Connect with us

റൊണാൾഡോയുടെ ആ മോഹം നടന്നില്ല … പകരം പ്ലാൻ ബി പ്രകാരം താരം യുവന്റസിലെത്തി !!

Sports Malayalam

റൊണാൾഡോയുടെ ആ മോഹം നടന്നില്ല … പകരം പ്ലാൻ ബി പ്രകാരം താരം യുവന്റസിലെത്തി !!

റൊണാൾഡോയുടെ ആ മോഹം നടന്നില്ല … പകരം പ്ലാൻ ബി പ്രകാരം താരം യുവന്റസിലെത്തി !!

റൊണാൾഡോയുടെ ആ മോഹം നടന്നില്ല … പകരം പ്ലാൻ ബി പ്രകാരം താരം യുവന്റസിലെത്തി !!

റയൽ മാഡ്രിഡിൽ നിന്ന് റെക്കോർഡ് തുകക്ക് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രീമിയർ ലീഗിലും, സ്പാനിഷ് ലീഗിലും എണ്ണമറ്റ കിരീടങ്ങൾ നേടിയെടുത്ത ക്രിസ്റ്റിയാനോയുടെ തേരോട്ടം ഇനി ഇറ്റാലിയൻ ലീഗിലായിരിക്കും. യുവന്റസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫറാണ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെത്.

എന്നാൽ റൊണാൾഡോയുടെ ആഗ്രഹം യുവന്റസിലേക്ക് ചേക്കേറാനല്ലായിരുന്നു എന്നാണിപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ഇതിഹാസ താരം മറഡോണയുടെ മുൻ ക്ലബ്ബായ നാപ്പോളിയായിരുന്നത്രെ ക്രിസ്റ്റിയാനൊ നോട്ടമിട്ടിരുന്നത്. എന്നാൽ അത് നടക്കാതെ വന്നതോടെയാണ് യുവന്റസിൽ നിന്നുള്ള വിളിക്ക് ക്രിസ്റ്റിയാനോ സമ്മതം മൂളിയതെന്നറിയുന്നു.

ഈ ആഗ്രഹത്തിന് പ്രധാനകാരണം കാർലോ അൻസലോട്ടിയാണ്. ഈ മുൻ റയൽ മാഡ്രിഡ് പരിശീലകനിപ്പോൾ നാപ്പോളിയുടെ പരിശീലകനാണ്. ആൻസലോട്ടിയുമായി വളരെ നല്ല ബന്ധമാണ് റൊണാൾഡോക്കുളളത്. എന്നാൽ ക്രിസ്റ്റിയാനോക്ക് വേണ്ടി റയൽ മാഡ്രിഡ് ആവശ്യപ്പെട്ട ഭീമമായ തുക നൽകാൻ നാപോളി പ്രസിഡൻറ് ഡെ ലോറന്റിസ് തയ്യാറാവാതിരുന്നതു മൂലം ആ ആഗ്രഹം ക്രിസ്റ്റിയാനോ ഉപേക്ഷിക്കുകയായിരുന്നു.

കൂടുതൽ വായിക്കാൻ

മാറ്റമുണ്ടാകണം.. ഞാൻ സന്തുഷ്ടയാണ്,​ സംതൃപ്തയല്ല: ഭാവന
Cristiano ronaldo in Juventus

More in Sports Malayalam

Trending

Recent

To Top