കിലുമൊക്കെ സംഭവിച്ചേനേ. ഇതാകുമായിരുന്നില്ല ലോക കപ്പ് റിസള്‍ട്ട്. വിധിയാണ്. കോച്ചിന്റെ തീരുമാനമാണ് എന്നും യുവതാരം പറഞ്ഞു.
‘പോര്ച്ചുഗല്കൊറിയ മത്സരത്തിനിടെ തൊട്ടടുത്തു നിന്നാണ് റൊണാള്‍ഡോയെ കണ്ടത്. ഞങ്ങളിരുന്നതിന്റെ വളരെയടുത്താണ് അദ്ദേഹം ഇരുന്നത്. പോര്‍ച്ചുഗല്‍ താരമായ സുവാവോ കാന്‍സെലോയെ ഉറക്കെ വിളിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് എന്തോ സംസാരിക്കുകയായിരുന്നു.
പുള്ളിയുടെ ശബ്ദം വരെ കേള്‍ക്കാന്‍ പറ്റി. രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല. എന്നാലും കുറച്ചൊക്കെ മൊബൈലില്‍ എടുത്തിട്ടുണ്ട്. സന്തോഷം കൊണ്ട് കണ്ണില്‍ നിന്ന് വെള്ളം വന്നു.’ ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചാവേര്‍, നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്.ഡി.എക്സ് എന്നിവയുടേതാണ് പെപ്പേയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ കുഞ്ചാക്കോ ബോബന്, അര്ജുന് അശോകന് എന്നിവരാണ് ചാവേറില്‍ ആന്റണിക്കൊപ്പമുള്ളത്. ആര്.ഡി.എക്സില്‍ നീരജ് മാധവും ഷെയ്ന് നിഗവും. പൂവന് ആണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു....
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍ തേജ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടി എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു....