Connect with us

രക്ഷാപ്രവര്‍ത്തനത്തിന് പോയത് 59 ബോട്ടുകള്‍…. സ്വീകരണം ലഭിച്ചത് 4 ബോട്ടുകള്‍…. ദു:ഖമല്ല സഹതാപം മാത്രമാണ് തോന്നുന്നത്: നയന സൂര്യന്‍

Interviews

രക്ഷാപ്രവര്‍ത്തനത്തിന് പോയത് 59 ബോട്ടുകള്‍…. സ്വീകരണം ലഭിച്ചത് 4 ബോട്ടുകള്‍…. ദു:ഖമല്ല സഹതാപം മാത്രമാണ് തോന്നുന്നത്: നയന സൂര്യന്‍

രക്ഷാപ്രവര്‍ത്തനത്തിന് പോയത് 59 ബോട്ടുകള്‍…. സ്വീകരണം ലഭിച്ചത് 4 ബോട്ടുകള്‍…. ദു:ഖമല്ല സഹതാപം മാത്രമാണ് തോന്നുന്നത്: നയന സൂര്യന്‍

ഈ കഴിഞ്ഞത് കേരളം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തം! എന്നാല്‍ ആലപ്പാടിനെ കാത്ത് വലിയ ഒരു ദുരന്തം ഇരിപ്പുണ്ട്…. അത് കേരളത്തെ ഒന്നടങ്കം ബാധിക്കും! സ്വന്തം നാടിനെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് നയന

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്താണ് ദിവസങ്ങള്‍ക്ക് മുമ്പ് നാം സാക്ഷ്യം വഹിച്ചത്. നിരവധി പേരുടെ ജീവനുകളെടുത്ത ഈ ദുരന്തം മലയാളികള്‍ക്ക് സമ്മാനിച്ചത് നഷ്ടങ്ങള്‍ മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയുടെയും മത്സത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്ക് സുസ്തീര്‍ഹമായിരുന്നു. പ്രളയക്കെടുതിയില്‍ നിന്നും കേരളം കരകയറാന്‍ ഒരുങ്ങുന്ന സാഹചര്യമാണ് നിലവില്‍. ഈ സാഹചര്യത്തില്‍ സ്വന്തം നാടിനെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുവ സംവിധായിക നയന സൂര്യന്‍. നിരവധി ചിത്രങ്ങളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുള്ള നയന ക്രോസ് റോഡിലൂടെയാണ് സ്വതന്ത്ര്യ സംവിധായികയാകുന്നത്. സ്വന്തം നാടിന്റെ ദുരവസ്ഥയെ കുറിച്ച് നയന തുറന്നു പറുയുന്നു.

പ്രളയക്കെടുതിയിലായ കേരളത്തിനെ രക്ഷിക്കാനായി 59 ബോട്ടുകളാണ് ആലപ്പാട് ഗ്രാമത്തില്‍ നിന്നു മാത്രം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. അതില്‍ 54 ബോട്ടിന്റെ ലിസ്റ്റ് നയനയുടെ പക്കലുണ്ട്. എന്നാല്‍ നാലു ബോട്ടുകള്‍ക്ക് മാത്രമാണ് സ്വീകരണം ലഭിച്ചതെന്നും അതില്‍ ദു:ഖമല്ല സഹതാപം മാത്രമാണ് തോന്നുന്നതെന്നും നയന നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ഇത്രമാത്രമാണ് കുറിച്ചതെങ്കിലും ഈ യുവ സംവിധായികയ്ക്ക് പറയാന്‍ കുറച്ചു കാര്യങ്ങള്‍ കൂടിയുണ്ട്. അത് ഒരു നാടിനെ രക്ഷിക്കാനുള്ള അഭ്യര്‍ത്ഥന കൂടിയായിരുന്നു.

കരുനാഗപ്പള്ളിക്ക് അടുത്തുള്ള കൊല്ലം ജില്ലയിലെ ഒരു ചെറിയ പഞ്ചായത്താണ് ആലപ്പാട്. കടലും കായലും ഒക്കെയുള്ള 10 കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും വരുന്ന ചെറിയൊരു പഞ്ചായത്താണ്. ഏകദേശം 20,000 ആളുകള്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. എന്നാല്‍ ഈ നാടിനെ കാത്തിരിക്കുന്നത് വലിയൊരു ദുരന്തമാണ്. ഈ ദുരന്തത്തെ തടയാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ഉന്നതതല സമിതി എത്രയും വേഗം കാര്യങ്ങള്‍ സുഗമമാക്കണമെന്നാവശ്യമാണ് യുവ സംവിധായികയ്ക്ക്. മെട്രോമാറ്റിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന ഇക്കാര്യം വ്യക്തമാക്കിയത്.

നയനയുടെ വാക്കുകളിലേയ്ക്ക്-

ആലപ്പാട് ഗ്രാമത്തില്‍ നിന്നും 59 ഓളം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയിട്ടുണ്ട്.. പക്ഷേ സ്വീകരണത്തിന് ഗവണ്‍മെന്ററിന്റെ കൈയ്യില്‍ കിട്ടിയിട്ടുള്ള ലിസ്റ്റില്‍ ആകെ നാലു ബോട്ടുകള്‍ മാത്രമാണ്. കരുനാഗപ്പള്ളി തഹസില്‍ദാറും കൊല്ലം എഡിഎമ്മുമാണ് ഈ ലിസ്റ്റ് എടുത്തു കൊടുത്തത്. ഇവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ് ഈ നാട്ടില്‍ നിന്നും ഇത്രയും ബോട്ടുകള്‍ പോയിട്ടുണ്ടെന്ന കാര്യം. മറ്റേതു സ്ഥലം വെച്ചു നോക്കുമ്പോഴും ഇതൊരു ചെറിയൊരു പഞ്ചായത്താണ്. കേരളത്തിന് തന്നെ ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഈ പഞ്ചായത്തില്‍ നിന്നാണ്. എന്നാല്‍ നാലു ബോട്ടുകള്‍ മാത്രമാണ് സ്വീകരണ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്.

നൂറ്റാണ്ടുകളായി ഈ നാട്ടില്‍ നിലനിന്ന് വരുന്ന ഒന്നാണ് കരിമണല്‍ ഖനനം. ഇതിനെതിരെയാണ് ആലപ്പാടുള്ള ജനങ്ങള്‍ കൂടുതലും… ഇവിടത്തെ മത്സ്യത്തൊഴിലാളികളെയും പരിസരവാസികളെയും ഒന്നിച്ചു നിര്‍ത്തിയാല്‍ ഈ ഖനനത്തിനെതിരെ ശക്തമായി മുന്നോട്ടുവരും എന്നത് മുന്നില്‍ കണ്ടാണ് സ്വീകരണം നാലു ബോട്ടുകളില്‍ ഒതുക്കിയത്. നാട്ടില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

സേവ് ആലപ്പാട് എന്നൊരു മൂവ്‌മെന്റ് ഉണ്ട്.. പ്രധാനമായും കരിമണല്‍ ഖനനത്തിനെതിരെയുള്ളതാണ് ഈ മൂവ്‌മെന്റ്. ഇവിടുന്ന് പോയ ബോട്ടുകളൊന്നും ആരുടെയും നേതൃത്വത്തില്‍ കൊണ്ടു പോയതല്ല. ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. അവരില്‍ പലരെയും ഞങ്ങള്‍ ചെറുപ്പക്കാര്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ബോട്ടുകളുടെ ലിസ്റ്റ് നമ്മുക്ക് കിട്ടുന്നത്.

എന്റെ നാടും ആലപ്പാട് പഞ്ചായത്താണ്.. ഇത് നാടിന്റെ പ്രശ്‌നം കൂടിയാണിത്. എന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ഒരു നാട് ഇതല്ലായിരുന്നു.. എന്റെ അപ്പുപ്പന്‍ പറയുന്ന നാട് 7,8 കിലോമീറ്റര്‍ വീതിവരുന്ന നാടാണ്. എന്നാലിപ്പോള്‍ ഒരു കിലോമീറ്റര്‍ മാത്രമാണ് വീതിയുള്ളത്. എന്നു വേണമെങ്കിലും ഈ നാട് കടലെടുക്കാം. അത്തരത്തിലായി നാടിന്റെ അവസ്ഥ. ഇതൊരു ചെറിയ ഗ്രാമമായിരിക്കാം. പക്ഷേ ഇതിന്റെ ഭീകരാവസ്ഥ എന്തെന്നാല്‍ ഈ നാട്ടില്‍ ഒരു ദുരന്തം ഉണ്ടായാല്‍ അത് കുട്ടനാടിന്റെ കൃഷിയെ മുഴുവന്‍ ബാധിക്കും. കുട്ടനാട് മുഴുവന്‍ നശിച്ചു പോകും. അത്രയ് ഭീകരമാണ് അവസ്ഥ. ഇവിടത്തെ ആളുകള്‍ ഒരുപാടു നാളായി സമരത്തിലാണ്. ഇതിനെതിരെ ഒരു മാധ്യമങ്ങളിലും വന്നിട്ടില്ല. അതുകൊണ്ട് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഒരു പോസിറ്റീവ് റെസ്‌പോണ്‍സും ഇതുവരെ ഉണ്ടായിട്ടില്ല… മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വരേണ്ടകാര്യമാണിത്.

ഇവിടെ സുനാമി ഉണ്ടായപ്പോള്‍ 164 പേരാണ് മരിച്ചത്. ഓരോ ദുരന്തങ്ങള്‍ക്കും ഓരോ കാരണമുണ്ട്.. എത്ര ശക്തമായി തിരകള്‍ അടിച്ചു വന്നാലും കരിമണലിന് അതിനെ തടഞ്ഞു നിര്‍ത്താനുള്ള ശക്തിയുണ്ട്.. പണ്ട് കടല്‍ കയറുമ്പോള്‍ ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലായിരുന്നു. അടുത്തകാലങ്ങളിലായി ഇത് ഒരുപാടു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പണ്ട് നമ്മുടെ നാട്ടില്‍ ഒരുപാടു കരിമണല്‍ കുന്നുകളുണ്ടായിരുന്നു. എന്നാലിത് ഖനിച്ച് ഖനിച്ച് ഒരുപാടു സ്ഥലത്തിപ്പോള്‍ വെള്ള മണ്ണുകളാണ്. ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്. ഇത് കേരളം മുഴുവന്‍ ബാധിക്കും. ഇപ്പോള്‍ നമ്മുക്ക് സ്വീകരണം അല്ല ആവശ്യം. നമ്മുടെ ജീവിതത്തെ ഇതുപോലെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയാണ് ആവശ്യം.

ആലപ്പാട്ട് ഗ്രാമത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ 55 ബോട്ടുകള്‍-

അഴീക്കല്‍ വടക്ക്
1. നന്ദികേശന്‍
2. പ്രിന്‍സ്
3. അമൃതകൃപ
4. ശ്രീ വല്ലഭന്‍
5. ദ്വാരക
6. തൈപ്പറമ്പില്‍
7. വേദസ്സ്
8. ഗ്ലാസ്‌ക
9. വചനം
10. ജനത
11. ശ്രീ രാമന്‍
12. ശ്രീ കുറുമ്പ
13. ആലിലകണ്ണന്‍
14. അപ്പൂസ്
15. പന്തള രാജന്‍
16. ജപ്പാന്‍
17. കൊച്ചു കാവില്‍
18. സൗപര്‍ണിക
19. ദേവീദര്‍ശനം
20. സീ ബേഡ്
21. ആദിത്യന്‍
22. മണികണ്ഠന്‍
23. രക്ഷകന്‍
അഴീക്കല്‍ തെക്ക്
1. പനമൂട്ടില്‍ ഫൈബര്‍ വള്ളം
2. കൊച്ചുമുരുകന്‍
3. വല്യച്ഛന്‍ വള്ളം
4. അയ്യത്ത് വീടന്‍
5. ഓച്ചിറ വള്ളം
6. പട്ടാണിയപ്പന്‍
7. ശിവശക്തി വള്ളം
8. മണ്ണാറശാല അമ്മ
9. പാവുമ്പാകാളി
10. അനന്തന്‍
ശ്രായിക്കാട്
1. അമ്മച്ചി വീട്ടില്‍ ദുര്‍ഗ
2. പനക്കട കാളി
3. സ്‌നേഹ
4. മണ്ണാറശാല അമ്മ
5. അത്തം
പറയകടവ്
1. ദേവരഥം
2. തുരുത്തേല്‍
കുഴിത്തുറ
1. വലിയ വീട്ടില്‍
ആലപ്പാട്
1. മൂര്‍ത്തി അച്ഛന്‍
2. സ്വാസ്തിക്
ചെറിയഴീക്കല്‍
1. സെന്റ് ആന്റണീസ്(കാശി അപ്പൂപ്പന്‍)
2. ശ്രീ പാര്‍വതി
3. ശിവ പാര്‍വതി
4. വടക്കേനട
5. ശിവശക്തി
പണ്ടാരതുരുത്ത്
1. പണ്ടകശാല
വെള്ളനാതുരുത്ത്
1. നെയ്തല്‍
2. ശ്രീ പത്മം
3. ശിവപാദം
4. മണിക്കുട്ടന്‍
5. ജലറാണി
6. നവരാത്രി

Nayana Sooryan about Mineral Sand Mining in Alappattu

More in Interviews

Trending

Recent

To Top