Football
ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിൽ; 15ന് ഫ്രാൻസുമായി ഫൈനൽ
ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിൽ; 15ന് ഫ്രാൻസുമായി ഫൈനൽ
By
മോസ്കോ: എക്സ്ട്രാ ടൈമിൽ ഗോൾ അടിച്ചു ക്രൊയേഷ്യ ഫൈനലിലേക്ക്. ഇംഗ്ളണ്ടിനെ 2-1ന് ആണ് തോൽപ്പിച്ചത്. 109ആം മിനുട്ടിലാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച വിജയഗോൾ പിറന്നത്.
നാലാം മിനിറ്റിൽ കീറൻ സ്ട്രിപ്പിയർ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഇംഗ്ലണ്ടിനു ലഭിച്ച ഫ്രീ കിക്ക് ബോക്സിൽ തൊട്ടുപുറത്തു നിന്ന് സ്ട്രിപ്പിയർ ഗോളാക്കി മാറ്റുകയായിരുന്നു. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോൾ. ഈ ലോകകപ്പിൽ ഇംഗ്ലണ്ട് നേടുന്ന ഒമ്പതാമത്തെ സെറ്റ് പീസ് ഗോളാണിത്. 12 ഗോളുകളാണ് ഇംഗ്ലണ്ട് റഷ്യയിൽ ആകെ നേടിയത്.
പോസ്റ്റിന്റെ 20 വാര അകലെ നിന്നും ലഭിച്ച ഫ്രീകിക്ക് ക്രൊയേഷ്യ തീര്‍ത്ത മതിലിന് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേക്ക് വളച്ചിടുകയായിരുന്നു. ഇതോടെ മുന്‍തൂക്കം ലഭിച്ച ഇംഗ്ലണ്ടിന് വീണ്ടും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. അതേസമം, മധ്യനിരയില്‍ മികച്ച പ്രകടനവുമായി ക്രൊയേഷ്യ കളി കയ്യിലെടുത്തെങ്കിലും മികച്ച അവസരങ്ങള്‍ ഇവര്‍ക്ക് തുറക്കാനായില്ല.
ഒരു ഗോളിന്റെ ലീഡില്‍ രണ്ടാം പകുതിയിലിറങ്ങിയ ഇംഗ്ലണ്ട് അമിത പ്രതിരോധത്തിന് മുതിര്‍ന്നപ്പോള്‍ മത്സരത്തിന്റെ 68ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ കളിയില്‍ നേരിയ മേധാവിത്വം പുലര്‍ത്തിയ ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ കാഴ്ചക്കാരായി.
മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാകിടിച്ചും ക്രൊയേഷ്യയുടെ കളി നിയന്ത്രിച്ചതോടെ ഇംഗ്ലണ്ടിന് അടിപതറുകയായിരുന്നു
.
മത്സരത്തിൽ ഇരു ടീമും നിരവധി മുന്നേറ്റങ്ങൾ കാഴ്ചവച്ചെങ്കിലും ഗോൾ അകന്നു നിന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്.
15ന് ഇതേ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഫ്രാന്‍സാണ് എതിരാളികൾ. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമി ഫൈനലില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് 21ാം ലോകകപ്പിന്റെ ഫൈനലില്‍ ആദ്യം ഇടം നേടിയത്.
picture courtesy: www.fifa.com
England vs Croatia semifinal