Interviews
അതിൽ അത്ഭുതമില്ല ,നയൻതാര അങ്ങനെയാണ് – ഹരീഷ് പേരാടി
അതിൽ അത്ഭുതമില്ല ,നയൻതാര അങ്ങനെയാണ് – ഹരീഷ് പേരാടി
By
അതിൽ അത്ഭുതമില്ല ,നയൻതാര അങ്ങനെയാണ് – ഹരീഷ് പേരാടി
മലയാളത്തിൽ നിന്നും പോയി തമിഴിൽ വെന്നിക്കൊടി പാറിച്ച നടിയാണ് നയൻതാര . തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടവും നയൻതാര കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തു. ഇപ്പോൾ സ്ത്രീ കേന്ദ്രികൃത കഥാപാത്രങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. നയൻതാരയുടെ കൊലമാവ് കോകില ഹിറ്റായി പ്രദർശനം തുടരുകയാണ്. താര രാജാക്കന്മാർക്ക് പ്രാധിനിത്യം ഉള്ള തമിഴകത്ത് ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രം ഇത്രയും ഹിറ്റാകുന്നത് ചരിത്രമാണ്.
നയൻതാരയുടെ ഈ വിജയത്തെ കുറിച്ച് ചിത്രത്തിൽ കൂടെ അഭിനയിച്ച ഹരീഷ് പേരാടി പറയുന്നു.
“അതില്‍ അത്ഭുതമില്ല. നയന്‍താര അങ്ങനെയാണ്. ഇത് നയന്‍താരയുടെ ചിത്രമാണ്. മലയാളത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരു പെണ്‍കുട്ടി ചെന്നൈയില്‍ പോയി തമിഴ് സിനിമ പിടിച്ചടക്കി എന്നാലോചിക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്.
അവരുടെ കഠിനാധ്വാത്തിനുള്ള റിസൾട്ട് അവര്‍ക്ക് കിട്ടിയെന്ന് മാത്രം കരുതിയാല്‍ മതി. പത്ത്-പന്ത്രണ്ട് വര്‍ഷങ്ങളായി അവര്‍ സിനിമയിലുണ്ട്. പൊതുവെ നായികമാര്‍ വരുന്നു, കുറച്ച് സിനിമ ചെയ്ത അപ്രത്യക്ഷമാകുന്നു. എല്ലാവര്ക്കും വ്യക്തിപരമായി അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം.” – ഹരീഷ് പറയുന്നു.
hareesh peradi about nayanthara
