Connect with us

ഒറ്റയ്ക്ക് കളി മാറ്റിമറിക്കുന്ന എക്കാലത്തെയും മികച്ച പ്രതിഭ -റൊണാൾഡോയെ വാനോളം പുകഴ്ത്തി അന്റോയ്‌ൻ ഗ്രീസ്മാൻ .

Sports

ഒറ്റയ്ക്ക് കളി മാറ്റിമറിക്കുന്ന എക്കാലത്തെയും മികച്ച പ്രതിഭ -റൊണാൾഡോയെ വാനോളം പുകഴ്ത്തി അന്റോയ്‌ൻ ഗ്രീസ്മാൻ .

ഒറ്റയ്ക്ക് കളി മാറ്റിമറിക്കുന്ന എക്കാലത്തെയും മികച്ച പ്രതിഭ -റൊണാൾഡോയെ വാനോളം പുകഴ്ത്തി അന്റോയ്‌ൻ ഗ്രീസ്മാൻ .

ചാമ്പ്യൻസ് ലീഗിലെ തന്റെ അവിശ്വസനീയ പ്രകടനം കണ്ടു റൊണാൾഡോയെ ഇപ്പോൾ വാനോളം വാഴ്ത്തുകയാണ് ഫുട്‍ബോൾ ലോകം . ഒറ്റയ്ക്ക് കളി മാറ്റി മറിക്കാൻ കഴിയുന്ന അവിശ്വസനീയ പ്രതിഭ എന്നാണ് റൊണാൾഡോയെ പറ്റി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്‌ട്രൈക്കർ അന്റോയ്‌ൻ ഗ്രീസ്മാന്റെ വിശേഷണം .യുവന്റസ് ആരാധകര്‍പോലും ഒരുപക്ഷേ ഇങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യപാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് രണ്ടുഗോള്‍ വഴങ്ങിയ യുവന്റസ് ക്വാര്‍ട്ടറില്‍ എത്തണമെങ്കില്‍ അത്യപൂര്‍വമായൊരു തിരിച്ചുവരവ് വേണ്ടിയിരുന്നു. അതാണ് രണ്ടാം പാദത്തില്‍ ടൂറിനിലെ അലയന്‍സ് സ്റ്റേഡിയത്തില്‍ കണ്ടത്.

രണ്ടു ഗോൾ ലീഡ് ഉണ്ടായിട്ടും അത്‍ലറ്റികോ എപ്പോഴും ഭയന്നിരുന്നത് റൊണാൾഡോയെ മാത്രം ആയിരുന്നു .
കാരണം ഇതാണ് -2014, 2016 ഫൈനലുകളിലും 2015ല്‍ ക്വാര്‍ട്ടറിലും 2017ല്‍ സെമിയിലും അത്‌ലറ്റിക്കോയ്ക്ക് അടിതെറ്റിയത് റൊണാള്‍ഡോയുടെ ഗോളടി മികവിന് മുന്നിലായിരുന്നു. റയല്‍ മാഡ്രിഡിന് വേണ്ടി പുറത്തെടുത്ത അതേ മികവ് ടൂറിനിലും ആവര്‍ത്തിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം. ചാംപ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ എട്ടാം ഹാട്രിക്.

ചാംപ്യന്‍സ് ലീഗിന്റെ രാജാവ് എന്നാണ് റൊണാള്ഡോയെപ്പറ്റി സ്പാനിഷ് മാധ്യമങ്ങളുടെ വിശേഷണം .എക്കാലത്തേയും മികച്ച വിജയശില്‍പി എന്നായിരുന്നു മത്സരശേഷം എതിരാളിയായ ഗ്രീസ്മാന്റെ പ്രതികരണം.124 ഇതോടെ യൂറോപ്യന്‍ പോരില്‍ ക്രിസ്റ്റ്യാനോയുടെ ഗോളുകളുടെ എണ്ണം.

ഈ സീസണില്‍ നൂറ് ദശലക്ഷം യൂറോയ്ക്കാണ് റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയത്.റൊണാൾഡോയുടെ കരുത്തിൽ ഹാട്രിക് കിരീടം നേടിയെങ്കിലും ഇത്തവണ റയൽ ക്വർട്ടറിൽ എത്താതെ പുറത്തായി .

antoine griezmann about ronaldo

More in Sports

Trending